ഭീമന്‍ കാറ്റാടി റിക്കോഡ് സ്ഥാപിച്ചു

ഡാനിഷ് കമ്പനിയായ MHI Vestas Offshore Wind യുടെ പുതിയ V164 എന്ന 9 MW കാറ്റാടി 2016 ഡിസംബര്‍ 1 ന് അത്ഭുതകരമായി 216,000 kWh (യൂണീറ്റ്) ഉത്പാദിപ്പിച്ചു. ഡന്‍മാര്‍ക്കിലെ Østerild ല്‍ ആണ് ആ പരീക്ഷണ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. 2012 ല്‍ വികസിപ്പിച്ച 8 MW ന്റെ V164 നെ പരിഷ്കരിച്ചാണ് പുതിയ 9 MW ന്റെ V164 നിര്‍മ്മിച്ചത്. ഇതുവരെയുള്ളതിലേക്കും ഏറ്റവും ശക്തമായ കാറ്റാടിയാണ് V164. 25- വര്‍ഷം ആയസുള്ള ഈ കാറ്റാടിക്ക് 722 അടി പൊക്കവും ഇതളുകള്‍ക്ക് 263 അടി നീളവുമുണ്ട്. കാറ്റാടിയുടെ 80% ഭാഗങ്ങളും പുനചംക്രമണം ചെയ്യാവുന്നതാണ്.

— സ്രോതസ്സ് treehugger.com, mhivestasoffshore.com

കാറ്റാടികള്‍ അമേരിക്കയില്‍ കുറച്ച് നേരത്തേക്ക് റിക്കോഡ് സ്ഥാപിച്ചു

ഞായറാഴ്ച അമേരിക്കയില്‍ കാറ്റാടികള്‍ വൈദ്യുതി ആവശ്യകതയുടെ 50% ല്‍ അധികം വടക്കേ അമേരിക്കന്‍ പവര്‍ ഗ്രിഡ്ഡിലേക്ക് നല്‍കി എന്ന് 14- സംസ്ഥാനങ്ങളിലെ Southwest Power Pool (SPP) പറഞ്ഞു. 2000 ന്റെ തുടക്കത്തിലെ 400 മെഗാവാട്ട് എന്ന നിലയില്‍ നിന്ന് SPP പ്രദേശത്തെ പവനോര്‍ജ്ജം ഇപ്പോള്‍ 16,000 മെഗാവാട്ടായി വളര്‍ന്നിട്ടുണ്ട്. ഒരു മെഗാവാട്ടിന് 1,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഞായറാഴ്ച 4:30 a.m. ന് പവനോര്‍ജ്ജം മുമ്പത്തെ റിക്കോഡായ 49.2% തെ മറികടന്നു കൊണ്ട് കുറച്ച് നേരത്തേക്ക് 52.1% രേഖപ്പെടുത്തി എന്ന് SPP പറഞ്ഞു.

— സ്രോതസ്സ് reuters.com

ബുധനാഴ്ച ഡന്‍മാര്‍ക്ക് അവര്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിച്ചു

കരയില്‍ സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 70 gigawatt-hours (GWh)(7 കോടി യൂണീറ്റ്) ഉം കടലിലും സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 27 GWh(2.7 കോടി യൂണീറ്റ്) ഉം വൈദ്യുതി ഡന്‍മാര്‍ക്ക് ഉത്പാദിപ്പിച്ചു എന്ന് WindEurope റിപ്പോര്‍ട്ട് ചെയ്തു. അത് ഒരു കോടി ശരാശരി യൂറോപ്യന്‍ വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഇത് ആദ്യമായല്ല പവനോര്‍ജ്ജം ഡന്‍മാര്‍ക്കില്‍ ശക്തി തെളിയിക്കുന്നത്. ധാരാളം ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകുന്നുണ്ട്. 2015 അവസാനമായപ്പോള്‍ അവര്‍ 5 ഗിഗാവാട്ട് (GW) ശേഷിയുള്ള കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ചു. 3799 മെഗാവാട്ട് കരയിലും 1271 മെഗാവാട്ട് തീരക്കടലിലുമാണ് സ്ഥാപിച്ചത്. 2016 ല്‍ അത് വര്‍ദ്ധിച്ചിട്ടുണ്ട്.

— സ്രോതസ്സ് cleantechnica.com. February 24th, 2017

എല്ലാ ഡച്ച് തീവണ്ടികളും 100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു

വൈദ്യുത തീവണ്ടികള്‍ താരതമ്യേനെ സുസ്ഥിരമായ ഗതാഗതമാര്‍ഗ്ഗമാണ്. കാറിനെക്കാള്‍ വളരെ കുറവ് ഉദ്‌വമനമേ അതിനുള്ളു. എന്നാല്‍ ജനുവരി 1, 2017 ന് നെതര്‍ലാന്‍ഡ്സിലെ എല്ലാ വൈദ്യുത തീവണ്ടികളും ഹരിതമായി. അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ശുദ്ധമായ, പുനരുത്പാദിതമായ, പവനോര്‍ജ്ജം കൊണ്ടാണ്.

2015 ല്‍ ഡച്ച് റയില്‍വേ കമ്പനി NS, ഊര്‍ജ്ജ കമ്പനിയായ Eneco മായി ചേര്‍ന്ന് തീവണ്ടി ഉദ്‌വമനം വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 2018ഓടെ 100% പുനരുത്പാദിതോര്‍ജ്ജം എന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. 2016 ല്‍ 75% ലക്ഷ്യം നേടിയ അവര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടുകയാണുണ്ടായത്.

പ്രതിദിനം 600,000 പേരെ NS കടത്തുന്നുണ്ട്. ഒരു വര്‍ഷം അതിന് 120 കോടി യൂണിറ്റ് വൈദ്യുതി വേണം.

— സ്രോതസ്സ് cleantechnica.com

കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ കാറ്റാടി പാടങ്ങള്‍ പ്രധാനപ്പെട്ടവയാണ്

ബ്രിട്ടണിലെ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ പവനോര്‍ജ്ജം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ആറ് വര്‍ഷ കാലയളവില്‍ കല്‍ക്കരി, പ്രകൃതിവാതകം എന്നിവയില്‍ നിന്നുള്ള 3.6 കോടി ടണ്‍ ഹരിഗൃഹവാതകങ്ങള്‍ തടയാന്‍ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി സഹായിച്ചു. റോഡില്‍ നിന്ന് 23 ലക്ഷം കാറുകള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണിത്. ഈ പഠനം നടത്തിന് സഹായം നല്‍കിയത് Engineering and Physical Sciences Research Council ആണ്. പഠന റിപ്പോര്‍ട്ട് Energy Policy ജേണലില്‍ പ്രസിദ്ധീകരിച്ചു.

— സ്രോതസ്സ് ed.ac.uk

അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

Block Island Wind Farm ന്റെ പണി പൂര്‍ത്തിയായതായും വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം തുടങ്ങിയതായും Deepwater Wind പ്രഖ്യാപിച്ചു. Block Island Wind Farm ഉത്പാദിപ്പിക്കുന്ന വൈദ്യുതി New England ഗ്രിഡ്ഡിലേക്കാണ് National Grid ന്റെ sea2shore കേബിള്‍ ഉപയോഗിച്ച് കൊടുക്കുന്നത്.

Block Island Wind Farm ല്‍ GE യുടെ അഞ്ച് 6-MW “Haliade” കാറ്റാടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദ്വീപിന് വേണ്ട വൈദ്യുതിയുടെ 90% വും നല്‍കാന്‍ ഈ കാറ്റാടിപ്പാടത്തിന് കഴിയും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡീസല്‍ ജനറേറ്ററുകളെ ഒഴുവാക്കാന്‍ അത് സഹായിക്കും.

— സ്രോതസ്സ് treehugger.com, dwwind.com

കാറ്റാടികള്‍ കൃഷിക്ക് ഗുണകരമാകും

Iowa State University യിലെ ഗവേഷകര്‍ പല വര്‍ഷങ്ങളായി നടത്തിയ പഠന പ്രകാരം ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്ന കാറ്റാടികള്‍ക്ക് കൃഷിയുടെ കാര്യത്തില്‍ ഗുണകരമായ ഫലങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തി. പഠന ആവശ്യത്തിനായി ഇവര്‍ 200 കാറ്റാടികളുള്ള Radcliffe മുതല്‍ Colo വരെയുള്ള പ്രദേശത്ത് ടവറുകള്‍ സ്ഥാപിച്ചു. അതുപയോഗിച്ച് 2010 മുതല്‍ 2013 വരെയുള്ള കാലത്ത് കാറ്റത്തിന്റെ വേഗത, ദിശ, താപനില, humidity, turbulence, വാതക ഘടകം, മഴ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു.

കാറ്റാടികളുണ്ടാക്കുന്ന turbulence കാരണം പകല്‍ സമയം താപനില അര ഡിഗ്രി തണുക്കുകയും രാത്രി താപനില അര ഡിഗ്രി ചൂടാകുകയും ചെയ്യുന്നു. പല നിലകളിലുള്ള വായുവിനെ turbulence കൂട്ടിക്കലര്‍ത്തുന്നതാണ് ഇതിന് കാരണം. ഈ കൂട്ടിക്കലര്‍ത്തല്‍ പകല്‍സമയത്ത് തറയോട് ചേര്‍ന്ന ഭാഗകത്തെ പകല്‍ സമയം തണുപ്പിക്കുന്നു. രാത്രി സമയം തറക്ക് ചൂട് നഷ്ടപ്പെടുന്നു. കൂടിക്കലര്‍ത്തല്‍ കാരണം ചൂടുകൂടിയ വായുവിനെ കൂട്ടിക്കലര്‍ത്തുന്നതിനാല്‍ തറക്ക് ചൂട് കൂടുന്നു. dew രൂപീകരിക്കുന്നതിനെ turbulence തടയുകയും വിളയെ വരണ്ടതാക്കുകയും ചെയ്യുന്നു. ദോഷകരമായ molds നേയും fungi നേയും തടയാല്‍ സഹായിക്കുന്നു.

തറനിരപ്പിലെ വായുവിന്റെ മര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസം, വിളയോട് ചേര്‍ന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിനെ പരിപോഷിപ്പിക്കുന്നു. അതിനാല്‍ ചെടിക്ക് കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ചയുണ്ടാകുന്നു.

— സ്രോതസ്സ് news.iastate.edu

തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍

തെക്കെ ആഫ്രിക്കയില്‍ വളരെ കുറവ് പവനോര്‍ജ്ജമേ 2012 ല്‍ ഉത്പാദിപ്പിച്ചിരുന്നുള്ളു —കൃത്യമായി പറഞ്ഞാല്‍ 10 MW. 10 വര്‍ഷം കൊണ്ടായിരുന്നു ആ നിലയില്‍ അവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 2016 ല്‍ അത് 2 GW ആയിരിക്കുന്നു. നാല് വര്‍ഷത്തില്‍ 1900% വര്‍ദ്ധനവ്. അടുത്ത നാല് വര്‍ഷത്തില്‍ ഇനിയും ഒരു 3 GW സ്ഥാപിക്കും എന്ന് GlobalData എന്ന consulting firm പറയുന്നു. തെക്കെ ആഫ്രിക്കയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 77% ഉം കല്‍ക്കരിയാണ് നല്‍കുന്നത്. പ്രതിവര്‍ഷം 25 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അവര്‍ പുറന്തള്ളുന്നത്.

— സ്രോതസ്സ് treehugger.com

അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി

5 കാറ്റാടിയുള്ള 30-മെഗാവാട്ടിന്റെ Block Island Wind Farm പ്രതിവര്‍ഷം 18,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. Rhode Island ന്റെ ശക്തമായ ഒരു ചുവടുവെപ്പാണിത്. American Wind Energy Association ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 13 തീരക്കടല്‍ കാറ്റാടി പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലുണ്ട്. അവ 6,000 മെഗാവാട്ട് വൈദ്യുതി രാജ്യത്തിന് നല്‍കും.

The wind industry has grown nine-fold in the past decade. CREDIT: AWEA

2014 ല്‍ 37.1 കോടി മെഗാവാട്ട് പവനോര്‍ജ്ജമാണ് ഉത്പാദിപ്പിച്ചത്. ലോകത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 5% വരും അത്. എന്നാലും അതില്‍ 1% മാത്രമാണ് തീരക്കടല്‍ കാറ്റാടികളില്‍ നിന്ന് വരുന്നത്. കരയിലെ കാറ്റിനേക്കാള്‍ കൂടുതല്‍ സ്ഥിരമായതും ശക്തമായതും ആണ് കടിലെ കാറ്റ്. എങ്കിലും ആ രംഗത്ത് വളര്‍ച്ച കുറവാണ്.

Block Island വളരുന്ന ഒരു ആഗോള മാറ്റമാണ്. ഈ പ്രഖ്യാപനം വന്നതിന് ഒരാഴ്ചക്ക് ശേഷം U.K. ലോകത്തിലെ ഏറ്റവും വലിയ 540 കാറ്റാടികളുടെ 3 ഗിഗാവാട്ട് തീരക്കടല്‍ കാറ്റാടി നിലയത്തിന് അംഗീകാരം കൊടുക്കുകയുണ്ടായി.

— സ്രോതസ്സ് thinkprogress.org