വിദേശത്തുള്ള നമ്മുടയാള്‍ക്കാരെ ഭയപ്പെടുത്തരുത്

ഏത് രോഗത്തിന്റേയും ആദ്യത്തെ പ്രതിരോധം നമ്മുടെ ശരീരം തന്നെയാണ്. പക്ഷേ നാം ഭയപ്പെട്ടാല്‍ ആ പ്രതിരോധം ദുര്‍ബലമാകും. അതുകൊണ്ട് പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ദയവ് ചെയ്ത് പരിഭ്രാന്തി പരത്തരുത്. നമ്മുടെ നാട്ടിലുള്ളവരേയും ഇത് ബാധിക്കുന്നുണ്ട്. പ്രായമായവരുടെ കാര്യമാണ് കഷ്ടം. അവരുടെ ശരീരം സ്വതേ ദുര്‍ബലമാണ്. അതിന്റെ കൂടെ ഈ പടച്ച് വിടുന്ന ലൈവ് വാര്‍ത്തകളും അവരെ ഭയപ്പെടുത്തുന്നു. കഴിയുമെങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപേക്ഷിക്കുക. മാധ്യമങ്ങള്‍ ദയവ് ചെയ്ത് സംയമനം പാലിക്കുക. ഇതി നിങ്ങളുടെ TRP യും … Continue reading വിദേശത്തുള്ള നമ്മുടയാള്‍ക്കാരെ ഭയപ്പെടുത്തരുത്

മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്? പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് … Continue reading മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെയാണ്? വിഷം നേരേ കൊടുത്താല്‍ അത് തിന്നില്ല. അതിന് പകരം വിഷം അതിനിഷ്ടമുള്ള കപ്പ പോലുള്ള ആഹാര സാധനങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വെച്ച് അവയുടെ വഴിയില്‍ വെക്കുകയാണ് നാം ചെയ്യുന്നത്. മനുഷ്യന്റെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന രീതിയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. ചന്തമാധ്യമങ്ങളിലാണ് അത് ആദ്യം പ്രചരിച്ചത്. എത്രപേര്‍ കണ്ടു എന്നതിന് സ്ഥതിവിവരക്കണക്ക് വെച്ച് പിന്നട് കച്ചവടമാധ്യമങ്ങളില്‍ വാര്‍ത്തയായി. കുറച്ച് കൂടി പ്രചാരം വന്നപ്പോള്‍ ആ പാട്ട് പാടി നൃത്തംചെയ്തവരുമായും അതിന്റെ അണിയ പ്രവര്‍ത്തകരുമായ ആള്‍ക്കാരുമായുള്ള … Continue reading ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധം

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തികൊണ്ട് ഒരു ഗുണവും ഇല്ല. എന്നാല്‍ അനാവശ്യമായി ജനത്തിന്റെ വെറുപ്പ് നേടുകയും ചെയ്യും. ഈ ഹര്‍ത്താല്‍ രാഷ്ട്രീയം ഇനിയെങ്കിലും ഇടത് പാര്‍ട്ടികള്‍ നിര്‍ത്തിക്കൂടെ? പ്രത്യേകിച്ചും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ച് ജനത്തിന് മേല്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍. ഇത് ജനത്തെ ബോധവല്‍ക്കരിക്കാനും ബദല്‍ സംരംഭങ്ങള്‍ കണ്ടെത്താനുള്ള സമയമാണ്. വെറുതെ വെറുപ്പ് ചോദിച്ച് വാങ്ങി ആ അവസരങ്ങള്‍ നശിപ്പിക്കരുത്. ഹര്‍ത്താലുകൊണ്ട് ഒന്നും നേടുന്നില്ല. നടത്തുന്നവര്‍ക്ക് … Continue reading ഹര്‍ത്താല്‍ സാമൂഹ്യവിരുദ്ധം

സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഹര്‍ത്താല്‍ മൂലം ഒരു ഗുണവും കിട്ടില്ല. പകരം നെഗറ്റീവ് പബ്ലിസിറ്റിയാവും കിട്ടുക. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ മൊത്തം ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. എന്ന് കരുതി സ്ഥാപനം അടച്ചിട്ട് എന്ത് കാര്യം. അതിന് പകരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുയും വരുന്ന ജനങ്ങളോട് പ്രശ്നങ്ങള്‍ തുറന്ന് പറയുകയും ആണ് വേണ്ടത്. ഉദാഹരണത്തിന് ഈ കറന്‍സി പ്രശ്നം തുടങ്ങിയ അന്നു മുതല്‍ ഏഷ്യാനെറ്റ് എന്ന rss ചാനല്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങളും കള്ളത്തരങ്ങളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്തുകൊണ്ട് … Continue reading സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ വൈകാരികമായി നമ്മേ ബാധിക്കുമെങ്കിലും അതില്‍ നാം അടിപ്പെടരുത്. നാം വൈകാരികമായി പ്രതികരിക്കണം എന്നാണ് അവരുടെ ആഗ്രഹം. എങ്കിലേ അവര്‍ക്ക് ബഹുജനങ്ങളുടെ എതിര്‍പ്പില്ലാതെ നമ്മുടെ മേല്‍ കൂടുതല്‍ അക്രമം അഴിച്ചുവിടാനാവൂ. അതുകൊണ്ട് നാം വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുരണമാണ് അതിനുള്ള വഴി. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. … Continue reading അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആം ആദ്മിയുടെ നേതാവുമായുള്ള (പേര് മനോജ് പ്രഭാകരന്‍ എന്നാണെന്ന് തോന്നുന്നു) അഭിമുഖത്തിന്റെ കുറച്ച് ഭാഗം കാണാനിടയായി. ആം ആദ്മിയുടെ പ്രവര്‍ത്തവും ലക്ഷ്യങ്ങളും മറ്റും അദ്ദേഹം വിവരിച്ചു. സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ധാരാളുകളുടേയും അവസ്ഥ ഇതാണ്. അതില്‍ തെറ്റില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ മുഴുവന്‍ ജനങ്ങളും അതില്‍ പങ്കാളികളായാലേ മതിയാവൂ. വോട്ട് ചെയ്യുക പിന്നീട് വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക … Continue reading ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്