ഹൊണ്ടോറസില്‍ പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു

ഹൊണ്ടോറസില്‍(honduras) ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങി തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് Salvador Nasralla യെ അവര്‍ പിന്‍തുണച്ചു. ഹൊണ്ടോറസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ Tegucigalpa ല്‍ കൊല്ലപ്പെട്ടവരില്‍ 19- വയസ് പ്രായമുള്ള Kimberly Fonseca ഉം ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ പിന്‍തുണയുള്ള പ്രസിഡന്റ് Juan Orlando Hernández ആണെന്നും പ്രസിഡന്റ് വോട്ടെണ്ണല്‍ അട്ടിമറിക്കുകയും നവംബര്‍ 26 ലെ ഫലം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുകയുമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. … Continue reading ഹൊണ്ടോറസില്‍ പ്രതിഷേധക്കാര്‍ തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിഷേധിച്ചു

Advertisements

അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. … Continue reading അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?