യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു

ബ്രസീലിലും ലോകത്തെ മറ്റ് സ്ഥലങ്ങളിലും ചെറിയ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുന്നത് വര്‍ദ്ധിച്ച് വരുകയാണ്. വലിയ ജലവൈദ്യുത പദ്ധതികളെ ഇവ ചെറുതാക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജത്തിന്റേയും സുരക്ഷിതത്വത്തിന്റേയും പ്രതികരണമായാണ് ഈ ചെറിയ അണക്കെട്ടുകളുടെ വ്യാപനം ഉണ്ടായത്. അവയുടെ വികാസം എന്നിരുന്നാലും അവശേഷിക്കുന്ന സ്വതന്ത്രമായി ഒഴുകുന്ന പുഴകള്‍ക്ക് ഭീഷണിയാണ്, ലോകത്തെ ഉഷ്ണമേഖല ജൈവവൈവിദ്ധ്യ പ്രദേശങ്ങള്‍ക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കുന്ന ശുദ്ധജല മല്‍സ്യങ്ങളുടെ ദേശാടനത്തെ തടസപ്പെടുത്തുന്നു. നദിയെ ഛിന്നഭിന്നമാക്കുന്നതില്‍ അവയുടെ പ്രചാരവും വിതരണവും കൊണ്ട് വലിയ അണക്കെട്ടുകളെ അപേക്ഷിച്ച് … Continue reading വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു

ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

കേന്ദ്ര സര്‍ക്കാര്‍ 41 കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ വെച്ചിരിക്കുന്ന ഈ കാലത്ത് രാജ്യത്തെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗത്തിലാണെന്ന് ഡാറ്റ കാണിക്കുന്നു. വളരെ മോശം പ്രകടനമാണ് അവ ഈ സാമ്പത്തിക വര്‍ഷം കാഴ്ചവെച്ചത്. കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത 2010 ലെ 78% ല്‍ നിന്ന് 21 % ആണ് കുറഞ്ഞത്. ചരിത്രപരമായ ഒരു കുറവാണിത്. BloombergNEF പ്രസിദ്ധീകരിച്ച ജൂണ്‍ 26, 2020 ലെ India’s Clean Power Revolution എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. … Continue reading ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല

ഫെബ്രുവരി 20 ന് Climate Bonds സംരംഭത്തിന്റെ ഒരു ഉപദേശിയുടെ ഒരു അഭിപ്രായം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേണലായ Nature ല്‍ വന്നു. അദ്ദേഹം പറയുന്നത് അണക്കെട്ടുകള്‍ കാലാവസ്ഥക്ക് നല്ലതാണെന്നാണും ലോകത്തെ 500 ധനകാര്യസ്ഥാപനങ്ങള്‍ മാര്‍ച്ച് 5 ന് ലണ്ടനില്‍ ചേരുമ്പോള്‍ അവക്ക് സബ്സിഡി കൊടുക്കുന്നതില്‍ അവക്ക് പ്രാധാന്യം കൊടുക്കണമെന്നുമാണ്. Nature ന്റെ അഭിപ്രായം വളരേറെ തെറ്റിധാരണാജനകമാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലയിലുള്ള അണക്കെട്ടുകളെ സംബന്ധിച്ചടത്തോളം. അവിടെയാണ് ഭാവിയില്‍ കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പോകുന്നത്. ആഗോളതപനത്തിന്റെ ഗണ്യമായ ആഘാതം … Continue reading ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല

ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്

150 രാജ്യങ്ങളിലായി ഇന്ന് മൊത്തം 82,891 ചെറുകിട അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലോ പ്രവര്‍ത്തിച്ചുകൊണ്ടോ ഇരിക്കുകയാണ്. അതായത് ഓരോ വലിയ അണക്കെട്ടിനും 11 ചെറുകിട അണക്കെട്ട് എന്ന തോതില്‍. University of Washington ലെ Thiago Couto ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം അനുസരിച്ച് എല്ലാ സാദ്ധ്യതകളേയും ഉപയോഗിച്ചാല്‍ ഇത് മൂന്നിരട്ടിയാകും. ഇപ്പോള്‍ 10,569 ചെറിയ അണക്കെട്ടുകളാണ് പദ്ധതി ആസൂത്രണത്തിലിരിക്കുന്നത്. ചൈനയാണ് ഏറ്റവും മുമ്പില്‍. അവിടെ 47,000 ചെറുകിട അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ വേഗത്തിലുള്ള വികാസത്തിന് മാര്‍ഗ്ഗ … Continue reading ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്

ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും

പുതിയ ജലവൈദ്യുത പദ്ധതികളെ ഹരിതഗ്രഹവാതകം പുറത്തുവിടുന്നില്ല എന്ന ഊഹത്തോടെ കരുതാന്‍ തുടങ്ങിയിട്ട് ധാരാളം വര്‍ഷങ്ങളായി. ലോകം മൊത്തം ഇന്ന് 847 വലിയ പദ്ധതികളും (100 MWല്‍ കൂടുതലുള്ളവ) 2,853 ചെറിയ പദ്ധതികളും (1 MW ല്‍ കൂടുതലുള്ളവ) ആണ് പണിയാനായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ പുതിയ പഠന പ്രകാരം അണക്കെട്ടിന്റെ ഫലമായുണ്ടാകുന്ന ജലസംഭരണി ഹരിതഗ്രഹവാതകങ്ങളുടെ വലിയ സ്രോതസ്സാണെന്ന് പറയുന്നു. ആറ് രാജ്യങ്ങളിലെ 267 ജലസംഭരണികളില്‍ നിന്നുള്ള carbon dioxide (CO2), methane (CH4), nitrous oxide (N2O) നെക്കുറിച്ച് … Continue reading ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും

ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി … Continue reading ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

വലിയ ജല വൈദ്യുതി പദ്ധതിക്കെതിരെ ക്യാനഡയില്‍ നിരാഹാര സമരം

ക്യാനഡയിലെ വാന്‍കൂവറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക അവരുടെ നിരാഹാര സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ പണിയുന്ന ക്യാനഡയിലെ കമ്പനിയായ BC Hydro നടപ്പാക്കുന്ന $880 കോടി ഡോളറിന്റെ വമ്പന്‍ ജല വൈദ്യുതി പദ്ധതിക്കെതിരെയാണ് അവര്‍ സമരം നടത്തുന്നത്. BC Hydro ന്റെ ഓഫീസിന് മുമ്പില്‍ സമരം നടത്തുന്ന അവര്‍ ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org