80,000 തൊഴില്‍ പ്രായത്തിലുള്ളയാളുകള്‍ തൊഴില്‍ സേനയില്‍ നിന്ന് അപ്രത്യക്ഷരായി

ഏറ്റവും നല്ല തൊഴില്‍ പ്രായത്തിലെ (25–54) 50,000 പുരുഷന്‍മാര്‍ക്ക് തൊഴിലുമില്ല, അവര്‍ തൊഴില്‍ അന്വേഷിക്കുന്നുമില്ല എന്ന് EVA നടത്തിയ പഠനത്തില്‍ കണ്ടെത്തി. പഠിക്കുന്ന പുരുഷന്‍മാരേയും അംഗപരിമിതരുടെ പെന്‍ഷന്‍ വാങ്ങുന്നവരേയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥിതി വിവരക്കണക്കുകളില്‍ “others not in the workforce” എന്ന വിഭാഗത്തിലുള്‍പ്പെടുന്ന ഇവരെ “നഷ്ടപ്പെട്ട തൊഴിലാളികള്‍(the lost workmen)” എന്നാണ് തൊഴില്‍ കമ്പോള വിശകലന എഴുത്തുകാര്‍ ഇവരെ വിളിക്കുന്നത്. ഇത് കൂടാതെ ഈ പ്രായത്തിലെ തൊഴിലന്വേഷിക്കുന്ന 28,000 തൊഴിലില്ലാത്തവര്‍ക്കും തിരികെ തൊഴില്‍ കിട്ടാനുള്ള സാദ്ധ്യത കുറവാണ്. തൊഴിലില്ലായ്മാ നില കുറയുകയാണെങ്കിലും നഷ്ടപ്പെട്ട തൊഴിലാളികള്‍ എന്ന ഈ വിഭാഗത്തിന്റെ എണ്ണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരുന്നു.

— സ്രോതസ്സ് yle.fi

ഇങ്ങനെയാണ് ഒബാമ തൊഴിലില്ലായ്മ കുറച്ചത്.

സോളാര്‍ തൊഴിലുകള്‍ കുതിച്ചുയരുന്നു

അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25% വര്‍ദ്ധിച്ച് 260,000 ആയി എന്ന് Solar Foundation പറയുന്നു. 25% വളരെ വലിയ ഒരു കാര്യമാണ്. താരതമ്യത്തിന് നോക്കിയാല്‍ ഈ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വെറും 1.45% തൊഴിലാണ് പുതിയതായിയുണ്ടായത്. 2017 ല്‍ 25,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാവുമെന്ന് Solar Foundation പ്രവചിക്കുന്നു.

— സ്രോതസ്സ് grist.org

Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ

28,000 അമേരിക്കക്കാര്‍ക്ക് Keystone XL തൊഴില്‍ നല്‍കമെന്നാണ് ട്രമ്പ് പറയുന്നത്. എന്നാല്‍ ആ സംഖ്യ TransCanada നല്‍കിയ അപേക്ഷയില്‍ പോലുമില്ലാത്താതാണ്. Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈനെക്കുറിച്ച് State Department പല വര്‍ഷങ്ങളായി നടത്തിയ പഠനത്തിലും അത്തരം ഒരു സംഖ്യ വന്നില്ല.

ശരിക്കും സംഖ്യ എന്താണ്?

35 full-time, സ്ഥിര ജോലിക്കാരും 15 താല്‍ക്കാലിക ജോലിക്കാരും.
3,900 “person years of employment”

പൈപ്പ് ലൈനിന്റെ നിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം 3,900 പൂര്‍ണ്ണ സമയ തൊഴിലുണ്ടാവും. പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണം. അതുകൊണ്ട് 1,950 പൂര്‍ണ്ണ സമയ തൊഴില്‍ രണ്ട് വര്‍ഷത്തേക്ക് കിട്ടും.

— സ്രോതസ്സ് nrdc.org

തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്

തൊഴിലിനെക്കുറിച്ചൊരു സര്‍വ്വേ അടുത്ത കാലത്ത് Labour Bureau നടത്തി. 2015-16 കാലത്ത് ആദ്യ പാദത്തില്‍ ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ 7.1% ആണ് വളര്‍ന്നത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നു. എന്നാല്‍ തൊഴിലില്ലായ്മ 5% ആയി. അത് കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍.

ജനസംഖ്യയുടെ 65% വും തൊഴില്‍ സേനയില്‍ ചേരാന്‍ യോഗ്യരായ ഒരു രാജ്യത്ത് ഇതൊരു മോശം വാര്‍ത്തയാണ്. കൂടാതെ ഇന്‍ഡ്യയിലെ തൊഴില്‍ രംഗം ഇപ്പോഴും സംഘടിതരല്ല. സംഘടിത രംഗത്തു നിന്നുള്ള തൊഴില്‍ 10% ആണ്. ഇത് തൊഴില്‍ ചുറ്റുപാടിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എന്നാല്‍ ഇത് നമുക്ക് പുതിയ കാര്യമാണോ? അല്ല.

തൊഴില്ലായ്മ വളര്‍ച്ചയുടെ trend തുടങ്ങിയത് 2004 ല്‍ ആണ്. അത് ഇപ്പോഴും വളരുന്നു. 2004 ല്‍ National Democratic Alliance (NDA) സര്‍ക്കാര്‍ പുറത്ത് പോയി പിന്നീട് 2014 ല്‍ വലിയ ഭൂരിപക്ഷത്തോട് തിരിച്ചുവന്നു. ഇതിനിടക്ക് രണ്ട് പ്രാവശ്യം United Progressive Alliance ഭരിച്ചു. NDA നയിക്കുന്ന നരേന്ദ്ര മോഡി പ്രതിവര്‍ഷം ഒരു കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം നടപ്പാക്കാനായില്ല. മുമ്പുള്ള ദശാബ്ദങ്ങളില്‍ തൊഴിലില്ലാത്ത വളര്‍ച്ചാണുണ്ടായത് എന്ന അദ്ദേഹത്തിന്റെ 2014 ലെ തെരഞ്ഞെടുപ്പ് പ്രചരണം പ്രസംഗം ശരിയാണ്. National Sample Survey Office (NSSO) തൊഴിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ 2011 ല്‍ പുറത്തുവിട്ടിരുന്നു. അത് പ്രകാരം 2004-05 ലും 2009-10 ലും പത്ത് ലക്ഷം തൊഴിലായിരുന്നു പ്രതിവര്‍ഷം പുതിയതായിയുണ്ടായത്. ആ സമയത്ത് ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയായ 8.43% ആയിരുന്നു രേഖപ്പെടുത്തിയത്.

അതുകൊണ്ട് മോഡി എങ്ങനെയാണ് പ്രശ്നം പരിഹരിക്കുന്നത്? അതിര്‍ത്തി കടന്നുള്ള തീവൃവാദത്തിനെതിരെ അക്രമാസക്തമായ നിലപാടാണ് അദ്ദേഹം എടുത്തത്. ഒരുപാട് പ്രചരിപ്പിച്ച Line of Control കടന്ന് നടത്തിയ “surgical strikes” അതില്‍ ഉള്‍പ്പെടുന്നു. അത് അദ്ദേഹത്തെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന പ്രവര്‍ക്കുന്ന നേതാവെന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. രാഷ്ട്രീയപരമായി ഭീകരവാദത്തെക്കാള്‍ കൂടുതല്‍ അപകടകരം തൊഴിലില്ലായ്മയാണ്.

അതുകൊണ്ടാണ് മോഡി തൊഴിലില്ലാത്ത വളര്‍ച്ചയെക്കുറിച്ച് കൂടുതല്‍ ഗൌരവത്തില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം തൊഴിലിനെക്കുറിച്ചും തൊഴിലില്ലാത്ത വളര്‍ച്ചയേയും കുറിച്ച് സംസാരിക്കുകയുണ്ടായി. തൊഴില്‍ വളര്‍ത്താനുള്ള തന്റെ അടുത്ത കാലത്തെ പരിപാടികള്‍ കൂടുതല്‍ തൊഴിലുണ്ടാക്കും എന്ന് ശുഭാപ്തിവിശ്വാസത്തോടെയുള്ള തന്റെ ശൈലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. Start up India, Digital India, Micro Units Development & Refinance Agency Ltd (MUDRA), Make in India, infrastructures വികസനം തുടങ്ങിയ അതില്‍ ഉള്‍പ്പെടുന്നു. ഈ എല്ലാ പരിപാടികളും സാമ്പത്തിക വളര്‍ച്ചയെ താഴേക്ക് ഇറ്റിറ്റ് വീഴുഴ്ത്തുകയും തൊഴില്‍ നല്‍കുകയും ചെയ്യും എന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ സാമ്പത്തികവളര്‍ച്ചക്ക് അനുസരിച്ച് തുല്യമായ തോതില്‍ ശരിക്കും ഈ പരിപാടികള്‍ തൊഴില്‍ നല്‍കുമോ?

സാമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടത്തോളം ശുഭാപ്തിവിശ്വാസം മിക്കപ്പോഴും നല്ലതല്ല. ഇന്‍ഡ്യയില്‍ മാത്രമല്ല, ലോകം മൊത്തം തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ Gross Domestic Product ന്റെ പങ്ക് കുറഞ്ഞ് വരുകയാണ്. Planning Commission ന്റെ Arun Mairaയുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുടെ employment elasticity ലോകത്തെ ഏറ്റവും കുറവായതാണ്. അദ്ദേഹത്തിന്റെ ലേഖനമനുസരിച്ച് 2000 – 2010 കാലത്ത് അത് ലോക ശരാശരിയെക്കാള്‍ കുറവായിരുന്നു. ലോക സമ്പദ്‌വ്യവസ്ഥയുടെ ശരാശരി employment elasticity ആ കാലത്ത് 0.3 ആയിരുന്നപ്പോള്‍ ഇന്‍ഡ്യയുടേത് 0.2 ആയിരുന്നു. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാന രംഗങ്ങളിലെ യന്ത്രവല്‍ക്കരണമാണ്. വ്യവസായം/സേവന രംഗങ്ങളില്‍ നിന്ന് മാത്രം പുതിയ തൊഴില്‍ കണ്ടെത്തുക എന്ന നയം കൃഷി പോലുള്ള പരമ്പരാഗത രംഗങ്ങളെ അവഗണിക്കുന്നതിന് കാരണമായി. അസംഘടിത വിഭാഗത്തില്‍ ഇപ്പോഴും ഏറ്റവും അധികം തൊഴില്‍ നല്‍കുന്നതാണ് കൃഷി.

അതായത് തൊഴിലുണ്ടാക്കാനുള്ള പരിപാടികളില്‍ മോഡി ശ്രദ്ധാകേന്ദ്രം മാറ്റണം. ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 1.2 കോടി ആളുകളാണ് തൊഴില്‍ സേനയിലേക്ക് ചേരുന്നത്. കൃഷിക്ക് തൊഴില്‍ സാദ്ധ്യത ഉയര്‍ന്നതാണെങ്കിലും മുരടിപ്പ് നേരിടുന്നു. ഗ്രാമീണ മേഖലയില്‍ കൃഷിക്കാവും കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയുക. അതുകൊണ്ട് തൊഴില്‍ നിര്‍മ്മിക്കാനുള്ള സമവാക്യങ്ങളെ പുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. അതിന് ഇന്‍ഡ്യയുടെ അതിര്‍ത്തി മുറിച്ച് കടക്കേണ്ടകാര്യമില്ല. ഇന്‍ഡ്യക്കകത്ത് നിന്ന് ചിന്തിച്ചാല്‍ മതി.

— സ്രോതസ്സ് downtoearth.org.in By Richard Mahapatra

യന്ത്രവല്‍ക്കരണം കാരണം 20 കോടി ഇന്‍ഡ്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് മോഹന്‍ദാസ് പൈ

വര്‍ദ്ധിച്ച് വരുന്ന യന്ത്രവല്‍ക്കരണവും മെച്ചപ്പെടുന്ന സാങ്കേതികവിദ്യകളും കാരണം 2025 ഓടെ ഏകദേശം 20 കോടി മദ്ധ്യവര്‍ഗ്ഗ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും എന്ന് വ്യവസായ പ്രമുഖനായ T V Mohandas Pai പറഞ്ഞു.

“2025 ഓടെ 21-41 പ്രായത്തിലുള്ള ഏകദേശം 20 കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഇവരെ എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല. സര്‍ക്കാരിന് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ നയങ്ങളൊന്നുമില്ല,” Manipal Global Education Services ന്റെ ചെയര്‍മാനായ പൈ AIMAയുടെ National HRM Summit ല്‍ വെച്ച് പറഞ്ഞു.

കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്നവര്‍ 52% ആണ്. പത്ത് വര്‍ഷം മുമ്പ് അവരുടെ സംഖ്യ 62% ആയിരുന്നു. സേവനങ്ങളിലും വ്യവസായത്തിലും ജോലിചെയ്യുന്നവരുടെ എണ്ണം 10% വര്‍ദ്ധിച്ചു. കാര്‍ഷിക രംഗത്തും സേവന രംഗത്തും ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള അന്തരം വലുതാകുകയാണ്. അത് ധാരാളം അതിക്രമങ്ങളിലേക്ക് നയിക്കുന്നത് ഇന്‍ഡ്യ മൊത്തം സാമൂഹ്യ ശ്രദ്ധയിലേക്ക് വരുന്ന കാര്യമാണ്.

കമ്പനികള്‍ യന്ത്രവല്‍ക്കരണത്തിനും യന്ത്രങ്ങളിലെ കൃത്രിമ ബുദ്ധിക്കും ശ്രമിക്കുന്നത് പ്രവര്‍ത്തനത്തില്‍(process) അടിസ്ഥാനമായ തൊഴിലുകള്‍ ഇല്ലാതാക്കും. Rule അടിസ്ഥാനമായ ജോലികളും ഇല്ലാതാകും. മിക്ക മദ്ധ്യവര്‍ഗ്ഗക്കാരും Rule അടിസ്ഥാനമായ തൊഴിലുകളാണ് ചെയ്യുന്നത്. അവയെല്ലാം അള്‍ഗോരിഥങ്ങളുപയോഗിച്ച് ചെയ്യാനാവും. യന്ത്രങ്ങള്‍ക്ക് സര്‍ഗ്ഗ ശക്തിയില്ല. അതിനാല്‍ സൃഷ്ടിപരമായ തൊഴിലുകള്‍ നിലനില്‍ക്കും.

Foxconn പോലുള്ള കമ്പനികള്‍ റോബോട്ടുകളെ ജോലിക്ക് ഉപയോഗിച്ച് തുടങ്ങി. ഡ്രൈവര്‍ ഇല്ലാത്ത കാര്‍, ട്രക്ക് തുടങ്ങിയവ സമീപ കാലങ്ങളില്‍ തൊഴിലിനെ മോശമായി ബാധിക്കും.

“ധാരാളം സ്ഥലങ്ങളില്‍ റോബോട്ടുകള്‍ കയറിക്കൂടുകയാണ്. റോബോട്ടുകള്‍ക്ക് appraisal വേണ്ട, work life balance വേണ്ട. അവ 24 മണിക്കൂറും ജോലി ചെയ്തോളും. ഡല്‍ഹി മെട്രോ യന്ത്രവല്‍ക്കരിക്കുകയാണ്. ലോകത്തെ ആറില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്ന വാഹന വ്യവസായം യന്ത്രവല്‍ക്കരിക്കുകയാണ്,” പൈ പറയുന്നു.

ബാങ്കിങ് രംഗത്തേ തൊഴിലും അമേരിക്കയില്‍ കുറഞ്ഞ് വരുകയാണ്. ഇന്‍ഡ്യയില്‍ കഴിഞ്ഞ 15 വര്‍ഷം ബാങ്കുകളുടെ ആസ്തി, ബാദ്ധ്യതകള്‍ 10-15 മടങ്ങ് വര്‍ദ്ധിച്ചു. എന്നാല്‍ തൊഴിലവസരങ്ങളില്‍ 5% വര്‍ദ്ധനവേയുണ്ടായിട്ടുള്ളു. എല്ലാ പോര്‍ട്ടലുകളും പരിശോധിച്ച് നിങ്ങള്‍ക്ക് ബാങ്ക് ലോണ്‍ അര മണിക്കൂറിനുള്ളില്‍ തരുന്ന റോബോ ഫിനാന്‍സ് ഇന്‍ഡ്യയില്‍ ഉടന്‍ തന്നെ നടപ്പിലാകും. [ഹ ഹ ഹ … ഇതാണ് അമേരിക്കയെ 2008 ലെ തകര്‍ച്ചയിലെത്തിച്ചത്. തകര്‍ച്ച എന്നത് പണക്കാര്‍ക്ക് കൊള്ള ലാഭമുണ്ടാക്കുനുള്ള അവസരമാണ്.]

യന്ത്രവല്‍ക്കരണം കാരണം കാള്‍ സെന്ററിലെ തൊഴിലവസരങ്ങള്‍ കുറച്ചതായി Make My Trip ന്റെ സ്ഥാപകരിലൊരാളും CEO ഉം ആയ Rajesh Magow പറഞ്ഞു.

— സ്രോതസ്സ് economictimes.indiatimes.com

2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു

ജര്‍മ്മനിയുടേയും പോര്‍ട്ടുഗലിന്റേയും ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങളുടെ പിന്‍തുണയോടെ 2015 ല്‍ ലോകം മൊത്തം പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 81 ലക്ഷം കവിഞ്ഞു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

International Renewable Energy Agency’s (IRENA) ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 5% വര്‍ദ്ധിച്ചു. ചൈനയാണ് ഒന്നാമന്‍. 35 ലക്ഷം പേര്‍ അവിടെ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് അമേരിക്കയും ആണ്.

സോളാര്‍ photovoltaic (PV) രംഗം 11% വര്‍ദ്ധിച്ച് ലോകം മൊത്തം 28 ലക്ഷം തൊഴില്‍ നല്‍കിക്കൊണ്ട് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന വിഭാഗമായി.

അമേരിക്കയില്‍ മാത്രം സൌരോര്‍ജ്ജ രംഗം 22% വളര്‍ന്നു. “എണ്ണയേയും പ്രകൃതിവാതകത്തേയും കടത്തിവെട്ടിക്കൊണ്ട് 12 മടങ്ങ് വേഗത്തിലാണ് അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൌരോര്‍ജ്ജ രംഗം വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന മറ്റൊരു രാജ്യം ജപ്പാനാണ്. 2014 ല്‍ അവിടെ സൌരോര്‍ജ്ജ പാനല്‍ തൊഴിലവസരങ്ങള്‍ 28% വര്‍ദ്ധിച്ചു.

തൊഴിലിന്റെ കാര്യത്തില്‍ പവനോര്‍ജ്ജത്തിന് റിക്കോഡ് വര്‍ഷമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പവനോര്‍ജ്ജ രംഗത്തെ തൊഴില്‍ 21% വര്‍ദ്ധിച്ചു. ലോകം മൊത്തമുള്ള വളര്‍ച്ച 5% ആണ്. അതേ സമയത്ത് എണ്ണ, പ്രകൃതിവാതകരംഗത്തെ തൊഴിലില്‍ 18% ഇടുവുണ്ടായിട്ടുണ്ട്.

“പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകളുടെ ചിലവ് കുറയുന്നതും, നല്ല നയങ്ങളുമാണ്,” എന്ന് IRENA Director-General ആയ Adnan Z. Amin പറഞ്ഞു. “വികസനം, നിക്ഷേപം, തൊഴില്‍, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയവക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ശുദ്ധ വിപ്ലവം. അമിതമായി കാര്‍ബണ്‍ ഉപയോഗിച്ചുകൊണ്ട് അഭിവൃദ്ധിയുള്ള ഒരു ഭാവിയുണ്ടാവില്ല” എന്നാണ് Climate Group ന്റെ CEO ആയ Mark Kenber ന്റെ അഭിപ്രായം.

“the true costs of of fossil fuels,” എന്നൊരു ലഘുലേഖയും IRENA പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 2030 ഓടെ ഇരട്ടിയാക്കിയാല്‍ പ്രതിവര്‍ഷം $4.2 trillion ഡോളര്‍ ലാഭിക്കാനാവും. ഒപ്പം 40 ലക്ഷം ജീവനും രക്ഷിക്കാനും കഴിയും.

— സ്രോതസ്സ് commondreams.org

എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം എന്നിവേക്കാള്‍ കൂടുതല്‍ തൊഴില്‍ പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നു

2015 ല്‍ ലോകം മൊത്തം ഹരിത ഊര്‍ജ്ജം 5% വളര്‍ന്ന് 81 ലക്ഷം തൊഴില്‍ നല്‍കി. 2015 ശരല്‍ക്കാലത്ത് തുടങ്ങിയ എണ്ണ വിലയിലെ ഇടിവ് ലോകം മൊത്തം 3.5 തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സൌരോര്‍ജ്ജമാണ് ലോകം മൊത്തം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. 2014 നെക്കാള്‍ 2015 ല്‍ 11% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സൌരോര്‍ജ്ജം മൊത്തം 28 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും, ഏകദേശം 17 ലക്ഷം, ചൈനയിലാണ്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലായതിനാണ് ഇത്. യൂറോപ്പില്‍ സോളാറിന്റെ ഉത്പാദനം കുറഞ്ഞതിനാല്‍ തൊഴിലും കുറഞ്ഞു, എന്നാല്‍ അമേരിക്കയില്‍ വന്‍തോതില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാല്‍ അവിടെ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു.

— സ്രോതസ്സ് grist.org

റാഡിക്കല്‍ പരിസ്ഥിതിവാദി

ഫോസില്‍ ഇന്ധന കമ്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളെ എതിര്‍ക്കുന്ന “radical environmentalists” നേയും “social engineers” നേയും എതിര്‍ത്തുകൊണ്ട് Steamboat Institute Freedom Conference ല്‍ സംസാരിക്കുന്ന Rep. Cory Gardner (R-CO).

കേരളത്തിന്റെ വ്യവസയായ സെക്രട്ടറി P. H. Kurien IAS പരിസ്ഥി തീവ്രവാദം ഇല്ലാതാക്കണം കൊച്ചിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ വെച്ച് പറഞ്ഞതായി കഴിഞ്ഞ ദിവസം ഒരു മ പത്രത്തില്‍ കണ്ടും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അമേരിക്കയില്‍ വളരെ കാലമായി പ്രചരിപ്പിക്കുന്ന ആശയമാണിത്. ഇപ്പോള്‍ നമ്മുടെ നാട്ടിലും അവര്‍ അവരുടെ കൂലിപ്പണിക്കാരെക്കൊണ്ട്(IAS) പ്രചരിപ്പിക്കുന്നു.

എന്തിന്റെ കൂടെയും തീവ്രവാദം എന്ന വാക്ക് കൂട്ടിച്ചേര്‍ത്താല്‍ പിന്നെ അതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് എളുമപ്പമാണല്ലോ.

എന്നാല്‍ ഭൂമിയുടെ രാസഘടന മാറ്റുന്നതാണ് ഏറ്റവും വലിയ തീവ്രവാദം. അത് നമുക്ക് ക്യാന്‍സറും കാലാവസ്ഥാ മാറ്റവും ഒക്കെ സമ്മാനിക്കുന്നു. അതിന് കൂട്ട് നില്‍ക്കുന്ന കുര്യനും കൂട്ടാളികളുമാണ് ഏറ്റവും വലിയ തീവ്രവാദി.