വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു

നവി മുംബേയില്‍ പോലീസ് 17-വയസായ പെണ്‍കുട്ടിയെ രക്ഷിച്ചു. അമ്മാവന്‍ നിര്‍ബന്ധിച്ച് ഈ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുകയായിരുന്നു. അവളുടെ 21- വയസായ സഹോദരി അന്ധേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായം തേടാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. ഒരു കൂട്ടു കുടുംബത്തില്‍ താമസിക്കുന്ന ഇവരുടെ രക്ഷകര്‍ത്താക്കളുടെ ചികില്‍സക്കായി അമ്മാവന്‍ പണം മുടക്കിയിരുന്നു. അത് തിരിച്ച് പിടിക്കാനാണ് ഇവരെ ലൈംഗിക വ്യാപരത്തിന് നിര്‍ബന്ധിച്ചത് എന്ന് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കുട്ടി 18 വയസായതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നു. … Continue reading വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു

കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

Bank of Mexico ഉം കൂട്ടാളിയാണ്. JP Morgan Chase, Bank of America, Citigroup, Barclays, Deutsche Bank Santander, BBVA എന്നീ അന്താരാഷ്ട്ര ബാങ്കുകളുടെ പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രാദേശിക ശാഖകള്‍ ഗൂഢാലോചന നടത്തി മെക്സിക്കന്‍ ബോണ്ടുകളുടെ വില കുറക്കാനായി ശ്രമിച്ചു എന്ന് മെക്സിക്കോയിലെ antitrust agency ആയ Cofece ആരോപിക്കുന്നു. മെക്സിക്കന്‍ ബോണ്ടുവിലയില്‍ കൃത്രിമത്വം കാണിക്കുന്നതിലെ മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍ "വിവിധ സാമ്പത്തിക ഏജന്റുമാര്‍ക്ക്" നോട്ടീസ് കോടുത്തിട്ടുണ്ടെന്ന്Cofece കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 2006 … Continue reading അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

ആയിരത്തിലധികം ആളുകളുടെ ഫോണ്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ Alimuddin Ansari (27) നെ ആജ്മീറില്‍ നിന്നും Manoj Yadav (31) നെ Karol Bagh ല്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരക നിവാസിയായ Rakesh Gilani എന്നയാള്‍ പോലീസില്‍ പരാതി കൊടുത്തതിന് ശേഷമാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. Rakesh Gilani ന്റെ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. "ടെലികോം … Continue reading ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

പശ്ചിമബംഗാളിലെ Barrackpore ലെ Army Recruitment Office (ARO) ല്‍ നടന്ന പ്രവേശന പരീക്ഷയില്‍ നിന്ന് കള്ളരേഖകള്‍ കൊടുത്ത കുറഞ്ഞത് 50 ഉദ്യോഗാര്‍ത്ഥികളെങ്കിലും പിടികൂടി. വടക്കന്‍ പ്രദേശത്തെ ചെറുപ്പക്കാരെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പ് ആണിതെന്ന് സൈന്യം പറയുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവന്ന കള്ള ആധാര്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസ തെളിവുകള്‍ തെറ്റായി അവര്‍ North 24 Parganas, Hooghly ജില്ലകളിലുള്ളവരാണെന്ന് കൊടുത്തിരിക്കുന്നു. കള്ള രേഖകള്‍ കിട്ടാനായി Rs 2,000 … Continue reading കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു

രണ്ട് ഡപ്യൂട്ടി ഡയറ്റര്‍മാരുള്‍പ്പടെ ഒരു ഡസന്‍ സര്‍ക്കാരുദ്യോഗസ്ഥരെ ഹരിയാന SC/BC Welfare Department അറസ്റ്റ് ചെയ്തു. വേറെ നാല് സ്വകാര്യ സ്ഥാപന ജോലിക്കാരേക്കൂടി സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ SC/BC post-matric scholarship (PMS) തട്ടിപ്പിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. അന്വേഷണം നടത്തിയതില്‍ നിന്ന് 30-40% ഗുണഭോക്താക്കളും (വിദ്യാര്‍ത്ഥികള്‍) വ്യാജരാണെന്നും 25-30% സ്ഥാപനങ്ങളേയും വ്യാജമാണെന്നും കണ്ടെത്തി. സംസ്ഥാനം മൊത്തം ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ മാറ്റി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പണം വ്യാജ അകൌണ്ടുകളിലേക്ക് മാറ്റിതായി അന്വേഷണത്തില്‍ … Continue reading ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു