കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു. "തുടക്കം അഡിഡാസ്‌ ചെരുപ്പിലാണല്ലോ. അഡിഡാസ്‌ ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു … Continue reading കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത

സ്പെക്ട്രം അഴുമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായ ജെ.ഗോപീകൃഷ്ണനുമായി (പയ്നിയര്‍) ഏഷ്യാനെറ്റ് വാര്‍ത്ത ചര്‍ച്ച നടത്തി. എന്നാല്‍ ഇന്‍ഡ്യാവിഷനും, മനോരമക്കും അര്‍ത്ഥപൂര്‍ണ്ണമായ നിശ്ദതയോ ഒരുമിനിറ്റ് വാര്‍ത്തയോ ആയിരുന്നു പ്രതികരണം. 1.76 ലക്ഷം കോടി രൂപാ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പണമാണ്. 30,000 കോടിരൂപ കോഴ പണത്തില്‍ CPM, AIDMK ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളള്‍ക്കും ഉദ്യോഗസ്ഥരും ഇതിന്റെ പങ്ക് പറ്റി. എന്നാല്‍ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തരും ഇതില്‍ പങ്കുചേര്‍ന്നു എന്നാണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡ്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്നു രാജയെ … Continue reading സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത

ടോള്‍ പിരിവിന്റെ അഴുമതി

ചെന്നൈ: ടോള്‍ ഗേറ്റുകളിലെ നികുതി പിരിവ് ഏറ്റെടുത്ത കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ നാഷണല്‍ ഹൈവേ പ്രൊജക്ട് ഓഫീസറെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ടോള്‍ഗേറ്റ് കരാറുകാരന്‍ വെങ്കിടേശ്വരലു നല്‍കിയ പരാതിയിലാണ് നടപടി. ശ്രീ പെരുമ്പുത്തൂരിലെ ടോള്‍ഗേറ്റില്‍ നിന്ന് വാഹനങ്ങളുടെ നികുതി പിരിക്കുന്ന ചുമതല വെങ്കിടേശ്വരലു ആണ് ഏറ്റെടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് പ്രതിമാസം പ്രതിഫലമായി നാഷണല്‍ ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുക. എന്നാല്‍ ആറ് ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞ ആറ് മാസമായി ഒരു … Continue reading ടോള്‍ പിരിവിന്റെ അഴുമതി

സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

BOT പാതയുടെ ഒരു കിലോമീറ്റര്‍ പണിയാന്‍ 17.5 കോടി രൂപയാണ് അവര്‍ അവരുടെ പ്രൊജക്ററ് റിപ്പോര്‍ട്ടില്‍ ആദ്യം വക കൊള്ളിച്ചിരുന്നത്. എന്നാല്‍ BOT പാതയുടെ പ്രചരണക്കാര്‍ പറയുന്നത് ഈ 17.5 കോടി രൂപ പുനരധിവാസത്തിനുള്ള തുക ഉള്‍പ്പെടുത്തിയ തുകയാണെന്നാണ്. ഇത് കള്ളമാണ്. ഇത് റോഡ് പണിയാന്‍ വേണ്ടി മാത്രമാണ്. സ്ഥലമേറ്റെടുക്കാനായി 3000 കോടി രൂപാ വേറെ വകയിരിത്തിയിട്ടുണ്ട്. അത് സര്‍ക്കാരാണ് നല്‍കുന്നത്. BOT മുതലാളിയുടെ കാഴ്ച്ചപാടില്‍ NH ന്റെ വശത്ത് 35,000 മുതല്‍ 85,000 രൂപ വരെയാണ് … Continue reading സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു. ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ … Continue reading അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am