നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ … Continue reading യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

ചൊവ്വാഴ്ച Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം Uvalde, Texas ലെ കുടുംബങ്ങള്‍ ശവസംസ്കാരച്ചടങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ 18-വയസായ ഒരു തോക്കുധാരി നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ചു കൊന്നു. വെടിവെപ്പ് കൈകാര്യം ചെയ്തതിലും, നടന്ന സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിലും Uvalde യിലെ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. തോക്കുധാരിക്ക് സ്കൂളില്‍ തടസങ്ങളില്ലാതെ കയറാന്‍ കഴിഞ്ഞത് പൂട്ടാത്ത ഒരു വാതലിലൂടെയാണ് എന്ന് അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഒരു മണിക്കൂറോളം … Continue reading രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു

വ്യാജ സാമൂഹ്യമാധ്യമ അകൌണ്ടുകള്‍ ഉപയോഗിച്ച് പോലീസിന് പൌരന്‍മാരെ രഹസ്യാന്വേഷണം നടത്താനുള്ള ഒരു കരാര്‍ വിവാദപരമായ ഒരു സാങ്കേതികവിദ്യ കമ്പനിയുമായി ലോസാഞ്ജലസ് പോലീസ് വകുപ്പ് ഉണ്ടാക്കി. അവകാശവാദം അനുസരിച്ച് അവരുടെ അള്‍ഗോരിഥത്തിന് ഭാവിയില്‍ കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്താനാകുമത്രേ. Brennan Center for Justice എന്ന ഒരു സാമൂഹ്യ സംഘടന പൊതു രേഖ ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത ഒരു അപേക്ഷ വഴി കിട്ടിയ LAPDയുടെ ആഭ്യന്തര രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. — സ്രോതസ്സ് theguardian.com | Sam Levin, … Continue reading അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു

അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി

2018 ല്‍ തുടങ്ങിയത് മുതല്‍ The People’s Forum (TPF) എന്ന ഞങ്ങളുടെ സ്ഥലം സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങളുടെ സ്ഥലത്തും ധാരാളം ആക്രമണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. സാമൂഹ്യ നീതിയുടേയും ജനശക്തിയുടേയും മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്ഥലത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വാക്സിന്‍ വിരുദ്ധരും, ക്യൂബയിലേയും വെനസ്വലയിലേയും കമ്യൂണിസ്റ്റ് വിരുദ്ധരും, മറ്റ് തീവൃ വലത് പ്രതിലോമകാരികളും TPF ന് മേലുള്ള അവരുടെ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് New York Police Department (NYPD) ന്റെ ഒരു … Continue reading അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി

BKU പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം

കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു. — സ്രോതസ്സ് thewire.in | 29/Mar/2022