സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ? സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ. … Continue reading സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

അടുത്തകാലത്ത് ശ്രീരേഖ കറുത്തമ്മയേക്കുറിച്ച് ഒരു ലേഖനമെഴുതി. [ഞാന്‍ വായിച്ചില്ല.] എന്നാല്‍ അത് ശ്രീരേഖ ഏതോ പ്രത്യേക ജാതിയില്‍ ജനിച്ചതു കൊണ്ടാണ് കറുത്തമ്മയേക്കുറിച്ച് അങ്ങനെയൊക്കെ തോന്നുന്നത് എന്ന വിമര്‍ശനം പലടത്തു നിന്നും കേട്ടു. ശ്രീരേഖ എന്ന പേരില്‍ നിന്ന് നമുക്ക് ആകെ കിട്ടുന്ന വിവരം അവര്‍ ഒരു സ്ത്രീയാണെന്നാണ്. അവരെക്കുറിച്ച് സ്ഥിരം പത്ര വാര്‍ത്തകള്‍ വരുന്നതിനാല്‍ അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണെന്നും നമുക്കറിയാം. പക്ഷേ അവരുട ജാതിയോ? ജാതി വാല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ അത് നമ്മുക്ക് അറിയാന്‍ നേരായ വഴിയില്ല. … Continue reading ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത് എന്നും ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്. വിവരംകെട്ട യുക്തിരഹിതരായ ജനത്തെ അവരുടെ നന്മക്ക് വേണ്ടി മഹാന്മരായ നേതാക്കള്‍ ത്യാഗം സഹിച്ച് നയിക്കുന്നു. ദയാലുവും സ്നേഹനിധിയും നല്ലവനുമായ രാജാവിനെപ്പോലെ. തങ്ങള്‍പ്പെട്ട രാജാവിനെ തെരഞ്ഞെടുക്കാനുള്ള കലാപരിപാടികള്‍ ഇടക്കിടക്ക് നടത്തും. അതായത് നേതാക്കള്‍ അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കും. ജനം അവരെ പിന്തുടര്‍ന്നാല്‍ മതി എന്നാണ്. വോട്ട് ചെയ്യുക, പിന്നെ വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക. ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ മാത്രമല്ല മാധ്യമങ്ങള്‍ക്കും … Continue reading ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്

വൃത്തികെട്ട മലയാളികള്‍

മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍

ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക

ഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഹിന്ദുവിന്റെ ചെന്നെ എഡിഷനില്‍ വന്ന വാര്‍ത്തയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ Private Schools Fee Determination Committee ശുപാര്‍ശ ചെയ്ത ഫീസിനെക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങിയ സ്വകാര്യ സ്കൂളുകളോട് സര്‍ക്കാര്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കിയ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് പണം തിരികെ നല്‍കി. തമിഴ് നാട്ടില്‍ സ്കൂളുകളിലെല്ലാം ഫീസ് നിശ്ഛയിക്കുന്നത് സര്‍ക്കാരാണ്. ഒരു പള്ളീലച്ചനും പരാതിയില്ല. പക്ഷേ വിദ്യാഭാസപരമായി മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തെ തൊട്ടാല്‍ എന്തേ ചിലര്‍ക്ക് പൊള്ളുന്നത്? നിര്‍ത്തുക … Continue reading സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക

വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

"സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി." - പത്ര വാര്‍ത്ത. നാം വാങ്ങുന്ന കാറിന്റെ 80% … Continue reading റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.