91% പ്ലാസ്റ്റിക്കുകളും പുനചംക്രമണം ചെയ്യുന്നില്ല

ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് വന്‍തോതില്‍ പ്ലാസ്റ്റിക് നിര്‍മ്മാണം തുടങ്ങിയത്. ഇതുവരെ 830 കോടി ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. അതില്‍ കൂടുതലും ചവറായി വലിച്ചെറിയപ്പെടുകയാണുണ്ടായത്. ഈ സംഖ്യ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്ര വലുതാണ്. എത്ര പ്ലാസ്റ്റിക്ക് ഉത്പാദിപ്പിച്ചു, വലിച്ചെറിഞ്ഞു, കത്തിച്ചു എന്നതിനെക്കുറിച്ച് ആദ്യമായി കണക്കുകളുണ്ടാക്കിയ ശാസ്ത്രജ്ഞര്‍ക്ക് പോലും ഭയമുണ്ടാകുന്ന വലിപ്പമാണത്. പ്ലാസ്റ്റിക് നശിക്കാന്‍ 400 വര്‍ഷമെടുക്കും. അതുകൊണ്ട് അതില്‍ കൂടുതലും ഇപ്പോഴും ഏതെങ്കിലും രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകും. 12% കത്തിച്ച് കളയുന്നു. — സ്രോതസ്സ് nationalgeographic.org

അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിന്റെ വിഷമമിപ്പിക്കുന്ന സ്ഥിതിവരക്കണക്കുകള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളു. 580 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് 1950 - 2015 കാലത്ത് ലോകം ഉത്പാദിപ്പിച്ചത്. അതില്‍ 9% മാത്രമേ ഇതുവരെ പുനചംക്രമണം ചെയ്തിട്ടുള്ളു. ബാക്കിയുള്ളത്, കത്തിച്ച് കളയുകയോ, ഭൂമിയില്‍ കുഴിച്ചുമൂടുകയോ, ചുറ്റുപാടും വലിച്ചെറിയപ്പെടുകയോ ആണ് ഉണ്ടായത്. Environmental Protection Agency യുടെ കണക്ക് പ്രകാരം 2018 ല്‍ 8.7% പ്ലാസ്റ്റിക് അമേരിക്ക പുനചംക്രമണം ചെയ്തു. എന്നാല്‍ Last Beach Cleanup, Beyond Plastics എന്നീ സംഘടനകളുടെ … Continue reading അമേരിക്ക കഴിഞ്ഞ വര്‍ഷം 5% പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം ചെയ്തുള്ളു

കാവേരിയിലെ മല്‍സ്യ സാമ്പിളില്‍ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി

ബാംഗ്ലൂര്‍ ആസ്ഥാനമായ Indian Institute of Science (IISc) ലെ ഗവേഷകര്‍ കാവേരി നദിയിലെ മല്‍സ്യത്തില്‍ നടത്തിയ പുതിയ പഠനം സൂഷ്മ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തി. അസ്തികളുടെ deformities ഉള്‍പ്പടെ അത് വളര്‍ച്ച വൈകല്യം ഉണ്ടാക്കുന്നു, കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ ആണ് ഗവേഷണം നടത്തിയത്. വ്യത്യസ്ഥ ഒഴുക്ക് വേഗതയുള്ള മൂന്ന് വ്യത്യസ്ഥ സ്ഥലത്ത് നിന്ന് ഗവേഷകര്‍ ജല സാമ്പിളുകളെടുത്തു. ഒഴുക്കിന്റെ വേഗത മലിനീകാരികളുടെ സാന്ദ്രതയെ ബാധിക്കുന്നു. — സ്രോതസ്സ് downtoearth.org.in | 12 Apr 2022

സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പരിധി കൊണ്ടുവരാനായി കഴിഞ്ഞ വര്‍ഷം തുടക്കം 187 രാജ്യങ്ങള്‍ നടപടി എടുത്തു. എന്നത് വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ല. അന്തര്‍ ദേശീയ പ്ലാസ്റ്റിക് മാലിന്യ വാണിജ്യം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷം ക്രമാതീതമായിരുന്നു എന്ന് എന്ന് ആഗോള വാണിജ്യ ഡാറ്റ ഉപയോഗിച്ച് സന്നദ്ധ സംഘടനയായ Basel Action Network(BAN) നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ജനുവരി 1, 2021 മുതല്‍ അമേരിക്ക, ക്യാനഡ, … Continue reading സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു

കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി

പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. — സ്രോതസ്സ് scientificamerican.com | Aug 17, 2020

കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

മുഖ ആവരണം, കൈയ്യുറ, മുഖ മറ തുടങ്ങിയ ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വര്‍ദ്ധിച്ച ആവശ്യകത കോവിഡ്-19 മഹാമാരി ലോകം മൊത്തം ഉണ്ടാക്കി. അതിന്റെ ഫലമായ മാലിന്യങ്ങള്‍ നദികളിലും സമുദ്രങ്ങളിലും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ ആഗോള പ്ലാസ്റ്റിക് പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഒരു മാതൃക ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. മഹാമാരിയുമായി ബന്ധപ്പെട്ട 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം മൊത്തം ഉത്പാദിപ്പിച്ചു. അതില്‍ 25,000 ടണ്ണിലധികം സമുദ്രങ്ങളിലെത്തി. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഈ … Continue reading കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും

അന്തരീക്ഷത്തിലെ CO2 ന്റെ നില കുറക്കുന്ന കാര്യത്തില്‍ നമ്മളില്‍ മിക്കവരും മുഴുകിയിരിക്കുമ്പോള്‍ വേറൊരു കൂട്ടം ശാസ്ത്രജ്ഞര്‍ മറ്റൊരു വില്ലനെ ശ്രദ്ധിക്കുകയാണ്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള നാശം ഇല്ലാതാക്കാന്‍ നമുക്ക് ഇനി 9 വര്‍ഷങ്ങളേയുള്ളു എന്ന് Plastic Health Summit 2021 ല്‍ നടന്ന ചര്‍ച്ചകള്‍ പറയുന്നു. Plastic Soup Foundation നാണ് ഒരു ദിവസത്തെ ശില്‍പ്പശാല ഒക്റ്റോബര്‍ 21 ന് ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയാണെന്ന് പ്രഖ്യാപിക്കണമെന്ന് അവര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ … Continue reading 9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും