ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും

പൂര്‍ണ്ണ നിയന്ത്രണത്തിനുള്ള പദ്ധതിയോടെ Suez ന്റെ 29.9% ഏറ്റെടുക്കുന്നതായി Veolia പ്രഖ്യാപിച്ചു, ലോകത്തെ ഏറ്റവും വലിയ രണ്ട് ജല കോര്‍പ്പറേറ്റുകളുടെ ലയനം. ഈ കരാര്‍ പ്രകാരം, ഫ്രഞ്ച് antitrust കടമ്പകള്‍ ഒഴുവാക്കാനായി Suez ന്റെ ജല വ്യവസായം ഫ്രാന്‍സില്‍ നിന്ന് Meridiam ലേക്ക് മാറ്റും. എന്നാല്‍ അമേരിക്ക, സ്പെയിന്‍, ചിലി എന്നിവിടങ്ങളിലെ ജല ആസ്തികളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണം തുടരും. ജല സ്വകാര്യവല്‍ക്കരണ കരാറുകളിലെ മല്‍സരം ഇല്ലാതാക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം. മല്‍സരം ഇല്ലാതാകുന്നതോടെ … Continue reading ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും

ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും

ദീര്‍ഘകാലമായി ഭൂഗര്‍ഭജലത്തിലെ അഴ്സനിക്കിന്റെ അളവ് ഒരു പ്രശ്നമാണ്. പ്രകൃതിദത്തമായി ഭൂമിയുടെ പുറന്തോടില്‍ കാണപ്പെടുന്ന സര്‍വ്വവ്യാപിയായ സ്വഭാവവും ഹൃദ്രോഗം, ക്യാന്‍സര്‍, മറ്റ് രോഗങ്ങളുമായി അതിനുള്ള ബന്ധം കാരണം അത് ഭൂഗര്‍ഭജല മാനേജുമെന്റിനെ എപ്പോഴും വിഷമത്തിലാക്കുന്നു. എന്നാല്‍ അമിതമായ ജലസേചനം കാരണം അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന ആശയം പുതിയതാണ്. അമിതമായ പമ്പിങ് നിര്‍ത്തിയാല്‍ ജലസ്രോതസ്സുകള്‍ക്ക് തിരികെ പഴയ സ്ഥിതിയിലെത്താന്‍ കഴിയും. ധാരാളം കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന് എത്ര സമയം എടുക്കും എന്നത് അസ്ഥിരമായ കാര്യമാണ്. — സ്രോതസ്സ് Stanford University … Continue reading ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും

വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു

വാള്‍മാര്‍ട്ടിന് അവരുടെ കുപ്പിവെള്ളം കിട്ടുന്നത് വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരള്‍ച കാരണം സംസ്ഥാനത്ത് ആദ്യമായി ജല നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിരുന്നു. ജലത്തിന്റെ ഉപയോഗം 36% കുറക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണം കൃഷിക്കും മറ്റ് വ്യവസായങ്ങല്‍ക്കും ഇല്ല. Sacramento Municipal Water Supply യില്‍ നിന്നാണ് വാള്‍മാര്‍ട്ട് കുപ്പിവെള്ളം വന്‍ ലാഭത്തില്‍ ശേഖരിക്കുന്നത് എന്ന് പ്രാദേശിക വാര്‍ത്ത സ്റ്റേഷനായ CBS13 കണ്ടെത്തി. Starbucks ഉം കാലിഫോര്‍ണിയയില്‍ നിന്ന് കുപ്പിവെള്ളം … Continue reading വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു

ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു

പണം അടക്കാന്‍ കഴിയാത്ത Detroit നഗരത്തിലെ താമസക്കാര്‍ക്ക് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് രണ്ട് ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിലവാരത്തിനെതിരേയും ദരിദ്രരിലെ ദരിദ്രരായ നഗരവാസികള്‍ക്കെതിരേയും നടത്തുന്ന പ്രവര്‍ത്തിയാണ് നഗരത്തിന്റെ കൂട്ടത്തോടുള്ള ഈ കുടിവെള്ളം മുട്ടിക്കല്‍ പ്രവര്‍ത്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു consolidation പദ്ധതി പ്രകാരം ഈ വര്‍ഷം കുറഞ്ഞത് 27,000 വീട്ടുകാര്‍ക്കുള്ള കുടിവെള്ളമാണ് Detroit നിര്‍ത്തലാക്കിയത്. താമസക്കാര്‍ പറയുന്നത് ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് Detroitയിലെ വെള്ളത്തിന്റെ വില. എന്നാല്‍ അവിടുത്തെ ദാരിദ്ര്യ … Continue reading ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു

ഇന്‍ഡ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉപഭോക്താവ്

2013 ലെ ലോകബാങ്കിന്റെ പുതിയ കണക്ക് കൂട്ടലനുസരിച്ച് ഇന്‍ഡ്യയുടെ Annual Replenishable Ground Water Resource 44700 കോടി ഘന മീറ്ററാണ് (447 BCM). 411 BCM ആണ് Net Annual Ground Water Availability. വിവധ ആവശ്യങ്ങള്‍ക്കായുള്ള നമ്മുടെ Annual Ground Water Draft (utilisation) എന്നത് 253 BCM ആണ്. — സ്രോതസ്സ് downtoearth.org.in | 02 Jul 2019