രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി

ബ്രിട്ടണിലെ ആഹാര ദാരിദ്ര്യം വര്‍ദ്ധിച്ചു. 2012 ല്‍ ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 170% അധികം ആഹാര ബാങ്ക് വിതരണമാണ് നടത്തിയത് എന്ന് ആഹാര ബാങ്ക് പ്രവര്‍ത്തിപ്പിക്കുകയും ആഹാര ബാങ്ക് ഡാറ്റ എല്ലാ വര്‍ഷവും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പരോപകാര സംഘങ്ങളുടേയും പള്ളികളുടേയും ഒരു കൂട്ടം ആയ Trussell Trust റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക തകര്‍ച്ചയുടെ വിനാശകാരമായ മാനുഷികമായ ആഘാതം കാരണം യൂറോപ്പിലാകെ ആഹാര സഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 75% വര്‍ദ്ധനവുണ്ടാക്കി എന്ന് റെഡ് ക്രോസിന്റെ … Continue reading രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടണില്‍ റെഡ് ക്രോസ് അടിയന്തിര ആഹാര സഹായം നല്‍കി തുടങ്ങി

അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി

University of Californiaയിലെ കുട്ടികളില്‍ 40% പേര്‍ - എല്ലാ ബിരുദ വിദ്യാര്‍ത്ഥികളുടേയും പകുതി - ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്നവരാണ്. കുടുംബങ്ങളുടെ ദേശീയ പട്ടിണി തോതായ 12% എന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. പൊതുവായി എല്ലാ സമയത്തും ആവശ്യത്തിന്, സജീവമായ ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ട, ആഹാരം ലഭ്യമാണോ എന്നതാണ് ഭക്ഷ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഇല്ലാത്ത കുട്ടികള്‍ക്ക് അതുള്ള കുട്ടികളേക്കാള്‍ മോശം grade ആണ് പഠനത്തില്‍ ലഭിക്കുന്നത്. — സ്രോതസ്സ് theconversation.com | Jan … Continue reading അമേരിക്കയിലെ കാമ്പസുകളില്‍ പട്ടിണി

ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു

82 കോടി ആളുകള്‍ക്ക് ആവശ്യത്തിന് ആഹാരം കിട്ടുന്നില്ലെന്നും അതില്‍ കൂടുതലാളുകള്‍ ആരോഗ്യകരമല്ലാത്ത ആഹാരം കഴിച്ച് അകാലമൃത്യുവും രോഗവും അനുഭവിക്കുന്നു എന്നും 16 രാജ്യങ്ങളില്‍ നിന്നുള്ള 37 വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ ആഹാര ശീലങ്ങളുടെ അടിസ്ഥാനത്തിലെ ആഗോള ഭക്ഷ്യോല്‍പ്പാദനം ആണ് ഭൂമിയുടെ മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. അത് പ്രാദേശിക ജൈവ വ്യവസ്ഥക്കും ഭൂമിയുടെ വ്യവസ്ഥക്കും ഭീഷണിയുണ്ടാക്കുന്നു. നമ്മുടെ ഭക്ഷ്യ വ്യവസ്ഥയുടെ മാനുഷിക വില എന്നത് 100 കോടിയാളുകള്‍ പട്ടിണിയിലും, അതേ … Continue reading ലോകത്തെ 100 കോടിയാളുകള്‍ പട്ടിണിയിലാണ്, അതേ സമയം 200 കോടിയാളുകള്‍ തെറ്റായ ആഹാരം അധികം കഴിക്കുന്നു

പട്ടിണി വര്‍ദ്ധിക്കുന്നു

തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി ലോകം മൊത്തം പട്ടിണി വര്‍ദ്ധിക്കുകയാണ്. സ്ഥിരമായി പോഷകാഹാരം കിട്ടാത്ത (chronic food deprivation) ആളുകളുടെ എണ്ണം 2017 ല്‍ 82.1 കോടിയായി. 2016 ല്‍ അവരുടെ എണ്ണം 80.4 കോടിയായിരുന്നു. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള സ്ത്രീകളുടെ അനീമിയയും വര്‍ദ്ധിച്ചു. 2012 ല്‍ 30.3% ആയിരുന്നത് 2016 ല്‍ 32.8% ആയാണ് വര്‍ദ്ധിച്ചത്. അതിന് കുറവൊന്നും പിന്നീട് സംഭവിച്ചില്ല. എന്നാല്‍ stunted കുട്ടികളുടെ എണ്ണം 2012 ലെ 16.52 കോടിയില്‍ നിന്ന് 2017 ല്‍ 9% … Continue reading പട്ടിണി വര്‍ദ്ധിക്കുന്നു

ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

2015 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ സൌദി നേതൃത്വം കൊടുക്കുന്ന സഖ്യം ഇടപെട്ടതിനെതുടര്‍ന്നുണ്ടായ തീവൃ പട്ടിണി കാരണം 5 വയസിന് താഴെ പ്രായമുള്ള 85,000 കുട്ടികള്‍ മരിച്ചിട്ടുണ്ടാവും എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ യെമനില്‍ എത്തിയിട്ടുണ്ട്. ദുരന്തമായ ഈ പ്രശ്നം കാരണം ഉണ്ടായ ലോകത്തിലെ ഏറ്റവും അടിയന്തിരമായ മനുഷ്യ പ്രശ്നത്തില്‍ 84 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. ഏപ്രില്‍ 2015 - ഒക്റ്റോബര്‍ 2018 കാലത്ത് തലസ്ഥാന നഗരമായയ സാനാ … Continue reading ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

യെമനിലെ അമേരിക്കയുടെ പിന്‍തുണയുള്ള സൌദി ആക്രമണം കാരണം ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി എന്ന തോതില്‍ കുട്ടികള്‍ മരിക്കുന്ന എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. സൌദിയുടെ ആക്രമണവും തുറമുഖ നഗരമായ ഹുദൈദയില്‍ നടത്തുന്ന ഉപരോധവും ആഹാര സാധനങ്ങളുടേയും കുടിവെള്ളത്തിന്റേയും മരുന്നുകളുടേയും കുറവുണ്ടാക്കുന്നു എന്ന് U.N. Children’s Fund, UNICEF ന്റെ Geert Cappelaere മുന്നറീപ്പ് നല്‍കി. 1.4 കോടിയാളുകള്‍ പട്ടിണിയുടെ മുന്നിലാണ് എന്ന് UN പറയുന്നു. കോളറ 12 ലക്ഷം ആളുകളില്‍ പിടിപെട്ടതായി … Continue reading യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു

ആധാര്‍ നമ്പരില്ലാത്തതിനാല്‍ കുടുംബത്തിന് ആറ് മാസമായി റേഷന്‍ കൊടുക്കാത്തതുകൊണ്ട് കര്‍ണാടകയിലെ Gokarna നഗരത്തിലെ ജൂലൈയില്‍ മൂന്ന് ദളിത് സഹോദരങ്ങള്‍ പട്ടിണി കിടന്ന് മരിച്ചു. People’s Union for Civil Liberties എന്ന പൊതുജന സംഘടന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്റ്റോബര്‍ 13 സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഝാര്‍ഘണ്ടില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കുടുംബത്തിലെ 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു എന്ന് Scroll.in വാര്‍ത്ത കൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണിത്. ആ പെണ്‍കുട്ടി ചോറ് ചോദിച്ചുകൊണ്ടാണ് … Continue reading ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു

വ്യാവസായിക കൃഷി ഭക്ഷ്യ ലഭ്യത കുറക്കുകയും കാലാവസ്ഥാ മാറ്റത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു

Kirtana Chandraeskaran — സ്രോതസ്സ് therealnews.com

പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 ദിവസം പട്ടിണി കിടന്നതിന് ശേഷമാണ്. അവള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവള്‍ അമ്മ കോയ്‌ലി ദേവിയോയ് ചോറ് ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു അരി മണി പോലുമില്ലായിരുന്നു. മറ്റ് കുടുംബാംഗങ്ങളും പട്ടിണിയിലായിരുനനു സന്തോഷി മരിക്കുമ്പോള്‍. ദാരുണമായ ദാരിദ്ര്യത്തില്‍ … Continue reading പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാർഖണ്ഡിലെ പാകുറിൽ മറ്റൊരു പട്ടിണി മരണം

ഝാർഖണ്ഡിലെ Hiranpur ലെ Dhowadnagal ഗ്രാമത്തിൽ ആദിവാസി സ്ത്രീ പട്ടിണി കാരണം മരിച്ചതായി ഗ്രാമീണർ പറയുന്നു. അവർ പറയുന്നതനുസരിച്ച് Lakhi Murmu (30) എന്ന സ്ത്രീക്ക് കഴിഞ്ഞ നാല് മാസങ്ങളായി റേഷൻ കിട്ടുന്നില്ല. ആഹാരം കിട്ടാത്തതിനാൽ പട്ടിണി കാരണം അവർ മരിച്ചു. ഇത്രയും കാലം അവർ ജീവിച്ചത് ഗ്രാമീണർ കൊടുത്ത ആഹാരത്താലായിരുന്നു എന്നും അവർ പറയുന്നു. — സ്രോതസ്സ് uniindia.com