അതിനൊരു വിലയിടൂ

Advertisements

ഹോളീവുഡ് നടിയെ അറസ്റ്റ് ചെയ്ത് തുണിയഴിച്ച് പരിശോധിച്ചു

Actor Shailene Woodley Dakota Access Pipeline Resistance ട്രമ്പ് അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾ വലിയ ഒരു പ്രതിഷേധം നടത്തി. എത്ര പേരെ അറസ്റ്റ് ചെയ്തു?

ഫ്രാൻസിലെ പരിസ്ഥിതി പ്രവർത്തകർക്ക് 50 വർഷങ്ങൾക്ക് ശേഷം വിജയം

അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്. — സ്രോതസ്സ് telesurtv.net

കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു

Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20

പുതിയ ഒറാങ്ഉട്ടാന്‍ സ്പീഷീസിനെ സുമാട്രയില്‍ കണ്ടെത്തി

സുമാട്രയിലെ ഒരു ഒറ്റപ്പെട്ട ഒറാങ്ഉട്ടാന്‍ കൂട്ടമാണെന്ന് കരുതിയിരുന്ന ഒറാങ്ഉട്ടാനുകള്‍ ഒരു പുതിയ സ്പീഷീസാണെന്ന് കണ്ടെത്തി. morphology, സ്വഭാവം, ജനിതകം എന്നീ കാര്യങ്ങളില്‍ Batang Toru ഒറാങ്ഉട്ടാന്‍ സുമാട്രയിലെ ഒറാങ്ഉട്ടാനുമായി വ്യത്യസ്ഥരാണ്. ജനിതക വിശകലനത്തില്‍ ഇവ ഒറാങ്ഉട്ടാന്‍ സ്പീഷീസില്‍ നിന്ന് 34 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ് പോയതാണ് എന്ന് കണ്ടെത്തി. ഇന്ന് 800 ല്‍ കുറവ് Batang Toru ഒറാങ്ഉട്ടാന്‍ മാത്രമേ ജീവിച്ചിരിപ്പമുള്ളു. മഹത്തായ കുരങ്ങന്‍മാരില്‍ ഏറ്റവും അപൂര്‍വ്വമായവയാണിത്. ആവാസ വ്യവസ്ഥയുടെ നാശം കാരണം ഇവ വലിയ … Continue reading പുതിയ ഒറാങ്ഉട്ടാന്‍ സ്പീഷീസിനെ സുമാട്രയില്‍ കണ്ടെത്തി