വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

Coca Cola, PepsiCo, Nestle എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍. ലോകം മൊത്തം നടത്തിയ ഒരു ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 42 രാജ്യങ്ങളില്‍ അടിഞ്ഞ് കൂടിയ 187,000 കഷ്ണം ചവറുകള്‍ തരം തിരിച്ച് ഓരോ ഭൂഖണ്ഡത്തിലേയും പ്രധാന ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പഠിക്കുകയും ചെയ്തു അന്തര്‍ദേശീയമായി ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. Chupa Chups ഉം Mentos ഉം നിര്‍മ്മിക്കുന്ന Perfetti Van Melle ഉം Coke ഉം Mondelez കോര്‍പ്പറേഷനുമായിരുന്നു ഏഷ്യയില്‍ ഏറ്റവും … Continue reading കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു

ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ ഉപ്പില്‍ മൈക്രോ പ്ലാസ്റ്റിക്കുകളെ കണ്ടെത്തി. പക്ഷെ പ്ലാസ്റ്റിക് കണികള്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. ലോകം മൊത്തമുള്ള ഉപ്പിന്റെ ബ്രാന്റുകളില്‍ 90 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളുണ്ടെന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. 39 ഉപ്പ് ബ്രാന്റുകളില്‍ 36 എണ്ണത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളെ തെക്കന്‍ കൊറിയയിലെ ഗവേകരും Greenpeace East Asia യും നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി വിശാലമായ സ്ഥലത്തെ കറിഉപ്പിലെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വ്യാപനത്തെക്കുറിച്ചും പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മലിനീകരണവുമായി അതിന്റെ ബന്ധവും … Continue reading 90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു

ഇന്‍ഡ്യയിലെ ശരീരലേപനങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം

നിങ്ങളുടെ ടൂത്ത് പേസ്റ്റ്, മുഖംകഴുകി, scrubs, നഖപെയിന്റ്, സൂര്യലേപനങ്ങള്‍, ഷേവിങ് ക്രീമുകള്‍ തുടങ്ങിയ ശരീര സംരക്ഷ ഉത്പന്നങ്ങളിലെ തിളങ്ങുന്ന കണികളെ ഓര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? അവ ഉപഭോക്താക്കളെ നേരിട്ടും അല്ലാതെയും രോഗികളാക്കുന്നു. ചില ഉല്‍പ്പന്നങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന microbeads നെ കണ്ണുകൊണ്ട് കാണാം. ചിലവയില്‍ കാണാന്‍ പറ്റില്ല. 5 മില്ലീ മീറ്ററിന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കാണ് മൈക്രോ പ്ലാസ്റ്റിക്ക്. ശരീര സംരക്ഷ ഉല്‍പ്പന്നങ്ങളിലുപയോഗിക്കുന്ന മൈക്രോബീഡുകള്‍ 1 മില്ലീമീറ്ററിന് താഴെ വലിപ്പമുള്ളവയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന … Continue reading ഇന്‍ഡ്യയിലെ ശരീരലേപനങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം

പ്രതിവര്‍ഷം 10,000 ടണ്‍ പ്ലാസ്റ്റിക്കുകള്‍ മഹാ തടാകങ്ങളിലെത്തുന്നു

Rochester Institute of Technology നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്കയിലെ Great Lakes ല്‍ ഉയര്‍ന്ന സാന്ദ്രതയില്‍ പ്ലാസ്റ്റിക്ക് എത്തുന്നു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 10,000 ടണ്‍ പ്ലാസ്റ്റിക്കുകള്‍ ആണ് അമേരിക്കയിലേയും ക്യാനഡയിലേയും മഹാ തടാകങ്ങളിലെത്തുന്നത്. — സ്രോതസ്സ് rit.edu

36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍

ബീജിങ്ങ് ആസ്ഥാനമായ കലാകാരനായ Wang Zhiyuan പ്ലാസ്റ്റിക് ചവറുകളുടെ വലിപ്പം നമുക്ക് മനസിലാക്കാനായി ഈ ശില്‍പ്പം നിര്‍മ്മിച്ചു. ചവറുകള്‍ ആകാശത്തിലേക്ക് ഇല്ലാതായി പോകമെന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും അങ്ങനെയല്ല. നാം ഭൂമിയില്‍ ഈ ചവറുകളോടൊപ്പം ജീവിക്കുന്നു. - source mymodernmet.com അവയെല്ലാം ഒഴുകി ചേരുന്നത് സമുദ്രത്തിലാണ്. സമുദ്ര ജല പ്രവാഹങ്ങള്‍ ചവറുകളെ കേന്ദ്രീകരിക്കുന്നു. അങ്ങനെ ഉണ്ടായ അതി ഭീമന്‍ ചവറുകൂനകളില്‍ ഒന്നാണ് Great pacific garbage patch. great pacific garbage വേറൊരു ലേഖനം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് … Continue reading 36 അടി പൊക്കമുള്ള പ്ലാസ്റ്റിക് ചവര്‍

പക്ഷികള്‍ എന്താണ് തിന്നുന്നത്?

ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങളുടെ ഈ ചിത്രങ്ങള്‍ സെപ്റ്റംബര്‍, 2009 ന് Midway Atoll എന്ന വടക്കേ പസഫിക്കിന്റെ നടുവിലുള്ള ചെറു ദ്വീപില്‍ നിന്ന് എടുത്തതാണ്. ഈ പക്ഷിക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മലിനീകൃതമായ കടല്‍ തീരത്തുന്ന് ആഹാരവസ്തുക്കണെന്ന് കരുതിയാണ് ഈ പ്ലാസ്റ്റിക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഈ മനുഷ്യ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതു കാരണം ഓരോ വര്‍ഷവും Midway ലെ പതിനായിരക്കണക്കിന് ആല്‍ബട്രോസ് പക്ഷിക്കുഞ്ഞുങ്ങള്‍ പട്ടിണിയും വിഷവും ശ്വാസംമുട്ടലും കൊണ്ട് ചാകുന്നു. ഈ ചിത്രങ്ങളിലെ ഒരു വസ്തു പോലും പുതിതായി വെച്ചതോ, നീക്കിയതോ, കൃത്രിമ … Continue reading പക്ഷികള്‍ എന്താണ് തിന്നുന്നത്?

മാലിന്യ ക്ഷേത്രം

നെതല്‍ലാന്‍ഡ്സിലെ Rotterdam ല്‍ നടന്ന 2007 Follydock Festival നു വേണ്ടി Salzig Design ഉണ്ടാക്കിയ താല്‍ക്കാലിക നിര്‍മ്മിതിയാണ് ഇത് . ഈ അമ്പലം നിര്‍മ്മിക്കാന്‍ വലിച്ചെറിയപ്പെട്ട് 100 ടണ്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണ്ടി വന്നു. - from inhabitat ദയവുചെയ്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. യാത്ര ചെയ്യുമ്പോള്‍ കുടിക്കാനുള്ള വെള്ളം വീട്ടില്‍ നിന്നു തന്നെ സ്ഥിരം കുപ്പികളില്‍ കരുതുക.