അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ആഹാരം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 50 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യം കാരണം ആഹാരം കഴിക്കാതിരുന്നു. സര്‍ക്കാരിന്റെ പുതിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഹാര സുരക്ഷയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം രേഖകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്ലാത്ത കുടുംബങ്ങളുടെ പകുതിയും ഇത്തരം കുടുംബങ്ങളാണ്. 2021 ല്‍ അവശ്യമായ പോഷകാഹാരം താങ്ങാനാകാത്ത 23 ലക്ഷം കുടുംബങ്ങളുണ്ടായിരുന്നു എന്ന് USDA യുടെ വാര്‍ഷിക ആഹാര അസുരക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് theguardian.com … Continue reading അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു

ജര്‍മ്മനിയിലെ ദാരിദ്ര്യം

ജര്‍മ്മനിയിലെ സാമൂഹ്യ അസമത്വം വലിയ തോതില്‍ ഉയരുകയാണ്. മഹാമാരി, യുദ്ധം, കൂടിയ പണപ്പെരുപ്പം ഒക്കെ കാരണം ഔദ്യോഗിക ദാരിദ്ര്യ നില കഴിഞ്ഞ വര്‍ഷം 16.6% ലേക്ക് ഉയര്‍ന്നു. ജനസംഖ്യയിലേയക്ക് മാറ്റിയാല്‍ 1.38 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അതായത് തൊഴിലില്ലാത്തവര്‍, ഒറ്റ രക്ഷകര്‍ത്താക്കള്‍, താഴ്ന്ന വേതനമുള്ള തൊഴിലാളികള്‍, ദരിദ്ര പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കാന്‍ വേണ്ട അവശ്യ വിഭവങ്ങളില്ല. താമസിയാതെ തന്നെ food banks ന് ആവശ്യകത നിറവേറ്റാനാകില്ല എന്ന് ജൂലൈ 14 ന് ഫെഡറല്‍ ഭക്ഷണ ബാങ്കായ … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം

2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു

ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 2021 ല്‍ 82.8 കോടിയായി ഉയര്‍ന്നു. 2020 ന് ശേഷം 4.6 കോടി വര്‍ദ്ധനവാണുണ്ടായത്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 15 കോടി പേര്‍ പട്ടിണിക്കാരായി. ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. 2030 ന് അകം പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ലോകം അകന്ന് പോകുന്നതിന്റെ പുതിയ തെളിവുകളാണ് അത്. 2022 ലെ The State of Food Security and … Continue reading 2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു

വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

കോവിഡ് മഹാമാരി അടിത്തറയായുള്ള സാമ്പത്തിക പ്രതിസന്ധി വലുതാകുന്നതോടെ ബ്രിട്ടണിലെ ആയിരക്കണക്കിന് food banks കഷ്ടത്തിലാകുന്നു. കഴിഞ്ഞ 40 വര്‍ഷളിലേക്കും ഏറ്റവും വേഗത്തില്‍ വില വര്‍ദ്ധിക്കുന്നു. കോവിഡ്, supply chain പ്രതിസന്ധി, റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധം ഇവ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഉയര്‍ന്ന ആഹാര, ഇന്ധന വിലയുടെ പിടിയിലാണ്. G7 രാജ്യങ്ങളിലേറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവിക്കുന്ന ബ്രിട്ടണ്‍ ബ്രക്സിറ്റ് കാരണമായ ആഘാതവും സഹിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ ജനുവരിയില്‍ വിരമിച്ച തനിക്ക് ആഹാരത്തിനായി കൈനീട്ടേണ്ട അവസ്ഥ … Continue reading വര്‍ദ്ധിച്ച് വരുന്ന പട്ടിണിയെ ബ്രിട്ടണിലെ ആഹാര സഹായ സംഘങ്ങള്‍ നേരിടുന്നു

ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി

ഇപ്പോഴുള്ള ക്ഷാമത്തിന് പുറമെ ഒരു ആഗോള ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറീപ്പുകള്‍ വിദഗദ്ധര്‍ നല്‍കുന്നു. ഇപ്പോഴുള്ളത് ആഹാരം കുറയുന്നതിന്റെ പ്രതിസന്ധിയല്ല. എന്നാല്‍ വരും മാസമങ്ങളിലോ അടുത്ത വര്‍ഷമോ ആ നിലയിലേക്ക് അത് എത്തും. ഇപ്പോഴത്തെ പ്രശ്നം ഭക്ഷണത്തിന്റെ ലഭ്യതയാണ്. ആളുകള്‍ക്ക് ആഹാരം വാങ്ങാനുള്ള പണം ഇല്ല. ആളുകള്‍ക്ക് തൊഴിലില്ല. marketing economies ല്‍ ആണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് നമുക്ക് പണം ഉണ്ടെങ്കിലേ ആഹാരം ലഭ്യമാകൂ. ഇത് പുതിയ കാര്യമല്ല. അത് ചിലപ്പോള്‍ 50 വര്‍ഷത്തിലെ നാലാമത്തെ … Continue reading ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി

പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല

കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വലിയ മനുഷ്യാവകാശ പ്രശ്നമാണ് അവിടെ സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. U.N. Refugee Agency യുടെ കണക്ക് പ്രകാരം 34 ലക്ഷം അഫ്ഗാനികള്‍ ആഭ്യന്തരമായി വീടുവിട്ട് പോയി. 26 ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ട് പോയി. അതുകൊണ്ട് നമുക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു മഹാദുരന്തത്തില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുകയാണ്. എന്നാല്‍ ഇന്നത്തെ അഭയാര്‍ത്ഥി നിയമം അനുസരിച്ച് അവര്‍ക്ക് അഭയം കൊടുക്കാനാവില്ല. കാരണം പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ … Continue reading പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല

അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ്

അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ് എന്ന് World Food Program മുന്നറീപ്പ് നല്‍കുന്നു. 2.3 കോടി അഫ്ഗാനികള്‍ ആഹാര ക്ഷാമം നേരിടുകയാണ്. അതില്‍ 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലും. അമേരിക്കയും അന്തര്‍ദേശീയ ധനകാര്യ സംഘടനകളും അഫ്ഗാനിസ്ഥാന്റെ ആസ്തികള്‍ മരവിപ്പിച്ചതോടെ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വരുമാനം തകര്‍ന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. രാജ്യത്ത് ആവശ്യത്തിന് ആഹാരമുണ്ട്. പക്ഷെ ആരുടേയും കൈയ്യില്‍ വാങ്ങാന്‍ പണമില്ല. — സ്രോതസ്സ് democracynow.org | Jan 21, 2022

ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് … Continue reading ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്