നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്

80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022

അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

Trends in the Distribution of Family Wealth, 1989 to 2019 എന്നൊരു റിപ്പോര്‍ട്ട് Congressional Budget Office (CBO) പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം സമ്പത്ത് ഈ 30 വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായെങ്കിലും ആ വളര്‍ച്ച നാടകീയമായി അസമമായാണുണ്ടായത് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണത്തിലെ ഏറ്റവും മുകളിലെ 10% ക്കാരുടേയും കുടുംബങ്ങളുടെ, 1% ക്കാരുടെ പ്രത്യേകിച്ചും, സമ്പത്തില്‍ ഈ കാലത്ത് വര്‍ദ്ധനവുണ്ടായി. 2019 ല്‍ വിതരണത്തിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന 10% മൊത്തം സമ്പത്തിന്റെ … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്

അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍

വംശീയ ന്യൂനപക്ഷങ്ങളില്‍ കോവിഡ്-19 വാക്സിനേഷന്റെ തോത് കുറവാണെന്നതിന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഈ സമൂഹങ്ങളിലെ വിശ്വാസമില്ലായ്മയും തെറ്റായ വിവരങ്ങളും അതുപോലെ ചികില്‍സാ കേന്ദ്രങ്ങളുടെ ലഭ്യതക്കുറവിനേയും ആണ് മിക്ക ചര്‍ച്ചകളും ലക്ഷ്യം വെച്ചത്. ഈ സമത്വത്തിന് വിലങ്ങുതടിയായ വേറൊരു കാര്യം University of California San Diego യിലേയും അവരുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിലേയും ഗവേഷകര്‍ തിരിച്ചറിഞ്ഞു. അത് ആശുപത്രികളില്‍ അവശ്യമായ വാക്സിനുകള്‍ എത്തിയോ എന്നതാണ്. വാക്സിന്‍ വിതരണത്തിന്റെ തുടക്ക സമയത്ത് പ്രാതിനിധ്യമില്ലത്ത, ഗ്രാമീണ, ഏറ്റവും കൂടുതല്‍ ആഘാതമനുഭവിച്ച സമുദായങ്ങളുടെ ആശുപത്രികളില്‍ … Continue reading അമേരിക്കയിലെ കോവിഡ്-19 വാക്സിന്‍ വിതരണത്തിലെ വിവേചനങ്ങള്‍

കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്. സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി … Continue reading കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്

ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്

ശുദ്ധജല ലഭ്യതയില്ലാതെയാണ് Jackson, Mississippi യിലെ ഒന്നര ലക്ഷം ജനങ്ങള്‍ ഈ ആഴ്ച കഴിച്ചുകൂട്ടിയത്. കഴിഞ്ഞ മാസം അവസാനം സംഭവിച്ച വലിയ വെള്ളപ്പൊക്കത്തില്‍ ജല-മലിനജല സംവിധാനങ്ങള്‍ തകര്‍ന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ജല സേവനം വീടുകള്‍ക്കും ബിസിനസുകള്‍ക്കും തിരിച്ച് കിട്ടിയെങ്കിലും ജൂലൈയില്‍ കൊടുത്ത വെള്ളം തിളപ്പിച്ചുപയോഗിക്കണം എന്ന ഉത്തരവ് നഗരത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെള്ളം കുടിക്കാനാകാത്തതും മോശം മണമുള്ളതുമാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ ആളുകള്‍ നീളമുള്ള വരികളില്‍ നിന്ന് ആഹാരം പാചകം ചെയ്യാനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായുള്ള … Continue reading ജാക്സണ്‍, മിസിസിപ്പിയിലെ ജല ദുരന്തം മുതലാളിത്തത്തിന്റെ കുറ്റകൃത്യമാണ്

എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു

മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം … Continue reading എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു

അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്

Roe v. Wade റദ്ദാക്കപ്പെട്ടതിന് ശേഷം ഗര്‍ഭഛിദ്ര ലഭ്യതയടെ യുദ്ധ ഭൂമി സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലേക്കും ഏറ്റവും മോശം ശിശുമരണ തോത് കാണുന്ന അമേരിക്കയില്‍ കറുത്തവരുടെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 3-4 മടങ്ങ് അധികമാണ്. മനുഷ്യന് മുകളില്‍ ലാഭത്തെ സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ ജന്മം നല്‍കുന്നവരെ കേള്‍ക്കുകയോ അവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥ കാരണം കറുത്ത സ്ത്രീയെ ഇത് കൂടുതല്‍ ബാധിക്കുന്നു. — സ്രോതസ്സ് democracynow.org | Jul 25, 2022 … Continue reading അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്