അമേരിക്കക്കാര്‍ ദിവസം 5 മണിക്കൂര്‍ ടെലിവിഷന്‍ കാണുന്നു

2 വയസിന് മേലെയുള്ള ശരാശരി അമേരിക്കന്‍ ആഴ്ചയില്‍ 34 മണിക്കൂറിലധിതം സമയം ലൈവ് ടെലിവിഷന്‍ കാണുന്നു. അതിന്റ കൂടെ ടേപ്പ് ചെയ്ത 6 മണിക്കൂര്‍ പരിപാടിയും കാണുന്നു. പുതിയ Nielsen റിപ്പോര്‍ട്ടിലാണ് ഈ വിവരം വന്നത്. “ഞാന്‍ അധികം ടിവി കാണാറില്ല” എന്നത് സാധാരണ വാക്യമായ ഈ രാജ്യത്ത് ആളുകളുടെ കീശയും സമയവും കാലിയാക്കുന്നതായാണ് കണ്ടെത്തലുകള്‍. 2012 ന്റെ ആദ്യ പാദത്തിലാണ് സര്‍വ്വേ നടത്തിയത്. എന്നാലും കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാര്യമായ മാറ്റമൊന്നും അതിന് സംഭവിച്ചിട്ടില്ല. വലിയ … Continue reading അമേരിക്കക്കാര്‍ ദിവസം 5 മണിക്കൂര്‍ ടെലിവിഷന്‍ കാണുന്നു

നിങ്ങളുടെ ടിവി ആസക്തി എങ്ങനെ തടയാം

1. ഒരു വീട്ടില്‍ ഒരു ടിവി മാത്രം മതി. ഒറ്റമുറികളിലെ ടിവി ഒഴുവാക്കുക. 2. ടിവിയിരിക്കുന്ന മുറിയിലെ ഫര്‍ണിചര്‍ ക്രമീകരിക്കുക. ടിവിയെ ഫോക്കസ്‍ കേന്ദ്രത്തില്‍ നിര്‍ത്തി ഫര്‍ണിചര്‍ ക്രമീകരിക്കുന്നതിന് പകരം നെരിപ്പോട്, പുസ്തക അലമാര, ജനാല പോലുള്ളവയെ കേന്ദ്രമാക്കി ഫര്‍ണിചര്‍ ക്രമീകരിക്കുക ടിവി കാണുന്നത് ഇത്തിരി ദുഷ്കരമാകുന്ന വിധം വേണം അത് വെക്കാന്‍. തലതിരിച്ച് ഒക്കെ നോക്കുന്ന രീതിരയില്‍. 3. പ്രത്യേകം പരിപാടികള്‍ക്ക് മാത്രമായി ടിവി ഓണാക്കുക. മുഷിഞ്ഞ് ഇരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട പരിപാടി തെരഞ്ഞെടുക്കാനായി ചാനലുകളോരോന്നും നോക്കുന്നത് … Continue reading നിങ്ങളുടെ ടിവി ആസക്തി എങ്ങനെ തടയാം

നിങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്യുന്നു?

അമേരിക്കയിലെ കുട്ടികളെ കുറിച്ച് Common Sense Media നടത്തിയ സര്‍വ്വേ ഫലം ഇതാ. 5-8 വരെ പ്രായമായ കുട്ടികള്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ ടിവി കാണുന്നു. 0-2 വരെ പ്രായമായ 75% കുട്ടികളും ടിവി കാണുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ടീവി കാണുന്നതിന്റെ ശരാശരി സമയം 1:02 മണിക്കൂറില്‍ നിനന് 1:30 ആയി ഉയര്‍ന്നു. രണ്ട് വയസില്‍ താഴെ പ്രായമായ 30% കുട്ടികളുടേയും കിടപ്പ് മുറിയില്‍ ടിവിയുണ്ട്. 60% കുട്ടികളേ വായിക്കുന്നുള്ളു. - from motherjones.com

വാര്‍ത്തകള്‍

ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍

3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

http://balupuduppadi.blogspot.com/2010/04/blog-post_20.html പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍ … Continue reading 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

ടെലിവിഷനില്ലാത്ത ആഴ്ച്ച

ഏപ്രില്‍ 20 മുതല്‍ 26 വരെ "അന്താരാഷ്ട്ര ടെലിവിഷന്‍ ഇല്ലാ ആഴ്ച്ച" ആചരിക്കുകയാണ്. ടെലിവിഷന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണിത്. ഈ ആഴ്ച്ച ടിവി അടച്ചുപൂട്ടി കൂടുതല്‍ സമയം താങ്കളുടെ കുടുംബത്തോട് ചിലവഴിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.whitedot.org

ടിവി ഇല്ലാത്ത ജീവിതം

David Burke ന് ഒരു ജീവിതദൗത്യമുണ്ട്. ലോകത്തെ ടിലിവിഷനില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് അത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രതിക്ഷേധവുമായി റോഡില്‍ ഇറങ്ങി. 1996 ലെ ഒരു രാവിലെ Westminster Abbey ലെ ടിവി ടവറല്‍ കയറി പ്രതീകാത്മകമായി തന്റെ ടിവി തകര്‍ത്തു. Prince Charles ന്റെ കിരീടധാരണത്തിന്റെ ടെലിവിഷന്‍ പ്രക്ഷേപണം നിരോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 1953 ല്‍ രാജ്ഞിയുടെ കിരീടധാരണമായിരുന്നു ബ്രിട്ടണില്‍ ടെലിവിഷന്റെ പ്രചാരത്തിന് വഴിയൊരുക്കിയത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചാള്‍സിന്റെ ഓഫീസില്‍ നിന്നും … Continue reading ടിവി ഇല്ലാത്ത ജീവിതം