നക്ഷത്ര മല്‍സ്യങ്ങള്‍ ചാകുന്നു

Advertisements

ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍

Borneo യിലെ മഴക്കാട്ടിലെ ആവസവ്യവസ്ഥ തകര്‍ക്കുന്നതിനെ കാട്ടിലെ ഒറാങ്ങുട്ടാന്‍ പ്രതിരോധിക്കുന്നതിന്റെ വീഡിയോ മൃഗസംരക്ഷ​ സംഘം പുറത്തുവിട്ടു. 2013 ല്‍ ആണ് ആ വീഡിയോ റിക്കോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ International Animal Rescue (IAR) പ്രസിദ്ധപ്പെടുത്തിയത് ഈ വര്‍ഷം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിനായിരുന്നു. ഇന്‍ഡോനേഷ്യയുടെ West Kalimantan പ്രവശ്യയിലെ വനമായ Sungai Putri യിലാണ് അത് റിക്കോഡ് ചെയ്തിരിക്കുന്നത്. അവിടെ തടിക്ക് വേണ്ടി വനം നശിപ്പിക്കുന്നു. PT Mohairson Pawan Khatulistiwa എന്ന … Continue reading ബുള്‍ഡോസറിനെതിരെ കാട് സംരക്ഷിക്കുന്ന ഒറാങ്ങുട്ടാന്‍

ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

University of Barcelona യിലെ Faculty of Biology ഉം Institute for Research on Biodiversity (IRBio) ഉം ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അന്റാര്‍ക്ടിക്കയുടെ കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന Odontaster validus എന്ന നക്ഷത്രമല്‍സ്യത്തിന് ഒരു രോഗം ബാധിക്കുന്നു എന്ന് കണ്ടെത്തി. അന്റാര്‍ക്ടിക്കയിലെ സമുദ്രജീവികളിലെ ഒരു echinoderm ല്‍ ആദ്യമായാണ് ഇത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീഷീസിലെ 10% ത്തെ അത് ബാധിച്ചിരിക്കുന്നു. Deception Island ലേയും അന്റാര്‍ക്ടിക്ക് അക്ഷാംശത്തിലേയും പ്രധാനപ്പെട്ട ഒരു … Continue reading അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ലോകത്തെ പൌരന്‍മാരോട് ജെയിന്‍ ഗുഡ്ഡാള്‍ അഭ്യര്‍ത്ഥിച്ചു. കാരണം അല്ലെങ്കില്‍ ആഫ്രിക്കന്‍ ആനകള്‍ ഉന്‍മൂലനം ചെയ്യപ്പെടും. കഴിഞ്ഞ ആഴ്ച നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത 24 ടണ്‍ ആനക്കൊമ്പാണ് മലേഷ്യയില്‍ പിടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ടാന്‍സാനിയയിലെ പകുതി ആനകളും ഇല്ലാതായി. ചൈനക്കായി ആഭരണങ്ങളുണ്ടാക്കാനാണ് അവരുടെ ആനക്കൊമ്പ് ഉപയോഗിച്ചത്. റെബല്‍ സംഘങ്ങള്‍ യുദ്ധത്തിന് വേണ്ട് ധനശേഖരണത്തിന് നിയമവിരുദ്ധമായ ആനക്കൊമ്പ് വ്യവസായം നടത്തുന്നതായി World Wildlife Fund (WWF) റിപ്പോര്‍ട്ട് പറയുന്നു. — സ്രോതസ്സ് inhabitat.com

മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

ജൂണ്‍ 2012 ന് Lonesome George ചത്തപ്പോള്‍ അത് ഒരു സ്പീഷീസിന്റെ മൊത്തം മരണമായിരുന്നു. അവനായിരുന്നു അവസാനത്തെ Pinta giant tortoise (Chelonoidis abingdonii). ഗാലപ്പഗോസിലെ സംരക്ഷണപ്രവര്‍ത്തനത്തിന്റെ ബിംബമായിരുന്ന അവന്‍ 100 വര്‍ഷം ജീവിച്ചു. എന്നാല്‍ ഈ വിധിയിലെ Lonesome George ഒറ്റക്കല്ല. ലോകത്ത് ഇന്ന് അറിയാവുന്ന 356 സ്പീഷീസ് ആമകളില്‍ 50% ല്‍ അധികവും ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്. ആവാസവ്യവസ്ഥയുടെ നാശം, ഇറച്ചിക്കും മുട്ടക്കുമായി നടത്തുന്ന വേട്ടയാടല്‍, പാരമ്പര്യ മരുന്നുകള്‍, നിയമപരവും നിയമവിരുദ്ധവുമായ വളര്‍ത്തുമൃഗ വ്യാപാരം … Continue reading മുകളിലുള്ള 50 ആമകള്‍ വംശനാശത്തിന്റെ വക്കിലാണ്

നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു

കിഴക്കന്‍ ഏഷ്യയില്‍ സ്വാദിഷ്ടമായ ഒരു സമുദ്ര ഒച്ചാണ് ആഫ്രിക്കന്‍ abalone. ഇതിനെ നിയമവിരുദ്ധമായി വന്‍തോതില്‍ പിടിച്ച് ഹോംങ്കോങ്ങിലെത്തിക്കുന്നു എന്ന് വന്യ ജീവി നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2000 ല്‍ ആഫ്രിക്കന്‍ abalone ന്റെ ഇറക്കുമതി 3,000 ടണ്‍ ആയിരുന്നത് 2015 ല്‍ 6,170 ടണ്‍ ആയി വര്‍ദ്ധിച്ചു. ഈ കാലത്ത് ഉണക്കിയ abalone ന്റെ ഏറ്റവും വലിയ സ്രോതസ്സ് തെക്കെ ആഫ്രിക്കയായിരുന്നു. ഇതില്‍ കൂടുതലും നിയമവിരുദ്ധമായ കയറ്റുമതിയായിരുന്നു. ഇക്കാര്യം മിക്ക കച്ചവടക്കാര്‍ക്കും … Continue reading നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു

വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍

അവസാനത്തെ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ പേരാണ് സുഡാന്‍. അവന്റെ വലത്ത് പിറകിലെ കാലിന് അണുബാധ ഉണ്ടായി. മരുന്നുകളോട് അവന്‍ പ്രതികരിക്കുന്നുമില്ല. വേദന അസഹനീയമാകുകയാണെങ്കില്‍ ദയാവധം പരിഗണിക്കുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതോടെ ഒരു സ്പീഷീസ് ഇല്ലാതാകും. Fatu, Najin എന്ന മുതിര്‍ന്ന രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളോടൊപ്പമാണ് സുഡാന്‍ ഇപ്പോള്‍ കെനിയയിലെ Ol Pejeta Conservancy ല്‍ കഴിയുന്നത്. ചാഡ് മുതല്‍ കോംഗോ വരെയുള്ള സ്ഥലത്തായിരുന്നു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 1960 മുതല്‍ 1984 വരെയുള്ള കാലത്ത് … Continue reading വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍

കടലാമകളിൽ 99% വും പെണ്ണായി മാറുന്നു

പസഫിക് പച്ച കടലാമകൾ ആസ്ട്രേലിയയുടെ വടക്കാണ് ആഹാര സമ്പാദനത്തിനായി ചുറ്റിത്തിരിയുന്നതിന്. പിന്നീട് അവ മുട്ടകളിടാനായി കരയിലേക്ക് വരുന്നു. കടലാമകളുടെ ലിംഗം നിർണയിക്കപ്പെടുന്നത് മുട്ടകൾ കിടക്കുന്ന മണ്ണിന്റെ താപനിലയെ ആശ്രയിച്ചാണ്. കൂടുതൽ പെൺ ആമകളുണ്ടാകുന്നോ എന്നൊരു സംശയം ശാസ്ത്രജ്ഞർക്കുണ്ടായി. കാലാവസ്ഥാ മാറ്റം കാരണം വായുവിന്റെയും കടലിന്റേയും താപനില വർദ്ധിക്കുന്നുണ്ട്. അത്തരം കാലാവസ്ഥ കുഞ്ഞുങ്ങൾ കൂടുതലും പെണ്ണായിരിക്കും. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ച് കൊണ്ട് പസഫിക് സമുദ്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പച്ച കടലാമകളുടെ ആൺ പെൺ എണ്ണത്തിന്റെ അനുപാതം 116 … Continue reading കടലാമകളിൽ 99% വും പെണ്ണായി മാറുന്നു