ഫൈസര്‍: നികുതി വെട്ടിപ്പുകാരും വില കൂട്ടുന്നവരും

ന്യായമായ നികുതി വെട്ടിക്കുന്ന Celebrex, Lipitor, Lyrica, Viagra, തുടങ്ങി അനേകം മരുന്നുകളുണ്ടാക്കുന്ന Pfizer മരുന്നുകളുടെ വിലയും വര്‍ദ്ധിപ്പിക്കുകയാണ്. രോഗികളുടേയും നമ്മുടെ ആരോഗ്യ വ്യവസ്ഥയുടേയും ഇടയിലെ ഒരു വിലങ്ങുതടിയാണ് അവര്‍. ചില സമയത്ത് അവശ്യമായ മരുന്നുകള്‍ അവര്‍ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പു നടത്തുകയും അതേ സമയം മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ കുടുംബങ്ങളേയും സമൂഹങ്ങളേയും രണ്ട് വശത്തുനിന്നും ഞെരുക്കുന്നത് പോലെയാണ്. — സ്രോതസ്സ് americansfortaxfairness.org (pdf) | 2016

ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു

നാല് ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള അമേരിക്കക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും താല്‍പ്പര്യപ്പെടുന്നു എന്ന് New York Times ഉം Survey Monkey ഉം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. മൂന്നില്‍ രണ്ട് ജനങ്ങളാണ് ഇത് ആവശ്യപ്പെടുന്നത്. അതില്‍ താഴെ വരുമാനമുള്ളവരുടെ നികുതി പഴയതുപോലെ നിലനിര്‍ത്തണമെന്നും അവര്‍ പറയുന്നു. നാല് ലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കക്കാരന്‍ മുകളിലത്തെ 1% ന് തൊട്ടു താഴെ വരുന്നവരാണെന്ന് Economic Policy Institute കണക്കുകള്‍ വ്യക്തമാക്കുന്നു. — സ്രോതസ്സ് commondreams.org | … Continue reading പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു

ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

അമേരിക്കയില്‍ നികുതി ഒഴുവാക്കാനായി ഫൈസര്‍ അല്ലര്‍ഗാനെ വിലക്ക് വാങ്ങി

മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു. 2015

GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

GST (goods and services tax) വരുമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട എന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ചില ചെറിയ സംസ്ഥാനങ്ങള്‍ ആകും ഇതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവിക്കേണ്ടി വരിക. GST Act പ്രകാരം നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് കടപ്പാടുണ്ടെങ്കിലും, ഭരണഘടനാപരമായ നിബന്ധനകള്‍ ഇല്ലാതാക്കുന്നത് ഭരിക്കുന്ന BJPക്ക് വലിയ കാര്യമല്ല. GST ശേഖരണം കുറവാണ് എന്നതാണ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള തുറന്ന കാരണമായി പറയുന്നത്. GST കൊണ്ടുവന്നപ്പോള്‍ നേരിട്ടല്ലാത്ത നികുതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് … Continue reading GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു