പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു

തിമിംഗലവും ഡോള്‍ഫിനും ഉള്‍പ്പെട്ട കൂട്ടമാണ് Cetaceans. ചെറിയ നാല് കാലുകളുള്ള hoofed പൂര്‍വ്വികനില്‍ നിന്ന് 5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തെക്കെ ഏഷ്യയിലാണ് അവയുണ്ടാകുന്നത്. ഇപ്പോള്‍ 4.26 കോടി കൊല്ലം പഴക്കമുള്ള പുരാതനമായ നാല് കാലുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ പെറുവിന്റെ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെടുത്തു. Eocene കാലത്തെ ഈ ഫോസില്‍ തിമിംഗലങ്ങളുടെ പരിണമത്തേയും അവയുടെ വ്യാപനത്തേയും കുറിച്ച് കൂടുതല്‍ വെളിച്ചം വീശും. ഏപ്രില്‍ 4 ന്റെ Current Biologyയില്‍ ആ പഠനത്തിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. വാല്‍ … Continue reading പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു

ഒരു പൊതു പൂര്‍വ്വികന് അടുത്തെത്തി

ശാസ്ത്ര ജേണലായ PLOS One ല്‍ അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം, “Potential hominin affinities of Graecopithecus from the Late Miocene of Europe”, മനുഷ്യരുടെ പൂര്‍വ്വികറുണ്ടായത് ആഫ്രിക്കയിലല്ല എന്ന ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നു. മുമ്പ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഫ്രിക്കയിലായിരുന്നു മനുഷ്യപൂര്‍വ്വികര്‍ പരിണമിച്ചതായി കണക്കാക്കിയിരുന്നത്. 1944ല്‍ ഗ്രീസില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഫോസില്‍, 2009ല്‍ ബള്‍ഗേറിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ ഇവ Graecopithecus എന്ന സ്പീഷീസിന്റേതാണ്. ഈ അവശിഷ്ടങ്ങള്‍ക്ക് 71.75 ഉം​72.4 … Continue reading ഒരു പൊതു പൂര്‍വ്വികന് അടുത്തെത്തി

ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയന്‍ ഫോസില്‍ നമ്മുടെ സ്പീഷീസിന്റെചരിത്രം തിരുത്തുയെഴുതുന്നു

മൊറോക്കോയില്‍ ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയന്‍ ഫോസില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. അറ്റലാന്റിക്കിന്റെ തീരപ്രദേശത്തുള്ള ഒരു സ്ഥലത്തു നിന്ന് കണ്ടെത്തിയ തലയോട്, താടിയെല്ല് തുടങ്ങിയവ 315,000 വര്‍ഷം പഴക്കം ചെന്ന നമ്മുടെ സ്പീഷീസിലെ ഒരാളുടേതാണ്. നമ്മുടെ ചരിത്രം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഒരു ലക്ഷം വര്‍ഷം പിറകിലേക്ക് കൊണ്ടുപോകുന്നതിന് ഈ പുതിയ കണ്ടെത്തല്‍ സഹായിച്ചു. ദശാബ്ദങ്ങളായി ഉല്‍ഖനനം നടക്കുന്ന മൊറോക്കയിലെ Jebel Irhoud എന്ന് വിളിക്കുന്ന സ്ഥലത്തുനിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. — സ്രോതസ്സ് nature.com

ആസ്ട്രേലിയയിലെ 348 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള പാറകളില്‍ നിന്ന് ജീവന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചു

പടിഞ്ഞാറെ ആസ്ട്രേലിയയിലെ Pilbara Craton പ്രദേശത്ത് കാണപ്പെട്ട 348 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ UNSW ശാസ്ത്രജ്ഞര്‍ ഫോസിലുകള്‍ കണ്ടെത്തി. ഭൂമിയിലെ സൂഷ്മജീവികളുടെ സാന്നിദ്ധ്യത്തെ 58 കോടി വര്‍ഷം കൂടി പിറകോട്ട് നീക്കുന്നതാണ് ഈ കണ്ടെത്തല്‍. മുമ്പ് തെക്കെ ആഫ്രിക്കയില്‍ കണ്ടെത്തിയ ഭൂമിയിലെ സൂഷ്മജീവികളുടെ ഫോസിലുകള്‍ക്ക് 270- 290 കോടി വര്‍ഷങ്ങളുടെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് newsroom.unsw.edu.au

നാല് ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി

പോര്‍ച്ചുഗീസ് പുരാവസ്തുശാസ്ത്രജ്ഞനായ João Zilhão ന്റെ നേതൃത്വത്തിലുള്ള Binghamton University യിലെ നരവംശശാസ്ത്രജ്ഞനായ Rolf Quam ഉള്‍പ്പെടുന്ന ഒരു അന്തര്‍ദേശീയ ഗവേഷണ സംഘം പോര്‍ട്ടുഗലിലെ ഏറ്റവും പഴയ മനുഷ്യ ഫോസില്‍ തലയോട്‌ കണ്ടെത്തി. മദ്ധ്യ Pleistocene കാലത്ത് യൂറോപ്പിലെ മനുഷ്യന്റെ പരിണാമത്തേയും നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജന്മത്തേയും കുറിച്ച് ഈ കണ്ടുപിടുത്തത്തിന് വിലപ്പെട്ട സംഭവാനകള്‍ നല്‍കാനാവും. യൂറോപ്പിന്റെ പടിഞ്ഞാറ് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലിന് നാല് ലക്ഷം വര്‍ഷം പഴക്കമുണ്ട്. — സ്രോതസ്സ് binghamton.edu

53 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ച സമൂദ്രജീവികള്‍

വംശനാശം സംഭവിച്ച കോണ്‍ ആകൃതിയിലുള്ള ഒരു മൃഗത്തിന്റെ വിശദാംശങ്ങള്‍ University of Toronto യിലെ ഗവേഷകര്‍ കണ്ടെത്തി. hyoliths എന്ന് വിളിക്കുന്ന ഈ ജീവി, 53 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് Cambrian കാലത്താണ് പരിണമിച്ചത്. mineralized external അസ്തികളുള്ള ആദ്യ ജീവികളാണിവ. snails, squid, മറ്റ് molluscs ന്റെ കൂട്ടതിലുള്‍പ്പെടുന്നത് എന്ന് കരുതിയിരുന്ന ഇവ ശരിക്കും brachiopods നോടാണ് അടുപ്പമുള്ളതെന്ന് Nature ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. brachiopods ന്റെ ധാരാളം ഫോസിലുകളുണ്ടെങ്കിലും ഇന്ന് വളരെ കുറവെണ്ണമേ … Continue reading 53 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ച സമൂദ്രജീവികള്‍

മനുഷ്യന്റെ ഏറ്റവും പഴയ പൂര്‍വ്വികനെ തടാകത്തിന്റെഅടിത്തട്ടില്‍ കണ്ടെത്തി

നോര്‍വ്വേയിലെ തടാകത്തില്‍ സൂഷ്മ ആല്‍ഗകളെ തിന്നുന്ന ജീവികളെ കുറിച്ച് രണ്ട് ദശാബ്ദങ്ങളായി പഠിക്കുന്ന ശാസ്ത്രജ്ഞര്‍ ലോകത്തെ ഏറ്റവും പ്രായമേറിയ ജീവിയേയും മനുഷ്യന്റെ വളരെ അകന്ന ബന്ധുവിനേയും കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഈ ഏക കോശ ജീവി ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണമിച്ച് ഉണ്ടായതാണ്. ജീവികളുടെ വിഭാഗങ്ങളില്‍ ഒന്നിലും ഉള്‍പ്പെടുത്താന്‍ പറ്റാത്തതാണ് ഇത്. ഇത് മൃഗമല്ല, സസ്യമല്ല, പരാദമല്ല, ഫംഗസോ ആല്‍ഗയോ അല്ല. "ജീവ വൃക്ഷത്തിലെ ഒരു മറഞ്ഞ് കിടന്നിരുന്ന ഒരു ശാഖയാണിത്. ഇത് അനന്യമായതാണ്. ജീവ വൃക്ഷത്തിന്റെ വേരിനോട് … Continue reading മനുഷ്യന്റെ ഏറ്റവും പഴയ പൂര്‍വ്വികനെ തടാകത്തിന്റെഅടിത്തട്ടില്‍ കണ്ടെത്തി

ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു

പുരാതന DNAയുടെ പരിശോധന പുതിയ കാഴ്‌ചപ്പാടിന് വഴിയൊരുക്കി. Binghamton University യിലെ anthropologist ആയ Rolf Quam ഉം Uppsala University ലെ Anders Götherström ഉം Swedish Museum of Natural History യിലെ Love Dalén യും ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Molecular Biology and Evolution ജേണലില്‍ പ്രസിദ്ധപ്പെടുത്തി. വടക്കേ സ്പെയിനിലെ Valdegoba ഗുഹയില്‍ നിന്ന് കിട്ടിയ 13 നിയാണ്ടര്‍താല്‍ മനുഷ്യരില്‍ നിന്നുള്ള mitochondrial DNA ആണ് അവര്‍ പരിശോധിച്ചത്. DNA … Continue reading ആധുനിക മനുഷ്യന്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ നിയാണ്ടര്‍താല്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു