ജര്‍മ്മനിയിലെ തീവൃ വലത് പക്ഷ പാര്‍ട്ടി ക്യൂബന്‍ വിപ്ലവത്തെ മുതലാക്കാന്‍ ശ്രമിക്കുന്നു

20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ് ചെ ഗുവേരയുടെ ചിത്രം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടേയും പുരോഗതിയുടേയും പര്യായമായും അദ്ദേഹത്തിന്റെ ചിത്രത്തെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വിപ്ലവകാരിയായി മാറിയ അര്‍ജന്റീനക്കാരനായ ഈ ഡോക്റ്ററുടെ ചിത്രം ഇപ്പോള്‍ ജര്‍മ്മനിയിലെ ഏറ്റവും ശക്തമായ തീവൃവലത് പക്ഷ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റെടുത്തിരിക്കുകയാണ്. Alternative Für Deutschland(ജര്‍മ്മനിക്ക് വേണ്ടിയുള്ള ബദല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ താളുകളില്‍ ആണ് ചെയുടെ പ്രസിദ്ധമായ ചിത്രം പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തൊപ്പിയിലെ കമ്യൂണിസ്റ്റ് നക്ഷത്രത്തെ അവര്‍ നീക്കം ചെയ്ത് അവരുടെ സ്വന്തം ലോഗോ കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് telesurtv.net

നമ്മുടെ നാട്ടിലും ഫാസിസ്റ്റുകള്‍ ചെയെ അനുകൂലിച്ച് പ്രസ്ഥാവനകളിറക്കിയത് യാദൃശ്ഛികമാണെന്ന് കരുതാനാവില്ല.

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

കാഷ്മീരില്‍ അതിര്‍ത്തി കടന്ന് 8 കിലോമീറ്റര്‍ യാത്ര ചെയ്ത്, നമ്മുടെ സൈനിക താവളത്തിലെത്തി സൈനികരെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് ഒരു തടസവുമില്ല. ലാഹോറില്‍ നിന്ന് ബോട്ടില്‍ കയറി ബോംബേ തീരത്തെത്തി നൂറുകണക്കിന് ആളെ കൊന്ന് രണ്ട് മൂന്ന് ദിവസം രാജ്യത്തെ മുള്‍ മുനയില്‍ നിര്‍ത്തുന്നവര്‍ക്കും ഒരു പ്രതിബന്ധവുമില്ല. കോടതികളില്‍ കുന്നു കൂടുന്ന കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനാവാതെ വൈകുന്നത് നീതിനിഷേധമാണ്. അപ്പോഴാണ് പോലീസിനും കോടതിക്കും പണിയായി തിയേറ്ററിലെ രാജ്യസ്നേഹ പഠനക്കളരി.

എന്നാല്‍ ഇതിലൊരു മാതൃക നിങ്ങള്‍ കാണുന്നുണ്ടോ? ന്യായമെന്ന് തോന്നുന്ന ഒരു വാചകം. അതിനെ തീവൃമായി അനുകൂലിക്കുന്ന ഒരു വിഭാഗം ഒരു പക്ഷത്തും അതിനെ എതിര്‍ക്കുന്ന ചെറിയൊരു പക്ഷം മറുഭാഗത്തും. ബഹുഭൂരിപക്ഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുന്നു. രണ്ട് മൂന്ന് വര്‍ഷമായി നടന്നവരുന്ന ഒരു സമൂഹ പാഠമാണ് ഇത്.

രഹസ്യാന്വേഷണം

ചലചിത്രമേളയില്‍ പോലീസ് നിരീക്ഷണമില്ലായിരുന്നു. എന്നിട്ടും ആരോ പോലീസിനെ വിളിച്ച് വരുത്തി ആളുകളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. പണ്ട് ജര്‍മ്മനിയില്‍ നിലനിന്നിരുന്ന രീതിയുടെ തുടക്കമാണത്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരെ നിരീക്ഷിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ അവരും നിങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ അയല്‍ക്കാരന്‍ സര്‍ക്കാരിന് എതിരായ പ്രവര്‍ത്തി ചെയ്യുന്നത് നിങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാകും കുറ്റവാളി. ഇത്തരത്തില്‍ ജനത്തെ എപ്പോഴും ഭീതിയുടെ നിഴലില്‍ നിര്‍ത്തി അടിച്ചമര്‍ത്തുകയാണ് അധികാരികള്‍.

ആവര്‍ത്തിക്കുന്ന മാതൃക

ബീഫ് നിരോധിക്കണം, രാജ്യസ്നേഹം, കള്ളപ്പണം ഇല്ലാക്കാനുള്ള നോട്ട് നിരോധനം, ഡിജിറ്റല്‍ പണം. ഇതിലെല്ലാം ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കണം അല്ലെങ്കില്‍ നിങ്ങള്‍ തെറ്റുകാരാണ് എന്ന് വരുത്തി തീര്‍ക്കുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ജനത്തെ തമ്മിലടിപ്പിക്കുക, യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ വഴിമാറ്റിവിടുക എന്നതാണ് അവരുടെ ശരിക്കുള്ള ലക്ഷ്യം. അത് വഴി മുതലാളിമാര്‍ക്ക് എതിര്‍പ്പുകളില്ലാതെ ജനത്തെ കൂടുതല്‍ അടിമപ്പെടുത്താനും അവരില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യാനും കഴിയും.

എന്നാല്‍ ഇതാ ഇപ്പോള്‍ സിനിമാശാലകളില്‍ ദേശീയഗാനം പാടി ബഹുമാനം കാണിക്കണം എന്നതാണ് പുതിയ തിട്ടൂരം. ബഹുമാനിച്ചാലും ഇല്ലെങ്കിലും ദേശീയഗാനം രാജ്യത്തിന് മൊത്തമായ ഒന്നാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും അവരുടെ പോഷക സംഘടനകളുടേയും കുത്തകയല്ല. ദേശീയഗാനത്തെ പോലും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും മനുഷ്യരില്‍ അതിവൈകാരികമായി വെറുപ്പ് കുത്തിവെക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് അതി ഗൌരവകരമായ രാജ്യദ്രോഹ പരിപാടിയാണ്. ആ കുറ്റകൃത്യത്തിനാണ് ആദ്യം കേസെടുക്കേണ്ടത്.

പ്രതിഷേധത്തിന്റെ മാര്‍ഗ്ഗം

ഈ പുതിയ പ്രശ്നത്തില്‍ ഒരു താത്വികമായ കാര്യം അവശേഷിക്കുന്നുണ്ട്. ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു നിയമം നമ്മള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ എന്നതാണ് അത്. തീര്‍ച്ചയായും നാം അനുസരിക്കണം. പക്ഷേ ജന പ്രതിനിധികളും കോടതിയിലെ ജഡ്ജിയും ഒക്കെ മനുഷ്യരാണ്. അവര്‍ക്ക് തെറ്റ് പറ്റാം. തെറ്റായ നിയമമാണെങ്കില്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പുകളുണ്ടാവും. ഭരണകൂടത്തിന് ശക്തി ഉപയോഗിച്ച് അത് അടിച്ചമര്‍ത്താനായേക്കാം, ചിലപ്പോള്‍ അതിനെ അതിജീവിച്ച് ജനം നിയമം മാറ്റുകയും ചെയ്യാം. നമുക്ക് ഇപ്പോഴുള്ള ഭരണഘടനയും ദേശീയഗാനവുമൊക്കെ അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെ അതിജീവിച്ച നിയമ ലംഘന പ്രതിഷേധത്തിന്റെ ഫലമാണെന്ന് നാം തിരിച്ചറിയണം. അല്ലാതെ ഏതെങ്കിലും ഒരു ജഡ്ജിയുടെ ഉത്തരവില്‍ നിന്നല്ല.

അമേരിക്കയുടെ ദേശീയഗാനം

അമേരിക്കക്കാര്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ കൈ നെഞ്ചത്ത് പിടിച്ചുകൊണ്ട് എഴുനേറ്റ് നില്‍ക്കും. നമുക്കെന്താ അങ്ങനെ ദേശസ്നേഹം തോന്നാത്തത്. നമ്മളെ വിദൂരത്തുള്ള ആളുകളുമായി താരതമ്യം ചെയ്യിക്കുക മറ്റൊരു വാചാടോപ തന്ത്രമാണ്. കാരണം നമുക്ക് പെട്ടെന്ന് ആ സ്ഥലത്തെ ശരിക്കുള്ള യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ പറ്റില്ലല്ലോ.

അമേരിക്കയില്‍ ജനം അവരുടെ രാജ്യത്തെക്കുറിച്ച് വലിയ അഭിമാനം കാണിക്കുന്നവരാണ്. നൂറ്റാണ്ടുകളായുള്ള പ്രചാരവേലയുടെ ഭാഗമായി വളര്‍ത്തിയെടുത്തതാണ് ആ ബോധം. കാരണം അമേരിക്ക ഒരു ഫാസിസ്റ്റ് രാജ്യമാണ്. അവര്‍ക്ക് ലോകം മൊത്തം 1000ല്‍ അധികം സൈനിക കേന്ദ്രങ്ങളുണ്ട്. സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയ അമേരിക്കന്‍ പ്രസിഡന്റ് തന്നെ 7 രാജ്യങ്ങളില്‍ പുതിയ യുദ്ധങ്ങളാണ് തുടങ്ങിയത്. അതിനൊക്കെ പോകാന്‍ ആള് വേണമെങ്കില്‍ തീവൃ ദേശീയ ഉയര്‍ത്തിയേ മതിയാവൂ.

പക്ഷേ എന്നിട്ടും ഈ അടുത്ത കാലത്ത് ആ ദേശീയഗാനം പാടിയപ്പോള്‍ കോളിന്‍ കോപ്പര്‍നിക്ക് എന്ന് പേരായ NFL 49 ന്റെ കളിക്കാരന്‍ എഴുനേറ്റ് നിന്നില്ല. പകരം അദ്ദേഹം മുട്ടുകുത്തി നിന്നു. “കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല”, എന്നാണ് അദ്ദേഹം സധൈര്യം പറഞ്ഞത്. അമേരിക്കയില്‍ ഇപ്പോള്‍ പോലീസിന്റെ വെടിയേറ്റ് വര്‍ഷം തോറും 1000 ല്‍ അധികം നിരപരാധികളായ കറുത്തവരാണ് മരിക്കുന്നത്. കോപ്പര്‍നിക്കിന്റെ പ്രതിഷേധം അവിടെ നിന്നില്ല ധാരാളം കളിക്കാര്‍ അതിനെ പിന്‍തുണച്ച് ദേശീയഗാനത്തെ ബഹുമാനിക്കാതെ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കയുടെ പ്രസിഡന്റ് ഒബാമ പോലും കോപ്പര്‍നിക്കിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ “ഭരണഘടനാപരമായ അവകാശമാണ് പ്രകടിപ്പിക്കുന്നത്” എന്ന് പറഞ്ഞു.

The 49ers’ Colin Kaepernick kneeling during the national anthem in a protest of racial inequality. Credit Chris Carlson/Associated Press

അത് ആദ്യ സംഭവമല്ല. 1968 ലെ ഒളിമ്പിക്സ് ന്യൂ മെക്സിക്കോ സിറ്റിയില്‍ നടന്നപ്പോള്‍ അമേരിക്കയുടെ കായിതാരങ്ങളില്‍ രണ്ടുപേര്‍ ദേശീയഗാനാലാപന സമയത്ത് മുഷ്ടിചുരുട്ടി കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് (Black Power salutes) പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്തവര്‍ വിയറ്റ്‌നാമിലെ ദരിദ്രരെ കൊല്ലാന്‍ പോകരുത് എന്നായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞത്. യുദ്ധകാലത്തും ശക്തമായ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ടായി. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കാന്‍ ഒരു കാരണം സ്വന്തം ജനങ്ങളുടെ പ്രതിഷേധമാണ്. (എന്നാല്‍ 2003 ആയപ്പോഴേക്കും ജനത്തെ ബൌദ്ധികമായി അടിച്ചമര്‍ത്താനുള്ള കരുക്കളെല്ലാം അവര്‍ നിരത്തിയാണ് ഇറാഖില്‍ യുദ്ധത്തിന് പോയത്.)

മാറ്റുവിന്‍ ചട്ടങ്ങളെ

ലോകം മൊത്തമുള്ള ചരിത്രം അതിന്റെ സാക്ഷിയാണ്. നമ്മുടെ രാജ്യമുണ്ടായതും അതിന് ദേശീയഗാനമുണ്ടായതും നിയമ ലംഘനത്തില്‍ നിന്നാണ്. അടിമത്തം ഇല്ലാതാക്കിയത്, സ്ത്രീകള്‍ക്ക് വോട്ടവകാശം, 8 മണിക്കൂര്‍ ജോലി തുടങ്ങി എല്ലാ പുരോഗമനപരമായതും പൊതുജനത്തിന് ഗുണകരമായ നിയമങ്ങളെല്ലാം ജനത്തിന്റെ ദീര്‍ഘകാലത്തെ സമരത്തില്‍ നിന്നും നിയമ ലംഘനത്തില്‍ നിന്നുമാണുണ്ടായത്. അപ്പോഴെല്ലാം നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. കാരണം നിയമങ്ങള്‍ തെറ്റായിരുന്നു. അങ്ങനെ മനുഷ്യന്റെ ചരിത്രത്തെ നിയമലംഘനത്തിന്റെ ചരിത്രം എന്ന് പോലും വേണമെങ്കില്‍ പറയാം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തടവിലാക്കിയ നാസികള്‍ വിചാരണ സമയത്ത് പറഞ്ഞത്, തങ്ങള്‍ നിയമം പാലിക്കുക മാത്രമായിരുന്നു എന്നാണ്. എന്നാല്‍ ആ വാദത്തെ വിചാരണ കോടതി തള്ളിക്കളയും അവരെ കുറ്റക്കാരായി തന്നെ വിധിക്കുകയാണുണ്ടായത്.

നിയമപരവും നിയമ വിരുദ്ധവും എന്നതില്‍ നിന്ന് വളരെ വ്യത്യസ്ഥമായ കാര്യമാണ് തെറ്റും ശരിയും എന്നത്. നിയമം എന്നത് ധാര്‍മ്മികതക്ക് പകരമല്ല. നിയമത്തെക്കാള്‍ വലുതാണ് ധാര്‍മ്മികത. നിയമ വിരുദ്ധമാണെങ്കിലും നിങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ അടിയുറച്ച് നിന്ന് സമാധാനപരമായി നിയമം ലംഘിക്കുന്നത് ഓരോ പൌരന്റേയും കടമയാണ്.
_____
എഴുതിയത്: ജഗദീശ്. എസ്സ്

കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. ‘അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി അസാധുവാക്കാമെന്ന് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തിരിക്കുന്നു,’ എന്നാണ് നവംബര്‍ എട്ടിന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

ആര്‍ബിഐ നിയമപ്രകാരം 21 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ നാല് പേര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരായിരിക്കണം. ആര്‍ബിഐ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന സ്വകാര്യമേഖല പ്രതിനിധികളില്‍ ഐസിഐസിഐ സ്ഥാപക അധ്യക്ഷനും വിപ്രോയുടെ മുന്‍ ബോര്‍ഡ് മെമ്പറുമായിരുന്ന ഡോ. നാച്ചികേത് എം മോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സിഇഒ യും എംഡിയുമായിരുന്ന നടരാജന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മുന്‍ ഗ്രൂപ്പ് സിഎഫഒയും എക്‌സിക്യൂട്ടീഫ് ഡയറക്ടറുമായിരുന്ന ഭരത് നരോത്തം ദോഷി എന്നിവര്‍ ഉള്‍പ്പെടുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഏതെങ്കിലും നിര്‍ണായക നടപടികള്‍ സ്വീകരിക്കുന്നതിനോ അല്ലെങ്കില്‍ അടിയന്തിരയോഗം കൂടുന്നതിനോ ഒരു മാസം മുമ്പ് ബന്ധപ്പെട്ട വിവരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അറിയിച്ചിരിക്കണം. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്ന വിവരം ഈ നാല് സ്വകാര്യമേഖല പ്രതിനിധികളെയും അറിയിച്ചിരിക്കണമെന്നും ചട്ടം നിഷ്‌കര്‍ഷിക്കുന്നു. അതുകൊണ്ടു തന്നെ നോട്ടുകള്‍ അസാധുവാക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ ഈ നാല് സ്വകാര്യമേഖല പ്രതിനിധികളും നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു എന്നതിനാല്‍ അതീവ രഹസ്യ തീരുമാനം എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. കൂടുതല്‍ വ്യക്തമായി പറയുകയാണെങ്കില്‍ ഈ സ്വകാര്യമേഖല പ്രതിനിധികളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കാനുള്ള നിയമപരമായ അധികാരം ഇല്ല എന്നു മാത്രമല്ല അവരുടെ സാന്നിധ്യം നിര്‍ബന്ധിതവുമാണ്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.

ഭരണഘടനാപരമായി നോക്കുകയാണെങ്കില്‍ നോട്ടു നിരോധനം മൂലം ഇപ്പോള്‍ ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരം. നിയമപരായി ഉറപ്പാക്കപ്പെട്ടതോ സാമ്പ്രദായികമായി അനുഭവിക്കുന്നതോ ആയ പൗരന്മാരുടെ ഒരവകാശത്തെയും മറ്റേതെങ്കിലും രീതിയില്‍ ഹനിക്കാന്‍ എഴുതി തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍, അടിയന്തിര സാഹചര്യങ്ങളില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പാസാക്കപ്പെട്ട നിയമവുമായി ബന്ധപ്പെട്ടല്ലാതെ ഒരു വിജ്ഞാപനം വഴി പൗരാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഭരണഘടനയുടെയും ഭരണനിര്‍വഹണ നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങളാണിതൊക്കം. എഴുതപ്പെട്ടതും ലോകത്തിലെ ഏറ്റവും ബൃഹത്തുമായ ഭരണഘടന നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരാണ് തികച്ചും സമാധാനകാലത്ത് ലോകജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ആളുകള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന 86% നോട്ടുകള്‍ കേവലം ഒരു വിജ്ഞാപനം വഴി പിന്‍വലിച്ചതെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ തമാശ.

അതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് ഭരണഘടന സാധുതയില്ലെന്ന് വ്യക്തം. നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം അതിനാല്‍ സ്റ്റേ ചെയ്യപ്പെടുകയും തുടര്‍ന്ന് തള്ളപ്പെടുകയും ചെയ്യും എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ഇതുമായി ബന്ധപ്പെട്ട ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജികള്‍ പ്രതീക്ഷാനിര്‍ഭരമല്ല. ശരിയായ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയാണെങ്കില്‍ ഒരു കോടതിക്കും ഈ നടപടി അസാധുവാക്കാതിരിക്കാന്‍ സാധിക്കില്ല തന്നെ.

— source azhimukham.com By കെ.വി ധനഞ്ജയ്

ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കണോ വേണ്ടയോ എന്നതിന്റെ ജനഹിതപരിശോധനയായ Brexit ന് ഒരാഴ്ചക്ക് മുമ്പാണ് അവരെ കൊന്നത്. ബ്രിട്ടണ്‍ EUയില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു Jo Cox ന്റെ അഭിപ്രായം. Britain First എന്ന തീവൃ വലതുപക്ഷ, അഭയാര്‍ത്ഥി വിരുദ്ധ, രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിരുന്നു കൊലയാളിയായ Thomas Mair. അവരെ കൊല്ലുന്ന സമയത്ത് അയാള്‍ “Britain First” വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. neo-Nazi National Alliance ന്റെ അനുയായിയാരുന്നു Mair.

— സ്രോതസ്സ് democracynow.org

ഈ കപ്പല്‍ മുങ്ങുകയാണെന്ന് ബുഷ്‍ സര്‍ക്കാര്‍ ഉദ്യോസ്ഥന്‍

Empire Files 013
U.S. Army Colonel Lawrence Wilkerson, Abby Martin

Lawrence Wilkerson is a retired United States Army soldier and former chief of staff to United States Secretary of State Colin Powell. Wilkerson is an adjunct professor at the College of William & Mary where he teaches courses on US national security. He also instructs a senior seminar in the Honors Department at the George Washington University entitled “National Security Decision Making.”

സിനിമ: ജനാധിപത്യത്തിന് മേലുള്ള യുദ്ധം

John Pilger

മാധ്യമങ്ങള്‍ പോലീസുകാരനാകുന്ന കാലം

അറിയപ്പെടുന്ന കവി, ശാസ്ത്രജ്ഞന്‍, ശാസ്ത്ര പ്രചാരകന്‍ എന്ന നിലയില്‍ ശോഭിക്കുന്ന ഒരു വ്യക്തിയാണ് ഗൌഹര്‍ റാസ(Gauhar Raza). 35 വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച അദ്ദേഹം Delhi science forum, All india people science network (aipsn) തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനാണ്.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ രാജ്യദ്രോഹിയാണെന്ന് ആരോഹിച്ച് കൊണ്ട് BREAKING NEWS ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.. ഇന്‍ഡ്യയിലേയും പാകിസ്ഥാനിലേയും കവികളുടെ സംഗമമായ, കഴിഞ്ഞ 51 വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന, അടിയന്തിരവാസ്ഥാ കാലത്ത് പോലും നിരോധിക്കപ്പെയാത്ത മുഷൈറ എന്ന പരിപാടിയില്‍ പങ്കെടുത്തതാണ് അദ്ദേഹത്തിനെതിരായ ‘കുറ്റം’.

അധികാരികളുടെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അതിനേക്കാള്‍ വളരെ വലിയ പ്രശ്നമുണ്ട്. ജനത്തിനെതിരെ, പ്രത്യേകിച്ച് ദുര്‍ബലരായ ജനത്തിനെതിരെ മാധ്യമങ്ങള്‍ തിരിയുന്നത് അപകടകരമായ അവസ്ഥയാണത്.

നമുക്കറിയാം പാകിസ്ഥാനും ബംഗ്ലാദേശും പട്ടാളഭരണവും പാതി പട്ടാളഭരണവും ഒക്കെയുള്ള വളരെ മോശം രാജ്യങ്ങളാണ്. സര്‍ക്കാരിനെതിരെ അവിടെയും പ്രതിഷേധങ്ങളുണ്ടാവുന്നുണ്ട്. എന്നാല്‍ അവിടെയെങ്ങും പോലും മാധ്യമങ്ങള്‍ ഒരിക്കലും ജനത്തിനെ എതിരെ തിരിഞ്ഞിട്ടില്ല.

Zee group നെ ബഹിഷ്കരിക്കുക.
Essel Group
Zee
Dish TV
ItzCash Card Ltd
India Today Group
KIDZEE
Daily News and Analysis (DNA)

പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു

മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു.

ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ പറഞ്ഞു.

അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായ നരേന്ദ്ര ധബോല്‍കറെ കൊന്നത് 2013 ലാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെയെ ഫെബ്രുവരിയില്‍ കൊലചെയ്തു. സാഹിത്യ വിദഗ്ദ്ധനായ കല്‍ബുര്‍ഗിയെ ഓഗസ്റ്റില്‍ കൊന്നു. വലത് പക്ഷ തീവൃവാദി ഹിന്ദു സംഘങ്ങളിലെ അംഗങ്ങളാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത്. കല്‍ബുര്‍ഗിയെ കൊന്നത് എഴുത്തുകാരില്‍ നിന്ന് പ്രതിഷേധമുണ്ടാകാന്‍ കാരണമായി. ന്യൂ ഡല്‍ഹിക്കടുത്ത് ഒരു മുസ്ലീം മതവിശ്വാസിയെ പശുവിനെ കൊന്നു എന്ന് ആരോപിച്ച് ഒര കൂട്ടം ആളുകള്‍ മൃഗീയമായി കൊലചെയ്തു. (വടക്കെ ഇന്‍ഡ്യയിലെ ഹിന്ദുമത വിശ്വാസികളുടെ വിശുദ്ധ മൃഗമാണ് പശു.)

ഒക്റ്റോബര്‍ 22 ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ എഴുത്തുകാരുടെ പ്രതിഷേധത്തെ പിന്‍തുടര്‍ന്ന് ഇന്‍ഡ്യയുടെ പ്രസിഡന്റായ പ്രണാബ് മുഖര്‍ജിക്ക് കൊലപാതകങ്ങളില്‍ പ്രതിഷേധിക്കുന്ന ഒരു പരാതി നല്‍കി. 268 ശാസ്ത്രജ്ഞര്‍ അതില്‍ ഒപ്പ് വെച്ചു.

പരാതിക്ക് ശേഷം Inter-Academy Panel on Ethics in Science ഒരു പ്രസ്ഥാവനയിറക്കി. ഡല്‍ഹിയിലെ Indian National Science Academy, ബാംഗ്ലൂരിലെ Indian Academy of Sciences, അലഹബാദിലെ National Academy of Sciences എന്നിവര്‍ കൂടി രൂപീകരിച്ച സംഘമാണത്. “its citizens abide by and uphold reason and scientific temper” എന്നാണ് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നത് എന്ന് അവര്‍ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.

“യുക്തിചിന്തയും ശാസ്ത്രബോധവും മുഖ്യധാരയിലേക്ക് കൊണ്ടുവരണം. രാഷ്ട്രീയാതീതമായ കാര്യമായ അത് ഏതെങ്കിലും സര്‍ക്കാരിനെതിരുമല്ല” എന്ന് സംഘത്തിലെ അംഗവും ഡല്‍ഹിയിലെ Indian National Science Academy ല്‍ പ്രവര്‍ത്തിക്കുന്ന immunologist ആയ ഇന്ദിര നാഥ് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞ് ഇന്‍ഡ്യയിലെ പ്രധാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞര്‍, ദേശീയ അവാര്‍ഡ് നേടിയവര്‍, ബ്രിട്ടണിലെ Royal Society യുടെ അംഗവമായ മൂന്ന് ശാസ്ത്രജ്ഞര്‍, അമേരിക്കയിലെ National Academy of Sciences യുടെ വിദേശത്തുനിന്നുള്ള അംഗമായ ഒരു ശാസ്ത്രജ്ഞന്‍ എന്നിവര്‍ “രാജ്യത്തെ അസഹിഷ്ണുതയുടെ കാലാവസ്ഥയിലും, ശാസ്ത്രവും യുക്തിയും ഇല്ലാതാകുന്ന രീതിയിലും” വ്യസനം പ്രകടിപ്പിച്ചുകൊണ്ട് രണ്ടാമതൊരു പ്രസ്ഥാവനയില്‍ ഒപ്പ് വെച്ചു. സര്‍ക്കാരിന്റെ സ്ഥാപനങ്ങള്‍ അന്ധവിശ്വാസവും വിഭാഗീയതയും ശക്തമായി പ്രചരിപ്പിക്കുന്നതിനെ ശാസ്ത്രജ്ഞര്‍ lamented.

യുക്തിയില്ലാത്ത ചിന്ത

മുംബയിലെ Tata Institute of Social Sciences ന്റെ Centre for Science, Technology and Society തലവനാണ് ത്യാഗരാജന്‍ ജയരാമന്‍ (Thiagarajan Jayaraman). രണ്ടാമത്തെ പ്രസ്ഥാവനയുടെ പ്രധാന ഒപ്പ്കാരനായ അദ്ദേഹം, 2014 ഒക്റ്റോബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ ഒരു പ്രസ്ഥാവന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. പുരാതന ഇന്‍ഡ്യയില്‍ അവയവങ്ങള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് ആനയുടെ തലയുള്ള ഹിന്ദു ദൈവമായ ഗണപതിയുടെ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണ് എന്ന് മോഡി പറഞ്ഞു. അതുപോലെ ഉയര്‍ന്ന ജനിതക, സ്റ്റെംസെല്‍ ശാസ്ത്ര അറിവുകള്‍ മഹാഭാരതത്തിലെ എഴുത്തില്‍ അന്നത്തെ ഇന്‍ഡ്യയില്‍ പ്രചാരത്തിലുണ്ടായി എന്നും പ്രധാന മന്ത്രി പറ‍ഞ്ഞു.

പ്രസിഡന്റിന് പരാതി കൊടുത്തവരില്‍ ഒരാള്‍ പൂനെയിലെ Inter-University Centre for Astronomy and Astrophysics ല്‍ പ്രവര്‍ത്തിക്കുന്ന Naresh Dadhich ആണ്. “യുക്തിവിരുദ്ധ പരിതസ്ഥിതി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു,” എന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ശ്രമിച്ചവരാണെന്ന് ശാസ്ത്ര ലോകം മൊത്തം അംഗീകരിക്കുന്നവരാണ് കൊല്ലപ്പെട്ട ഈ മൂന്ന് പേരും എന്ന് ജയരാമന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ ഭാഗമായി Centre for Cellular and Molecular Biology യുടെ മുമ്പത്തെ ഡയറക്റ്ററായിരുന്ന പുഷ്പ മിത്ര ഭാര്‍ഗവ തനിക്ക് കിട്ടിയ ദേശീയ അവര്‍ഡ് തിരികെ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. “ശാസ്ത്രം എന്നത് കാരണത്തേയും യുക്തിചിന്തയേയും കുറിച്ചാണ്. മൂന്ന് യുക്തിചിന്തകര്‍ കൊല്ലപ്പെട്ടെങ്കില്‍, ശാസ്ത്രജ്ഞരും കൊല്ലപ്പെടാം.”

ഒക്റ്റോബര്‍ 29 ന് ഒരു കൂട്ടം ഇന്‍ഡ്യന്‍ ചരിത്രകാരന്‍മാര്‍ മത അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കി. ഒരു കൂട്ടം കലാകാരന്‍മാരും, സാമൂഹ്യ ശാസ്ത്രജ്ഞരും ഇതുപോലെ പ്രസ്ഥാവനകളിറക്കി.

— സ്രോതസ്സ് nature.com