ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

അര്‍ജന്റീനയിലെ ഫെഡറല്‍ കോടതി മുമ്പത്തെ സൈനിക ഏകാധിപതിയായ Reynaldo Bignone യെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലും 80കളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും, കൊല്ലുകയും ചെയ്തതിനാണ് ഈ ശിക്ഷ. അയാളോടൊപ്പം മുമ്പത്തെ 6 സൈനിക നേതാക്കളേയും “മനുഷ്യവംശത്തിനെരിയാ കുറ്റകൃത്യം” ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ സൈനിക കോളേജില്‍ 1976 - 1977 കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയതിനും Bignone നെതിരെ കേസുണ്ട്. വൃത്തികെട്ട യുദ്ധകാലത്ത് (Dirty War) ഉയര്‍ന്ന വന്ന രാജ്യത്തെ വലതുപക്ഷ സൈനിക [...]

സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്

എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസുകാര്‍ എറിക് ഗാര്‍ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്‍ണറെ കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ഏക വ്യക്തിയായി റാംസി ഓര്‍ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്‍ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്‍ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള്‍ [...]

12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി

ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ [...]

മുമിയയെ ചികില്‍സിക്കുക

മുമിയക്ക് ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്. PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി. Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന നീതി നേടുന്നത് വരെ [...]

സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു

ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.