WTOയുടെ പുതിയ കരാര്‍ ദരിദ്ര രാജ്യങ്ങളുടെ മുഖത്തിനുള്ള അടിയാണ്

കോവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ക്കും പൂര്‍ണ്ണമായ TRIPS ഇളവുകള്‍ കൊടുക്കണമെന്ന ആഹ്വാനം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പ്രസിഡന്റ് Cyril Ramaphosa ഉയര്‍ത്തുന്നുണ്ട്. ഈ മഹാമാരിയും വരുന്നവയോടും ഫലപ്രദമായി പ്രതികരിക്കാന്‍ ആഫ്രിക്കയേയും തെക്കന്‍ ഭൂഗോളത്തേയും ഈ കരാര്‍ സഹായിക്കും. 17 ജൂണ്‍ 2022 ന് ജനീവയില്‍ തെക്കെ ആഫ്രിക്ക ഉള്‍പ്പടെയുള്ള സമ്പന്ന, ദരിദ്ര രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ആഹ്വാനത്തെ വഞ്ചിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ ചെളിവാരിയെറിയുകയും 2020 ന് ശേഷം പ്രസിഡന്റിന്റെ ആഹ്വാനത്തിനൊപ്പം നിന്ന നൂറ് കണക്കിന് ലോക … Continue reading WTOയുടെ പുതിയ കരാര്‍ ദരിദ്ര രാജ്യങ്ങളുടെ മുഖത്തിനുള്ള അടിയാണ്

മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട

ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, … Continue reading മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട

ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന "മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍" മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. "ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. … Continue reading കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

2016 - 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള്‍ ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള്‍ ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം. പുതിയ മരുന്നകള്‍ കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള്‍ ഓഹരികള്‍ തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല്‍ അധികം പണം 14 … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു. അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. … Continue reading ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി

കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 9 പുതിയ ശതകോടീശ്വരന്‍മാരെ കോവിഡ്-19 വാക്സിന്‍ സൃഷ്ടിച്ചു. പട്ടികയില്‍ ഏറ്റവും മുകളിലുള്ള പുതിയ കോടീശ്വരന്‍മാര്‍ Moderna (MRNA) CEO ആയ Stéphane Bancel ഉം Pfizer (PFE) നോടൊപ്പം ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മിച്ച BioNTech (BNTX) ന്റെ CEO ആയ Ugur Sahin ഉം ആണ്. People's Vaccine Alliance നടത്തിയ വിശകലനത്തില്‍ രണ്ട് CEOമാര്‍ക്കും കൂടി $400 കോടി ഡോളര്‍ സമ്പത്തുണ്ട്. Oxfam, UNAIDS, Global Justice Now, … Continue reading കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്

ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു

മഹാമാരിയുടെ മരണ സംഖ്യ 25 ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, ബൌദ്ധിക (കുത്തക) സ്വത്ത് അവകാശങ്ങളെക്കുറിച്ചുള്ള കണിശമായ നിയമങ്ങള്‍ ലോകത്തിന് മൊത്തം കോവിഡ്-19 വാക്സിന്‍ ലഭിക്കുന്നതിനെ തടയുകയാണ്. അമേരിക്കയിലെ 4.5 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. അതേ സമയം 130 മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിനേ ലഭിച്ചിട്ടില്ല. ചിലര്‍ ഈ അവസ്ഥയെ “വാക്സിന്‍ വര്‍ണ്ണവെറി” എന്നാണ് വിശേഷിപ്പിക്കുന്നത്. World Trade Organization ല്‍ ഇന്‍ഡ്യയും തെക്കെ ആഫ്രിക്കയും, ജീവന്‍ … Continue reading ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു