വരും തലമുറകള്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശങ്ങള്‍

traffic jam of 2 hrs vs indian citizenship proving for generations Shaheen Bagh Tells SC-appointed Mediators: Revoke CAA, Stop NPR-NRC

Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു. … Continue reading മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

രണ്ട് ലക്ഷത്തിലധികം ഇറാഖികള്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യത്തിനെതിരെ സമരം നടത്തി. ജനുവരി 3 ന് ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ സൈനിക കമാന്‍ഡറായ Qasem Soleimani നെ കൊലചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഉത്തരവിട്ടതിന് ശേഷം അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടണണെന്ന് ജനുവരിയുടെ തുടക്കത്തില്‍ ഇറാഖ് പാര്‍ളമെന്റ് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ജനുവരി 5 ന് ഇറാഖ് പാര്‍ളമെന്റ് വോട്ട് ചെയ്തതിന് ശേഷം തങ്ങള്‍ ഇറാഖില്‍ തുടരും എന്ന് ജനുവരി 10 ന് അമേരിക്ക പ്രഖ്യാപിച്ചു. അതിനോടുള്ള … Continue reading ലക്ഷക്കണക്കിന് ആളുകള്‍ ബാഗ്ദാദിലെ തെരുവുകളിലിറങ്ങി അമേരിക്കന്‍ സൈന്യം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു