ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു

ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു

അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു

Sister Dianna Ortiz ഒരു കത്തോലിക്ക കന്യാസ്ത്രീ ആയിരുന്നു. പീഡനങ്ങള്‍ക്കെതിരായ വെട്ടിത്തുറന്ന് പറയുന്ന പ്രവര്‍ത്തകയായ അവര്‍ 62ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഗ്വാട്ടിമാലയിലെ അമേരിക്കയുടെ പരിശീലനം കിട്ടിയ സൈന്യം 1989 ല്‍ സിസ്റ്റര്‍ ഡയാന ഓര്‍ടിസിനെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയി. 24 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ രക്ഷപെട്ടു. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ അവരുടെ ശരീരം സിഗററ്റ് വെച്ച് പൊള്ളിക്കുകയും അവരെ ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു

യെമനിലെ UAEയുടെ പീഡന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വിസ്താരം

Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017

അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

കോര്‍പ്പറേറ്റ് മാദ്ധ്യമത്തില്‍ നിന്ന് വന്ന അഭൂതപൂര്‍വ്വമായ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം യെമനിലെ അല്‍ ഖൈയിദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരില്‍ അതി തീവൃമായ പീഡിപ്പിക്കലും അപമാനിക്കലും നടത്തുന്നു എന്ന് വ്യക്തിമാക്കി. ഇരകളെ കമ്പിയില്‍ കെട്ടിയിട്ട് അടിയില്‍ തീകൊളുത്തി പൊരിക്കുന്ന ‘ഗ്രില്‍’ എന്ന പീഡനവും നടത്തുന്നതായി Associated Press കണ്ടെത്തി. അമേരിക്കയുടേയും UAE യുടേയും സൈന്യം ഈ കിരാതമായ പ്രവര്‍ത്തി നടത്തുന്നത് തെക്കെ യെമനിലെ രഹസ്യ ജയിലുകളുടെ ഒരു കൂട്ടത്തിലാണ്. ഇത്തരത്തിലുള്ള തടവില്‍ വയക്കല്‍ സ്ഥലങ്ങള്‍ നേരിട്ട് ശ്രദ്ധകിട്ടാത്ത … Continue reading അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു

ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ … Continue reading CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു

ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

അമേരിക്ക അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് തള്ളിയ Omar Khadr നോട് ക്യനഡ മാപ്പ് പറയുകയും $1 കോടി ഡോളര്‍ നല്‍കുകകയും ചെയ്തു. ക്യാനഡയില്‍ ജനിച്ച Omar Khadr നെ 2002 ല്‍ 16 ആം വയസില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഗ്വാണ്ടാനമോയിലേക്ക് അയക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കുട്ടികള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യത്തിന്റെ പേരില്‍ war crimes tribunal വിചാരണ നടത്തിയ ആദ്യ സംഭവമാണ് Khadr ന്റേത്. അമേരിക്കന്‍ സൈനികന് നേരെ … Continue reading ഗ്വാണ്ടാനമോയിലെ പീഡനത്തിന്റെ പ്രായശ്ഛിത്തമായി Omar Khadr ന് ക്യാനഡ $1 കോടി ഡോളര്‍ നല്‍കും

അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു