ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്

ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar

ദാരിദ്ര്യരേഖക്ക് താഴെയുള്ള 10 കോടി ജനത്തെ എണ്ണുന്നതില്‍ അമേരിക്കയിലെ സെന്‍സസ് പരാജയപ്പെട്ടു

Karen Dolan

ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി

ഇപ്പോഴുള്ള ക്ഷാമത്തിന് പുറമെ ഒരു ആഗോള ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറീപ്പുകള്‍ വിദഗദ്ധര്‍ നല്‍കുന്നു. ഇപ്പോഴുള്ളത് ആഹാരം കുറയുന്നതിന്റെ പ്രതിസന്ധിയല്ല. എന്നാല്‍ വരും മാസമങ്ങളിലോ അടുത്ത വര്‍ഷമോ ആ നിലയിലേക്ക് അത് എത്തും. ഇപ്പോഴത്തെ പ്രശ്നം ഭക്ഷണത്തിന്റെ ലഭ്യതയാണ്. ആളുകള്‍ക്ക് ആഹാരം വാങ്ങാനുള്ള പണം ഇല്ല. ആളുകള്‍ക്ക് തൊഴിലില്ല. marketing economies ല്‍ ആണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് നമുക്ക് പണം ഉണ്ടെങ്കിലേ ആഹാരം ലഭ്യമാകൂ. ഇത് പുതിയ കാര്യമല്ല. അത് ചിലപ്പോള്‍ 50 വര്‍ഷത്തിലെ നാലാമത്തെ … Continue reading ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി

ദാരിദ്ര്യം, വോട്ടവകാശം, കാലാവസ്ഥ എന്നിവയില്‍ ധാര്‍മ്മികമായ തിരിച്ചുവരവിന് ദരിദ്ര ജനങ്ങളുടെ ജാഥ ആവശ്യപ്പെടുന്നു

ദശാബ്ദങ്ങളിലേക്കും ഏറ്റവും മോശമായ പണപ്പെരുപ്പമാണ് അമേരിക്ക അനുഭവിക്കുന്നത്. ആഹാരത്തിനും, ഇന്ധനത്തിനും, ഊര്‍ജ്ജത്തിനും വില ആകാശം മുട്ടെ എത്തി. Poor People’s Campaign മഹാ Moral March വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ചു. സുസ്ഥിരമായ വീട്, ചികില്‍സ, ജീവിക്കാനുള്ള വേതനം, തോക്ക് നിയന്ത്രണം, പ്രത്യുല്‍പ്പാദന അവകാശം, വോട്ടവകാശം എന്നിവ താഴ്ന്ന വരുമാനമുള്ള ആളുകളും തൊഴിലാളികളും ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Jun 17, 2022

ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം

https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis

ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി

ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി

ലോകത്തെ ദരിദ്രരാണ് ചൂടിന്റെ ഭാരം സഹിക്കുന്നത്

Earth’s Future ജേണലില്‍ വന്ന പുതിയ പഠനം അനുസരിച്ച്, കാലാവസ്ഥാ മാറ്റത്തോടെ താപനില ഉയരുന്നതിനനുസരിച്ച് ലോകത്തെ ദരിദ്രര്‍ക്ക് കൂടുതലായി ചൂടിന്റെ ഭാരം താങ്ങേണ്ടി വരും. ഇപ്പോള്‍ തന്നെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളേക്കാള്‍ താപതരംഗത്തിന്റെ 40% ല്‍ അധികം അനുഭവിക്കുന്നു. ഈ അസമത്വം വരും ദശാബ്ദങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 2100 ഓടെ സമ്പന്നരേക്കാള്‍ താഴ്ന്ന വരുമാനമുള്ള ആളുകള്‍ പ്രതിവര്‍ഷം 23 ദിവസം കൂടുതല്‍ താപ തരംഗം അനുഭവിക്കും എന്ന് പഠനം പറയുന്നു. ഏറ്റവും മുകളിലത്തെ … Continue reading ലോകത്തെ ദരിദ്രരാണ് ചൂടിന്റെ ഭാരം സഹിക്കുന്നത്

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല