പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്

കേഴ്വിശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുകവലി എന്ന് 50,000 പേരില്‍ 8 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തി. Nicotine & Tobacco Research ന്റെ പഠനം Oxford University Press ആണ് പ്രസിദ്ധീകരിച്ചത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്. അവര്‍ പങ്കെടുത്തവരുടെ പുകവലി ശീലം, എത്ര സിഗററ്റ് ദിവസവും വലിക്കുന്നു, പുകവലിക്കുന്ന ദൈര്‍ഘ്യം തുടങ്ങിയ കേഴ്വി ശേഷി നഷ്ടപ്പെടുന്നതുമായി ചേര്‍ത്ത് പരിശോധിച്ചു. അതില്‍ നിന്നും ഒരിക്കലും പുകവലിക്കാത്തവരേക്കാള്‍ 1.2 മുതല്‍ 1.6 മടങ്ങ് വരെ … Continue reading പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്

കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും

പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു. air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് … Continue reading കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും

സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

സിഗററ്റ് കുറ്റികളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന വസ്തു. 5.6 ലക്ഷം കോടി സിഗററ്റുകളാണ് പ്രതിവര്‍ഷം വലിക്കപ്പെടുന്നത്. അതില്‍ മൂന്നില്‍ രണ്ടും ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. അതായത് പ്രതിവര്‍ഷം 4.5 ലക്ഷം കോടി കുറ്റികള്‍. 1980കള്‍ക്ക് ശേഷം തീരപ്രദേശവും നഗരവും വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കളില്‍ 30% - 40% വരെ ഇതാണ്. ഉപയോഗിക്കപ്പെട്ട ഫില്‍റ്ററുകളില്‍ ആയിരക്കണക്കിന് രാസവസ്തുക്കളുണ്ട്. അവ സസ്യങ്ങളേയും, ചെറുപ്രാണികളേയും, കരണ്ടുതീനികളേയും, ഫംഗസുകളേയും മറ്റ് ജീവിവിഭാഗങ്ങളേയും കൊല്ലുന്നു. ചില രാസവസ്തുക്കള്‍ ക്യാന്‍സര്‍കാരികളുമാണ്. — സ്രോതസ്സ് phys.org … Continue reading സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular … Continue reading പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു

487 point of sales (PoSs) ലെ 243 സ്കൂളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അതില്‍ പകുതി (225) എണ്ണവും പുകയില ഉല്‍പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്‍ഡ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്‍വ്വേ നടത്തിയത്. … Continue reading പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു

മൂന്നാംതരം പുകവലി ക്യാന്‍സര്‍ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

Department of Energyയുടെ Lawrence Berkeley National Laboratory (Berkeley Lab) മൂന്നാംതരം (thirdhand) പുകയെ തിരിച്ചറിഞ്ഞു. മുറിക്കകത്തെ ഉപരിതലത്തിലടിയുന്ന വിഷ അവശിഷ്ടങ്ങള്‍, സിഗററ്റ് കെടുത്തി വളരെ കഴിഞ്ഞിട്ടും ഉണ്ടാകുന്ന പൊടി എന്നിവ ആരോഗ്യ ഭീഷണിയായിട്ട് 10 വര്‍ഷങ്ങളായി. ഇപ്പോള്‍ പുതിയ പഠനമനുസരിച്ച് അത് എലികളില്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണെത്തി. മൂന്നാംപടി പുകയുമായുള്ള ബന്ധം DNAയുടെ ഇരട്ട പിരി പൊട്ടിക്കുകയും cell proliferation വര്‍ദ്ധിപ്പിക്കുകയും കോളനിയുണ്ടാക്കുകയും ചെയ്യും. ഇത് കൂടാതെ RNA sequencing analysis വ്യക്തമാക്കുന്നത് … Continue reading മൂന്നാംതരം പുകവലി ക്യാന്‍സര്‍ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭസ്ഥ ശിശുക്കളില്‍ സിഗററ്റ് നാശമുണ്ടാക്കുന്നു

സിഗററ്റില്‍ നിന്ന് വരുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടം വളരുന്ന കരള്‍ കോശങ്ങള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും(ആണിനും പെണ്ണിനും വ്യത്യസ്ഥമായാണ്) ദോഷകരമായി ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ കരളിന് പ്രധാനപ്പെട്ട പങ്കാണുള്ളത്. അതുപോലെ ഉപാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിലും അതിന് പങ്കുണ്ട്. 7000 രാസവസ്തുക്കളാണ് സിഗററ്റ് പുകയിലടങ്ങിയിരിക്കുന്നത്. അത് ഭ്രൂണത്തിന് നാശമുണ്ടാക്കുന്നു. ഈ രാസവസ്തുക്കള്‍ക്ക് ഒറ്റക്കൊറ്റക്കുള്ള ഫലത്തേക്കാള്‍ വലുതാണ് അവ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍. — സ്രോതസ്സ് ed.ac.uk