യെമനിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിയതിന് AP സ്രോതസ്സിനെ 3 വര്‍ഷത്തേക്ക് ശിക്ഷിച്ചു

അമേരിക്കയുടെ യെമനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അത് Associated Press റിപ്പോര്‍ട്ടായി പ്രസിദ്ധപ്പെട്ടതിനും, മുമ്പത്തെ FBI ഏജന്റിനെ മൂന്നര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ കൊടുത്തു. AP യിലെ വാര്‍ത്ത കാരണം ഒബാമ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് തുടക്കമായി. അത് ഭീമമായ, അഭൂതപൂര്‍വ്വമായ കടന്നുകയറ്റമാണ് എന്ന് APയുടെ പ്രസിഡന്റ് പറഞ്ഞു. ചോര്‍ച്ച നടത്തിയ Donald Sachtleben നെ child pornography കുറ്റത്തിന്റെ പേരില്‍ 8 വര്‍ഷം വേറെ ജയില്‍ ശിക്ഷയും കൊടുത്തിട്ടുണ്ട്. 2913

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ്

Intercept ന്റെ ബ്രിസീലെ പ്രസാധകനും അന്വേഷാത്മക പത്രപ്രവര്‍ത്തകനുമായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീല്‍ സര്‍ക്കാര്‍ “ക്രിമിനില്‍ ഗൂഢാലോചന” കുറ്റങ്ങള്‍ ചുമത്തുന്നത്, അഭിപ്രായ സ്വാതന്ത്ര്യമെന്ന സമരം ചെയ്ത് നേടിയെടുത്ത ചരിത്രപരമായ അവകാശത്തിന് മേല്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തത് സ്വതന്ത്രവും വിമര്‍ശനാത്മകവുമായ പത്രപ്രവര്‍ത്തനത്തിന് മേല്‍ നടക്കുന്ന ആഗോള യുദ്ധത്തിന്റെ കുത്തൊഴുക്കിനും സമ്പൂര്‍ണ്ണമായ സെന്‍സര്‍ഷിപ്പിനും കാരണമായി. രാഷ്ട്രത്തിന്റെ ഉന്നത തലത്തിലെ കുറ്റകൃത്യങ്ങളും അഴിമതികളും തുറന്ന് കാട്ടുന്ന വിവരങ്ങള്‍ തേടുന്നതില്‍ whistleblowers … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ്

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം

ബ്രസീലിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ ദിവസം അമേരിക്കക്കാരനായ പത്രപ്രവര്‍ത്തകന്‍ Glenn Greenwald ന് എതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തി. അഴിമതി വിരുദ്ധ സന്നദ്ധസേനയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലെ അദ്ദേഹത്തിന്റെ പങ്ക് പ്രോസിക്യൂട്ടര്‍മാരെ സംഭ്രമിപ്പിച്ചു. “കുറ്റകൃത്യ സംഘടന”യുടെ ഭാഗമായി ഗ്രീന്‍വാള്‍ഡ് പ്രവര്‍ത്തിച്ചു എന്നും കഴിഞ്ഞ വര്‍ഷം അവര്‍ ധാരാളം പ്രോസിക്യൂട്ടര്‍മാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്തു എന്നുമാണ് പ്രസിദ്ധപ്പെടുത്തിയ ക്രിമിനല്‍ പരാതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. Jair Bolsonaro യുടെ നിശിതമായ വിമര്‍ശകകനാണ് … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീലില്‍ സൈബര്‍ കുറ്റാരോപണം

മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

നെവാഡയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് FourthAmendment.com ല്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഒരു കോടതി എടുത്ത തീരുമാനം തിരുത്തപ്പെട്ടു. അങ്ങനെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം കൂടുതല്‍ വിപുലമാക്കപ്പെട്ടിരിക്കുന്നു. ബ്ലോഗര്‍ Sam Toll നെ എതിരെ Storey പ്രവിശ്യ Commissioner ആയ Lance Gilman കൊടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നാണ് മാര്‍ച്ചില്‍ ജഡ്ജി James Wilson വിധിച്ചത്. 1969 ലെ ആ … Continue reading സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനോടൊപ്പം നില്‍ക്കുക

ബ്രസീലിലെ നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂട്ടര്‍മാരുടേയും പീഡനങ്ങളെക്കുറിച്ച് Intercept നടത്തിയ വിമര്‍ശനാത്മക റിപ്പോര്‍ട്ടിങ്ങിനെതിരെ പ്രതികാരം ചെയ്യുന്ന നടപടിയാണ് മാധ്യമമത്തിന്റെ സഹ സ്ഥാപകനായ Glenn Greenwald ന് എതിരെ ക്രിമിനല്‍ കുറ്റാരോപണം വന്നിരിക്കുന്നത്. സ്വതന്ത്രമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യം സാദ്ധ്യമല്ല. മറയില്ലാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന ബോള്‍സനാരോ സര്‍ക്കാരിനെ അപലപിക്കാന്‍ പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. sign join.theintercept.com/sign/standwithglenn/

സത്യം കേള്‍ക്കപ്പെട്ടില്ലെങ്കില്‍ അതിന് ആഘാതമില്ലാതാകുന്നു

Truth may be known to many but you are the one who published it when none dare to speak Ed Snowden, Daniel Ellsberg, Annie Machon and Elizabeth Murray

ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു