KitKat പരസ്യം

YouTube ല്‍ "Have a break? ഒറാങ്ഉട്ടാന്‍ ഒരു break കൊടുക്കൂ" എന്ന പരസ്യം ഗ്രീന്‍പീസ് കൊടുത്തതോടെയാണ് ഇതെല്ലാം തുടങ്ങിയത്. Nestlé അത് അവഗണിച്ചിരുന്നെങ്കില്‍ പ്രതിഷേധം ആരും അറിയാതെ പോയേനെ. 1,000 ല്‍ താഴെ ആളുകള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും അത് YouTube ല്‍ നിന്ന് നീക്കം ചെയ്തു. "This video is no longer available due to a copyright claim by Société des Produits Nestlé S.A." എന്നാണ് YouTube ന്റെ … Continue reading KitKat പരസ്യം

ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും

ഉപഭോക്താക്കള്‍ സൂപ്പര്‍മാര്‍ക്കെറ്റ് അലമാരകളില്‍ നിന്ന് എടുക്കുന്ന മിക്ക ബിസ്കറ്റുകള്‍, margarines, ബ്രഡ്ഡ്, ചിപ്സ്, എന്തിന് ബാര്‍ സോപ്പ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന, വ്യവസായത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു ഘടകം പ്രകൃതിസംരക്ഷണവാദികളുടെ അഭിപ്രായത്തില്‍ ഒറാങ്ഉട്ടാനെ കൊല്ലുകയാണ്. ആ കൂട്ടത്തിലെ ആ രഹസ്യ ഘടകം പാമോയില്‍ ആണ്. സസ്യ എണ്ണകളില്‍ ഏറ്റവും വിലകുറഞ്ഞത്. മിക്ക ഉല്‍പ്പന്നങ്ങളുടേയും മുദ്രകളില്‍ വളരെ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന ഘടകം. പാമോയില്‍ വളര്‍ത്തുന്ന കര ഒരിക്കല്‍ Borneoയിലെ വലിയ മഴക്കാടുകളായിരുന്നു. അവ ഒറാങ്ഉട്ടാന്റെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരുന്നു. International Union … Continue reading ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും

പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍

പാം ഓയില്‍ എന്നത് അദൃശ്യമായ ingredient ആണ്. നിങ്ങളുടെ margarine, ബ്രഡ്, ബിസ്കറ്റ്, എന്തിന് കിറ്റ്കാറ്റിന്റെ കവറിന്‍ പോലും അത് ഉപയോഗിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാവില്ല. "vegetable എണ്ണ" എന്ന് ചിലപ്പോള്‍ എഴുതിയിട്ടുണ്ടാവും. അതിന്റെ ആഘാതം 11200 കിലോമീറ്റര്‍ ആകലെയാണ്. അവിടെ അത് വളരെ വ്യക്തമാണ്. ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും ജൈവ സമ്പന്നമായ കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കാനായി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 48 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലാണ് വനനശീകരണം നടക്കുന്നത്. മഴക്കാടുകള്‍ ഇല്ലാതെയാവുമ്പോള്‍ അതിനോടൊപ്പം ഒറാങ് ഉട്ടാന്‍, … Continue reading പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍

പാം ഓയില്‍ കൊല്ലുന്നു

പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര … Continue reading പാം ഓയില്‍ കൊല്ലുന്നു

പിശാചിന്റെ അവതാരമായ പാം ഓയില്‍

ഒരു ആഹാര വസ്തു, സോപ്പ് മറ്റ് സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ തുടങ്ങയിവയിലെ ഒരു ഘടകം, ജൈവ ഇന്ധനം തുടങ്ങി പല ഉപയോഗം ഉണ്ട്. എന്തിനെല്ലാം ഉപയോഗിച്ചാലും കാലാവസ്ഥാ മാറ്റത്തിന്റെ ഒരു പ്രധാന കാരണക്കാരന്‍ എന്ന അതിന്റെ സ്ഥാനത്തിന് ഒരു മാറ്റവുമില്ല. ഈ എണ്ണ വരുന്നത് ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും നിത്യ ഹരിത മഴക്കാടുകള്‍ വെട്ടിത്തെളിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റേഷനുകളില്‍ നിന്നാണ്. 40000 ചതുരശ്ര കിലോമീറ്റര്‍ കാടാണ് ഇതിന് വേണ്ടി വെട്ടിത്തെളിക്കുകയും കത്തിക്കുകയും ചെയ്തിട്ടുള്ളത്. ഇങ്ങനെ കാട് കത്തിച്ചതിന്റെ ഫലമായുണ്ടായ കാര്‍ബണ്‍ … Continue reading പിശാചിന്റെ അവതാരമായ പാം ഓയില്‍

പാം ഓയില്‍ വിരുദ്ധ സമരത്തിനു വിജയം

പാം ഓയില്‍ വിരുദ്ധ സമരത്തിന്റെ വിജയം ഗ്രീന്‍പീസ് അറിയിച്ചു. കഴിഞ്ഞ 5 ദിവസങ്ങളായി food and cosmetics രാക്ഷസനായ യൂണീലിവറിനെതിരെ(Unilever) ഗ്രീന്‍പീസ് സമരത്തിലായിരുന്നു. യൂണീലിവര്‍ പാം ഓയില്‍ വാങ്ങിയിരുന്നത് മഴക്കാടുകള്‍ നശിപ്പിച്ച് അവിടെ പാം ഓയില്‍ കൃഷി നടത്തുന്ന കമ്പനികളില്‍ നിന്നുമായിരുന്നു പാം ഓയില്‍ വാങ്ങിയിരുന്നത്. പാം ഓയിലിന്റെ വലിയ ഉപഭോക്ത്താവായ യൂണീലിവര്‍, ലോകത്തിലെ പാം ഓയില്‍ ഉപയോഗത്തിന്റെ 5% ഉപയോഗിക്കുന്നു. ഇന്‍ഡോനേഷ്യയിലെ മഴകാടുകള്‍ നശിപ്പിക്കുകയും ഒറാങ്ങ് ഉട്ടാന്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതില്‍ യൂണീലിവറിനുള്ള പങ്കിനേക്കുറിച്ച് … Continue reading പാം ഓയില്‍ വിരുദ്ധ സമരത്തിനു വിജയം

മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍

അന്‍ ആര്‍ബര്‍, മിഷിഗണിലെ 12 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകരായ (girl scouts) Madison Vorva ഉം Rhiannon Tomtishen ഉം Girl Guide Cookies വില്‍ക്കുന്നത് നിര്‍ത്തി. പകരം അവര്‍ ബോധവത്കരണത്തിനായി ഒരു വെബ് സൈറ്റ് തുടങ്ങി. കൂടെ പാം ഓയിലിനെതിരെ പെറ്റീഷനും കൊടുത്തു. പാം ഓയിലിന്റെ ഉത്പാദനം ജനങ്ങള്‍ക്കും ഒറാങ്ങ്‌ഉട്ടാനും നാശകരമാണെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. "ഒറാങ്ങ്‌ഉട്ടാനെ തീവെക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ അവയേ സഹായിക്കാനും രക്ഷപെടുത്താനും മുമ്പോട്ട് … Continue reading മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍