യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍

നൈട്രജന്‍ അടിസ്ഥാനമായുള്ള വളങ്ങളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിലെ പോഷകങ്ങളുടെ മലിനീകരണം യൂറോപ്പിലെ പല ഭാഗങ്ങളിലേയും ഒരു പ്രശ്നമാണ്. UFZ ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ യൂറോപ്പിലെ കൃഷിഭൂമിയുടെ മുക്കാല്‍ ഭാഗത്തും വര്‍ഷത്തില്‍ നാല് മാസം നൈട്രേറ്റ് ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും ഒലിച്ചിറങ്ങുന്നു എന്ന് കണ്ടെത്തി. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഈ സ്ഥലത്തിന്റെ വലിപ്പം. വളത്തിലൂടെ പ്രയോഗിക്കപ്പെടുന്ന നൈട്രജന്റെ എത്ര മാത്രം ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും എത്തിച്ചേരും എന്നത് മറ്റ് കാര്യങ്ങളുള്‍പ്പടെ … Continue reading യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍

ആഹാര മൃഗങ്ങളിലെ ആന്റിബയോട്ടിക് പ്രതിരോധം 2000 ന് ശേഷം മൂന്നിരട്ടിയായി

ETH Zurich, Princeton Environmental Institute (PEI), Free University of Brussels എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 1,000 ന് അടുത്ത് veterinary reports പരിശോധിച്ച് ലോകം മൊത്തമുള്ള താഴ്ന്നതും-മദ്ധ്യവുമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലെ antimicrobial പ്രതിരോധത്തെക്കുറിച്ച് പഠിച്ചു. 2000 - 2018 കാലത്ത് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് 50% ആയിരുന്ന വികസ്വരരാജ്യങ്ങളില്‍ ചിക്കന്റെ പ്രതിരോധം 0.15 ല്‍ നിന്ന് 0.41 ആയി. പന്നിയില്‍ അത് 0.13 ല്‍ നിന്ന് 0.34 ആയി. മനുഷ്യന്റെ ആഹാരത്തിനായുള്ള 40% ചിക്കനിലും … Continue reading ആഹാര മൃഗങ്ങളിലെ ആന്റിബയോട്ടിക് പ്രതിരോധം 2000 ന് ശേഷം മൂന്നിരട്ടിയായി

ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം

നിങ്ങള്‍ക്കറിയാമോ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് പുറത്തുവിട്ട ഹരിതഗൃഹവാതകങ്ങളേക്കാള്‍ കൂടുതല്‍ മൂന്ന് ഇറച്ചി കമ്പനികള്‍ – JBS, Cargill, Tyson – പുറത്തുവിട്ടു എന്ന് നിങ്ങള്‍ക്കറിയാമോ? Exxon, BP, Shell പോലുള്ള ഏറ്റവും വലിയ എണ്ണക്കമ്പനികളുടെ അത്ര തന്നെ വരും അത്. ഏറ്റവും മുകളിലുള്ള 20 ഇറച്ചി, പാല്‍ കമ്പനികള്‍ 2016 ല്‍ ജര്‍മ്മനിയേക്കാള്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിട്ടു. ജര്‍മ്മനിയാണ് യൂറോപ്പിലെ ഏറ്റവും വലിയ മലിനീകരണ രാജ്യം. ഈ കമ്പനികള്‍ ഒരു രാജ്യമായിരുന്നെങ്കില്‍ അത് ഹരിതഗൃഹവാതക ഉദ്‌വമനത്തില്‍ ഏഴാം … Continue reading ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം

സിനിമ: ഒരു ഫാക്റ്ററി ഫാമിലെ മരണം

18 വയസിന് മുകളിലുള്ളവര്‍ക്ക് കാണാന്‍ വേണ്ടിമാത്രം. ഇന്റെര്‍നെറ്റില്‍ നിന്നും കുട്ടികള്‍ കഴിവതും അകന്നു നില്‍ക്കുക. അതല്ലാതെ തന്നെ അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടല്ലോ. ഞെട്ടിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് മേലുള്ള ഇത്തരം ദുഷ്ടതകള്‍ കൂടുന്നതിനാല്‍ ബുദ്ധിമാന്‍മാരായ അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇത്തരം രഹസ്യ വീഡിയോകള്‍ പിടിക്കുന്നവരെ ജയിലേക്കയക്കുക. പിന്നെ ആരും ഇതൊന്നും കാണില്ലല്ലോ. "ag-gag" law എന്ന് വിളിക്കുന്ന പുതിയ നിയമപ്രകാരം Utah യിലെ Amy Meyer ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. അവര്‍ പൊതു റോഡ്ഡില്‍ നിന്ന് … Continue reading സിനിമ: ഒരു ഫാക്റ്ററി ഫാമിലെ മരണം