അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു

ധാര്‍മ്മികമായ വ്യാകുലതകള്‍ കാരണം ആമസോണ്‍ സ്ഥാപകനും CEO ഉം ആയ Jeff Bezos തന്റെ ഏറ്റവും പുതിയ ചിലവ് ചുരുക്കല്‍ പദ്ധതി പല പ്രാവശ്യം മാറ്റിവെച്ചു. എന്നാല്‍ ബുധനാഴ്ച അവസാന നിമിഷം അത് യഥാര്‍ത്ഥത്തില്‍ മനുഷ്യ അടിമത്തമാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേണ്ട എന്ന് വെക്കുകയുണ്ടായി. “നമ്മുടെ തൊഴിലാളികളുടെ ഉടമസ്ഥാരികുകയും, നിര്‍ബന്ധിതമായി 18- മണിക്കൂറിന്റെ പ്രവര്‍ത്തി ദിനം നടപ്പാക്കുന്നതും, അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുന്നതും, അത്യാവശ്യമായ ആഹാരത്തിനും, കൂടാരത്തിനുമപ്പുറം കൂലി കൊടുക്കാതിരിക്കുന്നതും, ഉപരിപ്ലവമായി അഭിനന്ദിക്കാവുന്നതാണ്. എന്നാല്‍ മോശമായ ഒരു … Continue reading അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു

ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണത്തില്‍

ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണം സംഭവിക്കുകയാണെങ്കില്‍ താങ്കള്‍ ദയവ് ചെയ്ത് അടുത്തുള്ള ആശുപത്രിയില്‍ പോയി നിങ്ങളുടെ വിരലടയാളം റീസെറ്റ് ചെയ്യേണ്ടതാണ്. — സ്രോതസ്സ് twitter.com/13footwall

യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

നമുക്ക് വരുന്ന ചില രോഗങ്ങളെ തടയാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നാണ് വാക്സിന്‍. ശക്തി കുറഞ്ഞതോ, മൃതമായതോ ആയ രോഗകാരി അണുക്കളോ, അവയുടെ കോശ ഭാഗങ്ങളോ വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ട്, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് അതിന്റെ രീതി. രോഗത്തെ തടയാന്‍ രോഗാണുവിനെ തന്നെ കുത്തിവെക്കുന്നു. അതായത് നാം പ്രതീക്ഷിക്കുന്ന ഒരു ഫലം കിട്ടാനായി അതിന് നേരെ വിപരീതമായ ഒരു കാര്യം ചെയ്യുന്നു എന്ന് സാരം. എന്നാല്‍ … Continue reading യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ