ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അര്‍കന്‍സാസിലെ Elaine ല്‍ ആണ് അത് നടന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായ Richard Wright അവിടെയാണ് ജനിച്ചത്. അദ്ദേഹത്തിന്റെ Native Son എന്ന നോവലിലും Black Boy എന്ന ഓര്‍മ്മക്കുറിപ്പിലും തന്റെ അമ്മാവന്‍ Silas Hoskins നെ 1916 ല്‍ Elaine നടുത്ത് വെച്ച് എങ്ങനെയാണ് lynched എന്ന് വിവരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ് തട്ടിയെടുക്കാനാഗ്രഹിച്ച വെള്ളക്കാരായിരുന്നു അത് ചെയ്തത്. Wright … Continue reading ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം

ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല

ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്. BISHOP WILLIAM BARBER II സംസാരിക്കുന്നു: 50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് … Continue reading ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല

ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്

Westminster Abbey ലെ രാഷ്ട്ര ശവസംസ്കാരച്ചടങ്ങിന് ശേഷം എലിസബത്ത് രാജ്ഞി II നെ കൊണ്ടുപോകുന്ന ശവപ്പെട്ടി Windsor Castle ല്‍ വെച്ചിരിക്കുകയാണ്. പ്രസിഡന്റ് ബൈഡന്‍, Commonwealth രാജ്യങ്ങളുടെ നേതാക്കള്‍, ജപ്പാന്‍ രാജാവും രാജ്ഞിയും ഉള്‍പ്പടെയുള്ള രാജകുടുംബാങ്ങള്‍ ഉള്‍പ്പടെ 500ല്‍ അധികം വിദേശ dignitaries രജ്ഞിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തു. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷനായിരുന്നു ശവസംസ്കാരം. Westminster Abbey ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസുകര്‍ കെട്ടിടങ്ങളുടെ മുകളില്‍ സൂഷ്മവെടിവെപ്പുകാരെ നിയോഗിച്ചു. ഇതിനിടെ ചാള്‍സ് III … Continue reading ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്

വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

ബോസ്റ്റണിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടരുകയായിരുന്നു. എന്നാല്‍ അയാള്‍ വീട്ടിലേക്ക് നടന്ന് പോയ 20-വയസ് പ്രായമുള്ള ഒരു കറുത്തവനെ ആണ് പിടികൂടിയത്. അയാളെ നിലത്ത് മറിച്ചിട്ട് മുട്ടുകാല്‍ വെച്ച് കൊങ്ങായ്ക്ക് അമര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. അയാള്‍ കുറ്റകൃത്യം ചെയ്തു എന്നതിന് ഒരു തെളിവും ഇല്ലാതെയാണ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി. ഫെബ്രുവരി 2021 ല്‍ തന്റെ ജോലിസ്ഥലത്തു നിന്ന് പണി കഴിഞ്ഞ് Donovan Johnson തന്റെ വീട് എത്തുന്നതിന് ഏതാനും മിനിട്ടുകള്‍ അകലെവെച്ചാണ് ഈ സംഭവം ഉണ്ടായത്. … Continue reading വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്

80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022

അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

Trends in the Distribution of Family Wealth, 1989 to 2019 എന്നൊരു റിപ്പോര്‍ട്ട് Congressional Budget Office (CBO) പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം സമ്പത്ത് ഈ 30 വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായെങ്കിലും ആ വളര്‍ച്ച നാടകീയമായി അസമമായാണുണ്ടായത് എന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണത്തിലെ ഏറ്റവും മുകളിലെ 10% ക്കാരുടേയും കുടുംബങ്ങളുടെ, 1% ക്കാരുടെ പ്രത്യേകിച്ചും, സമ്പത്തില്‍ ഈ കാലത്ത് വര്‍ദ്ധനവുണ്ടായി. 2019 ല്‍ വിതരണത്തിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന 10% മൊത്തം സമ്പത്തിന്റെ … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്

ജലം അന്തസാണ്

സെപ്റ്റംബര്‍ 2 ഓടെ ജാക്സണ്‍, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില്‍ വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്‍ദ്ദം കുറവായതിനാല്‍ ചിലര്‍ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില്‍ നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില്‍ കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്‍ണര്‍ Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്‍കി. ജാക്സണിലെ … Continue reading ജലം അന്തസാണ്