തിന്‍‌മ @ സേതുലക്ഷ്മി

http://sethulakshmi.wordpress.com/2008/10/09/the-problem-of-evil-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e2%80%8c%e0%b4%ae/ താങ്കള്‍ പറയുന്നതുപോലെ ദൈവം നമുക്കുണ്ടാകുന്ന തിന്‍മക്ക് ദൈവം കാരണമാകുന്നില്ല. ശരി. എങ്കില്‍ നന്മക്കും അങ്ങനെ തന്നെ ആകേണ്ടതല്ലേ. അങ്ങനെയെങ്കില്‍ നമുക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഒരു സാധനത്തെ നമ്മള്‍ എന്തിന് ചുമക്കണം? അതു മാത്രമല്ല ആ ദൈവം മൂലം നമുക്ക് കിട്ടുന്നത് സാമ്പത്തിക നഷ്ടവും വര്‍ഗ്ഗീയ ലഹളകളുമാണ് മാത്രമാണ്. ഈ വിഴുപ്പ് നമ്മള്‍ എന്തിന് ചുമക്കണം? ദൈവം യഥാര്‍ത്ഥത്തില്‍ പണ്ടത്തെ രാജാവിന്റെ വസ്ത്രം പോലെയാണ്. നെയ്ത്തുകാരന്റെ ബുദ്ധി രാജാവിനേയും പൊതുജനങ്ങളേയും വിഢികളാക്കി. biased ആയ … Continue reading തിന്‍‌മ @ സേതുലക്ഷ്മി

ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന്‌ 'മാതൃഭൂമി' മാനേജിങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല. [അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.] പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ? വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല. ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ … Continue reading ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

ആരാണ് ദൈവം?

വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. ആ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ചിലപ്പോള്‍ മരണത്തിനു മുമ്പ് ഉള്ള നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും(1). … Continue reading ആരാണ് ദൈവം?

ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)

മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള്‍ പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല. കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്. ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം … Continue reading ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)