രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

ആസ്തികളുടേയും പാര്‍പ്പിടങ്ങളുടേയും രേഖയുടെ വലിയ ഒരു ചോര്‍ച്ചയില്‍ രഹസ്യാത്മകമായ Emirate of Dubai യിലെ നൂറുകണക്കിന് ആഡംബര ആസ്തികളുടെ ഉടമകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദുബായ് ഇപ്പോള്‍ യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും തമ്മിലുള്ള നിയമപരവും നിയമവിരുദ്ധവുമായ ധനകാര്യത്തിന്റേയും, വാണിജ്യത്തിന്റേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. Organized Crime and Corruption Reporting Project (OCCRP) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടുകെട്ടിന്റെ ഭാഗമായായ Finance Uncovered ന് അമേരിക്കയിലെ സന്നദ്ധ സംഘടനയാ C4ADS ശേഖരിച്ച ഈ വിവരങ്ങള്‍ പരിശോധിച്ചു. 181 രാജ്യങ്ങളില്‍ നിന്നുള്ള … Continue reading രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

Advertisements

വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്ന ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു

വിദേശത്തെ അകൌണ്ടുകളില്‍ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്ന സമ്പന്നരായ ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു എന്ന് Canada Revenue Agency നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായി. ആദ്യമായാണ് ഇത്തരം ഒരു കണക്കെടുപ്പ് നടക്കുന്നത്. ക്യാനഡക്കാര്‍ $7590 കോടി ഡോളര്‍ മുതല്‍ $24050 കോടി ഡോളര്‍ വരെയെങ്കിലും വിദേശത്തെ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ല്‍ പറയുന്നു. അവക്ക് അവര്‍ ഒരു നികുതിയും കൊടുക്കുന്നില്ല. — സ്രോതസ്സ് thestar.com … Continue reading വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്ന ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു

ദശലക്ഷക്കണക്കിന് പൌണ്ട് നികുതിയില്‍ നിന്ന് മറച്ച് വെക്കാനായി എമിറേറ്റ്സിനെ ഉപയോഗിക്കുന്നു

ബ്രിട്ടണിലെ ട്രഷറിക്ക് ഏകദേശം £100 ദശലക്ഷം പൌണ്ട് നഷ്ടമുണ്ടാക്കിയ തട്ടിപ്പുകള്‍ നടത്തുന്ന തട്ടിപ്പുകാര്‍ ദുബായില്‍ ആര്‍ഭാട വീടുകള്‍ വാങ്ങുന്നു. പണം വെളുപ്പിക്കുന്ന സ്പെയിനിലെ Costa Del Crime കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ദുബായിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഒരു പ്രധാനപ്പെട്ട ഡാറ്റാബേസ് ചോര്‍ച്ചയില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. ബ്രിട്ടണിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കിട്ടേണ്ട ദശലക്ഷക്കണക്കിന് പൌണ്ടിനെ പിന്‍തുടരുന്ന ബ്രിട്ടീഷ് അന്വേഷകര്‍ ഈ പട്ടികയിലെ ഏല്ലാവരേക്കുറിച്ചും സൂഷ്മമായി പഠിക്കും. ഇവരെല്ലാവരേയും carousel fraud എന്ന് വിളിക്കുന്ന കുറ്റാരോപിതരാണ്. അത് … Continue reading ദശലക്ഷക്കണക്കിന് പൌണ്ട് നികുതിയില്‍ നിന്ന് മറച്ച് വെക്കാനായി എമിറേറ്റ്സിനെ ഉപയോഗിക്കുന്നു

ബ്രിട്ടീഷ് ഇന്‍ഡ്യക്കാരന്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണത്തെ നേരിടുന്നു

ചോര്‍ന്ന ഡാറ്റാബേസ് കാണിക്കുന്നത്, Palm Jumeirah ലെ Crown Fronds ല്‍ US$ 5.6 കോടി ഡോളര്‍ വില വരുന്ന ദുബായിലെ ആറ് ആസ്തികളുടെ ഉടമയായാണ് Solo Capital hedge fund ന്റെ തലവനായ Sanjay Shah. Organized Crime and Corruption Project (OCCRP) ലേക്ക് ചോര്‍ന്ന ഡാറ്റ Finance Uncovered ന് കാണാന്‍ അവസരം കിട്ടി. 2014 വരെയുള്ള അയാളുടെ ദുബായ് ആസ്തികളുടെ ഉടമസ്ഥതാവകാശം അതില്‍ കാണിക്കുന്നുണ്ട്. 2012 - 2015 കാലത്ത് ഡന്‍മാര്‍ക്കിന് … Continue reading ബ്രിട്ടീഷ് ഇന്‍ഡ്യക്കാരന്‍ നികുതി വെട്ടിപ്പിന്റെ പേരില്‍ അന്വേഷണത്തെ നേരിടുന്നു

ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ആസ്ട്രേലിയയില്‍ നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു

ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ലാഭം ആസ്ട്രേലിയക്ക് പുറത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു എന്ന് ഒരു പഠനം കണ്ടെത്തി. 1980കള്‍ക്ക് ശേഷം ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് നികുതി സ്ഥിരമായി കുറഞ്ഞ് വരുന്നതായും ആ പഠനം പറയുന്നു. രാഷ്ട്രീയക്കാര്‍ സ്ഥിരമായി പറയുന്നത് പോലെ, ഉത്പാദനപരമായ മൂലധനത്തിനായി രാജ്യങ്ങള്‍ നടത്തുന്ന മല്‍സരത്തിന്റെ ഫലമായിട്ടല്ല കോര്‍പ്പറേറ്റ് നികുതി താഴുന്നത്. ഗൂഗിള്‍, ആപ്പിള്‍, ഫേസ്‌ബുക്ക് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വളര്‍ച്ച ആഗോള നികുതി സംവിധാനത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് … Continue reading ബഹുരാഷ്ട്ര കമ്പനികള്‍ $1600 കോടി ഡോളര്‍ ആസ്ട്രേലിയയില്‍ നിന്ന് നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് എല്ലാ വര്‍ഷവും മാറ്റുന്നു

ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന്‍ നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു

European Parliament ലെ ഇടതുപക്ഷ സംഘം നടത്തിയ ഒരു പഠനത്തില്‍ സാങ്കേതികവിദ്യാ ഭീമനായ ആപ്പിള്‍ 2015 - 2017 കാലത്ത് നടത്തിയ വ്യവസ്ഥാപിതമായ നികുതി വെട്ടിപ്പും നിയമ പഴുതുകളുടെ ദുര്‍വിനിയോഗവും കണ്ടെത്തി. ആപ്പിള്‍ അവരുടെ ലാഭത്തിന്റേയും നികുതിയുടേയും ഭൂമിശാസ്ത്രപരമായ വ്യക്തതയൊന്നും പുറത്തു പറയുന്നില്ല. അമേരിക്കയില്‍ അവര്‍ $1390 കോടി ഡോളര്‍ നികുതി കൊടുത്തപ്പോള്‍ ബാക്കി ലോകം മൊത്തമുള്ള രാജ്യങ്ങളില്‍ $170 കോടി ഡോളര്‍ മാത്രമാണ് നികുതി കൊടുത്തത്. യൂറോപ്പില്‍ അവര്‍ക്കുണ്ടായ ലാഭത്തിന്റെ 0.7% മാത്രമേ അവിടെ നികുതി … Continue reading ആപ്പിളിന്റെ വ്യവസ്ഥാപിതമായ യൂറോപ്യന്‍ നികുതി വെട്ടിപ്പ് പുതിയ പഠനം പുറത്തുകൊണ്ടുവന്നു

പനാമ പേപ്പര്‍ സ്ഥാപനത്തിന് അവരുടെ ഉപഭോക്താക്കളുടെ 75% വും ആരെന്ന് അറിയില്ല

കമ്പനി ആഗോള വിചാരണ നേരിട്ടപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള വന്യമായ ഒരു ശ്രമം 2016 ല്‍ പനാമയിലെ കമ്പനിയായ Mossack Fonseca നടത്തി. ആയിരക്കണക്കിന് offshore കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അവര്‍ നടത്തിയ ഒരു ആഭ്യന്ത ഓഡിറ്റില്‍ വ്യക്തമായത് പനാമയിലെ offshore കമ്പനികളുടെ 75% ന്റേയും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലെ (British Virgin Islands (BVI)) offshore കമ്പനികളുടെ 72% ന്റേയും യഥാര്‍ത്ഥ ഉടമകള്‍ ആരെന്ന് വ്യക്തമാക്കുന്ന ഒരു രേഖയുമില്ല എന്നാണ്. — സ്രോതസ്സ് theguardian.com ഒരു … Continue reading പനാമ പേപ്പര്‍ സ്ഥാപനത്തിന് അവരുടെ ഉപഭോക്താക്കളുടെ 75% വും ആരെന്ന് അറിയില്ല