പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 - 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് … Continue reading പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

പാലസ്തീന്‍ അധികാരികളും ഹമാസും രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്

Omar Shakir — സ്രോതസ്സ് therealnews.com | Oct 28, 2018

സമാധാനത്തിനായുള്ള യഹൂദ ശബ്ദം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പാലസ്തീന്‍കാരുടെ സമരത്തെ പിന്‍തുണക്കുന്നു

ഇസ്രായേലിന്റെ അവാച്യമായ അക്രമങ്ങളുടെ മുന്നില്‍ പാലസ്തീന്‍ പ്രതിരോധത്തിന്റെ ഒരു നിര്‍ണ്ണായക സമയമാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേല്‍ സൈന്യം, പോലീസ്, ആള്‍ക്കൂട്ടം എന്നിവര്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായി നടത്തുന്ന അനിയന്ത്രിതമായ നിഷ്ഠൂരത ഇസ്രായേല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതും അമേരിക്കന്‍ സര്‍ക്കാരാല്‍ പിന്‍തുണക്കപ്പെടുകയും ധനസഹായം നേടുകയും ചെയ്യുന്ന ഒന്നാണ്. അതിന്റെ മനുഷ്യത്വമില്ലായ്മ ഭയപ്പെടുത്തുന്നതാണ്. അതിന്റെ പ്രതികരണമായി പാലസ്തീനിലും ഇസ്രായേലിലും പാലസ്തീന്‍കാര്‍ ഉയര്‍ത്തെഴുനേറ്റു. ഓരോ പൈശാചികകൃത്യത്തോടൊപ്പം ഞങ്ങളുടെ മനസ്താപവും രോഷവും വര്‍ദ്ധിക്കുന്നു. പാലസ്തീന്‍കാരുടെ പ്രതിഷേധത്തിന്റെ ദൃഢചിത്തതയെ ഞങ്ങള്‍ ഭയത്തിന്റെ ആഴത്തില്‍ … Continue reading സമാധാനത്തിനായുള്ള യഹൂദ ശബ്ദം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പാലസ്തീന്‍കാരുടെ സമരത്തെ പിന്‍തുണക്കുന്നു

പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി

പുറത്തുവിട്ട രേഖകള്‍ പ്രകാരം പാലസ്തീന്‍ സുരക്ഷാ സേനയെ പരിശീലിപ്പിക്കാന്‍ ബ്രിട്ടണ്‍ 7 കരസേന, വ്യോമസേന വ്യക്തികള്‍ പടിഞ്ഞാറെക്കരയില്‍ നിയോഗിച്ചിട്ടുണ്ട്. പാലസ്തീനിലെ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ പരിശീലിപ്പിച്ച സുരക്ഷാ സേനയെയാണ് പടിഞ്ഞാറെക്കരയിലും, ജോര്‍ദാനിലും, ലെബനോനിലും നേരിടേണ്ടി വരുന്നത്. പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ അസ്ഥിര സമൂഹങ്ങളിലെ ‘flash points’ തടയാനായി ലെബനോന് ബ്രിട്ടണ്‍ ധനസഹായം കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കര അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധില്‍ ഇടപെട്ട ജോര്‍ദാനിലെ ലഹള പോലീസിനെ പരിശീലിപ്പിച്ചത് ബ്രിട്ടണ്‍ ആണ്. Oslo Accords പ്രകാരം 1994 നിര്‍മ്മിച്ച … Continue reading പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി

പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക