കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു. ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും … Continue reading ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

ഉത്പാദനക്ഷമത പിന്‍തുടരുന്നത്, "time off-task" ഉള്ള ശിക്ഷ നിരോധിക്കുന്നത്, ഒക്കെ കമ്പനികള്‍ സര്‍ക്കാരിനോടും തങ്ങളുടെ ജോലിക്കാരോടും തുറന്ന് പറയണം എന്ന് ആവശ്യപ്പെടുന്ന Assembly Bill 701 സംസ്ഥാന സെനറ്റ് പാസാക്കി. വെള്ളിയാഴ്ച സംസ്ഥാന അസംബ്ലിയില്‍ അത് പാസാക്കുമെന്ന് കരുതുന്നു. പരാതി പറയുന്ന തൊഴിലാളികളോട് പ്രതികാരം ചെയ്യുന്നതിനെ ഇത് കമ്പനികളെ തടയും. 74% ആമസോണ്‍ തൊഴിലാളികള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴയില്ല എന്ന ഭയത്താല്‍ bathroom breaks ഒഴുവാക്കുന്നു എന്ന് Organise എന്ന തൊഴിലാളി അവകാശ പ്ലാറ്റ്ഫോം നടത്തിയ സര്‍വ്വേയില്‍ … Continue reading ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി

ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു

ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്

പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am - 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് … Continue reading ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്

പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു

മാന്യമല്ലാത്ത പ്രവര്‍ത്തി(incivilities) അനുഭവിക്കുകയോ കാണുകയോ ചെയ്യുന്ന ജോലിക്കാര്‍ അതേ പ്രവര്‍ത്തി മറ്റുള്ളവരോടും ചെയ്യുന്നു എന്ന് Portland State University നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആളുകള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വിഷമമുണ്ടാക്കുന്ന ഈ സ്വഭാവം കൂടുതല്‍ ശക്തമാകും. ആരെയെങ്കിലും പൊതുയിടത്ത് വിമര്‍ശിക്കുക, rude, obnoxious സ്വഭാവം, പ്രധാനപ്പെട്ട വിവരങ്ങള്‍ പിടിച്ച് വെക്കുക, തുടങ്ങി യോഗത്തിന് വൈകിയെത്തുക, യോഗത്തില്‍ വെച്ച് മെയില്‍ നോക്കുക, മെസേജയക്കുക, സഹപ്രവര്‍ത്തകരെ അവഗണിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് വരെ Uncivil സ്വഭാവത്തില്‍ പെടുന്നു. ജോലിക്കാര്‍ക്ക് സ്വന്തം തൊഴിലില്‍ … Continue reading തൊഴിലിടത്തെ സംസ്കാരമില്ലായ്മ വര്‍ദ്ധിക്കുന്നു