ആപ്പുകള്‍ ഉപയോഗിച്ചുള്ള പുതിയ തരം ഫ്യൂഡലിസം

Poor worker conditions power gig economy

Advertisements

ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി

ശമ്പളം കൂട്ടിത്തരണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി തുടങ്ങിയ ഒരു സമരത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് അദ്ധ്യാപകരും സ്കൂള്‍ ജോലിക്കാരും ഒക്ലഹോമ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ ജാഥ നടത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒക്ലഹോമയുടെ വിദ്യാഭ്യാസ ബഡ്ജറ്റ് മറ്റെല്ലാ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വെട്ടിച്ചുരുക്കി. അതുപോലെ കെന്‍ടക്കിയിലെ Frankfort ല്‍ സമാനമായ പ്രതിഷേധ ജാഥ നടന്നു. പെന്‍ഷന്‍ ഗുണങ്ങള്‍ ഇല്ലാതാക്കിയതിനെതിരാണ് അവര്‍ ജാഥ നടത്തിയത്. ഒക്ലഹോമയില്‍ ചില ജില്ലയിലെ സ്കൂളുകള്‍ ആഴ്ചയില്‍ … Continue reading ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി

അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു

MITയുടെ Center for Energy and Environmental Policy Research ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Stanford സര്‍വ്വകലാശാലയിലെ ഒരു സംഘം ഇന്‍ഷുറന്‍സ്, പരിപാലനം, repairs, ഇന്ധനം, depreciation തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചിലവിനെക്കുറിച്ച് 1100 ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കണ്ടെത്തലുകള്‍: നികുതിക്ക് മുമ്പ് പ്രതി മണിക്കൂറിന് അവര്‍ക്ക് കിടുന്ന ശരാശരി (median) ലാഭം $3.37/മണിക്കൂര്‍ ആണ്. 74% ഡ്രൈവര്‍മാര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ minimum wage നേക്കാള്‍ കുറവ് വരുമാനം കിട്ടുന്നു. … Continue reading അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു

ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ വളരെ കുറവ് ശമ്പളമേ നല്‍കുന്നുള്ളു

ഊബറിന് വില ഇത്രയും താഴ്ത്താനാകുന്നത് അത് ഡ്രൈവര്‍മാര്‍ക്ക് അത്ര കുറവ് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് പുതിയ റിപ്പോര്‍ട്ട് വാദിക്കുന്നു. അദൃശ്യ ചിലവുകള്‍ കൂടിയുള്‍പ്പെടുത്തിയാല്‍ UberX ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തേക്കാള്‍ കുറവ് ശമ്പളമേ കിട്ടുന്നുള്ളു എന്ന് Australia Institute ലെ Centre for Future Work നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ആറ് നഗരങ്ങളിലെ ശരാശരി തുകയില്‍ നിന്ന് ഡ്രൈവര്‍ ഫീസും നികുതിയും വാഹനചിലവും കുറച്ചാണ് പഠനം നടത്തിയത്. കിട്ടുന്നതിന്റെ മൂന്നിലൊന്നേ ഡ്രൈവറില്‍ എത്തുന്നുള്ളു എന്നാണ് അവര്‍ കണ്ടെത്തിയ കാര്യം. … Continue reading ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ വളരെ കുറവ് ശമ്പളമേ നല്‍കുന്നുള്ളു

പടിഞ്ഞാറെ വെര്‍ജീനിയയിലെ അദ്ധ്യാപകരുടെ സമരത്തെ പിന്‍തുണച്ചുകൊണ്ട് വാര്‍ത്താവിനിമയ തൊഴിലാളികളും സമരത്തില്‍

പിരിച്ചുവിടലും കോര്‍പ്പറേറ്റ് പുനസംഘടനയും നേരിടുന്ന 1,400 ല്‍ അധികം West Virginia Frontier Communications തൊഴിലാളികള്‍ സമരം ചെയ്യാന്‍ തുടങ്ങി. സംസ്ഥാനത്തെ 55 ജില്ലകളിലെ 33,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടരുന്നതിനിടയിലാണ് ഇവരും സമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. Communications Workers of America (CWA) ആണ് Frontier തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. സമരം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കമ്പനിയുമായി ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് യൂണിയന്‍കാര്‍ പറഞ്ഞു. — സ്രോതസ്സ് wsws.org

ബ്രിട്ടണിലെ താല്‍ക്കാലിക ജോലിക്കാരന്‍ മരിച്ചത് രോഗകാല ശമ്പളവും, ചികിത്സാവധിയും ഇല്ലാത്തതിനാലാണ്

53-വയസ് പ്രായമുള്ള courier, Don Lane, ന്റെ മരണം “gig economy” എന്ന് വിളിക്കപ്പെടുത്ത താല്‍ക്കാലിക ജോലിക്കാര്‍ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയെ വ്യക്തമാക്കുന്നതാണ്. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തെ Christchurch പാഴ്സല്‍ ഭീമനായ Dynamic Parcel Distribution (DPD) ല്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നു. പ്രമേഹ രോഗിയായ അദ്ദേഹത്തിന് കണിശമായ ആരോഗ്യ നിരീക്ഷണവും നിരന്തരമായ ചെക്കപ്പും വേണമായിരുന്നു. എന്നാല്‍ ജോലി സമ്മര്‍ദ്ദം രോഗകാല ശമ്പളം ഇല്ലാത്തതും Lane ന് ആശുപത്രിയില്‍ സ്ഥിരമായി പോകാന്‍ കഴിയാതെയായി. DPD … Continue reading ബ്രിട്ടണിലെ താല്‍ക്കാലിക ജോലിക്കാരന്‍ മരിച്ചത് രോഗകാല ശമ്പളവും, ചികിത്സാവധിയും ഇല്ലാത്തതിനാലാണ്

ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു

അമേരിക്കയിലെ Economic Policy Institute ന്റെ കണക്ക് പ്രകാരം 2017 ല്‍ യൂണിയനുകളില്‍ ചേര്‍ന്നവരില്‍ 76% വും 35 വയസിന് താഴെ പ്രായമുള്ളവരാണ്. 2016 - 2017 കാലത്തെ യൂണിയന്‍ അംഗത്വത്തിന്റെ മാറ്റത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് Bureau of Labor Statistics റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണിത്. 2017 ല്‍ മൊത്തം യൂണിയന്‍ അംഗങ്ങളുടെ എണ്ണം 2.62 ലക്ഷം വര്‍ദ്ധിച്ചു. നാലില്‍ മൂന്ന് വര്‍ദ്ധനവും സംഭവിച്ചത് 34 വയസിന് താഴെ പ്രായമുള്ളവരിലാണ്. മൊത്തം തൊഴില്‍ സേനയുടെ … Continue reading ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു