7.77 ലക്ഷം ടണ്‍ ആണവവികിരണമുള്ള മലിന ജലം കടലിലേക്ക് ഒഴുക്കാന്‍ പോകുന്നു

ഏകദേശം 580 ബാരല്‍ ആണവവികിരണമുള്ള ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ പോകുന്നു എന്ന് ഫുക്കുഷിമ ശുദ്ധീകരണം നടത്തുന്ന കമ്പനിയുടെ തലവന്‍ പറഞ്ഞു. ഫുകുഷിമ ആണവനിലയത്തിലെ 2011 ല്‍ നിന്നുള്ള 777,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ കടലിലേക്കൊഴുക്കാന്‍ പോകുന്നത്. ആണവനിലയത്തെ തണുപ്പിക്കാനുപയോഗിച്ച ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയതാണ് ഈ ജലം. പ്രദേശിക മുക്കുവര്‍ ഈ നീക്കത്തിനെതിരാണ്. അവരുടെ നിലനില്‍പ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. — സ്രോതസ്സ് telesurtv.net

Advertisements

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി

ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്റ്ററിനകത്ത് ആണവവികിരണ നില ആറ് വര്‍ഷം മുമ്പ് ഉരുകിയൊലിക്കല്‍ നടന്നതിന് ശേഷം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് 11, 2011 ന് ഒരു വലിയ ഭൂമികുലുക്കവും സുനാമിയും വടക്ക് കിഴക്കെ ജപ്പാനിലുണ്ടാവുകയും 20,000 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫൂകുഷിമയിലെ ആണവവികിരണം കാരണം 160,000 പേര്‍ അവിടെ നിന്ന് ഓടിപ്പോയി. ചെര്‍ണോബിലിന് ശേഷം നടന്ന ഏറ്റവും മോശം ആണവദുരന്തമായിരുന്നു അത്. "ചിന്തിക്കാന്‍ പോലും പറ്റാത്ത" നിലയിലാണ് … Continue reading ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി

ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

കടലിലെ cesium 134 എന്നത് “ഫുകുഷിമയുടെ വിരലടയാളം” ആണ്. അത് അമേരിക്കന്‍ തീരത്ത് ഗവേഷകര്‍ കണ്ടെത്തി എന്ന് Woods Hole Oceanographic Institution (WHOI) പറയുന്നു. പൊതു ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കടല്‍ ജല സാമ്പിളെടുക്കല്‍ പ്രോജക്റ്റാണ് അത്. അവര്‍ പസഫിക് സമുദ്രത്തിലെ ആണവവികിരണ തോത് പരിശോധിക്കുന്നു. ഒറിഗണിന്റെ പടിഞ്ഞാറെ തീരത്ത് cesium 134 ന്റെ 0.3 becquerels per cubic meter ആണ് അവര്‍ കണ്ടെത്തിയത്. അമേരിക്കയിലേയും ക്യാനഡയിലേയും ഗവേഷകര്‍ വളരെ കുറഞ്ഞ തോതില്‍ കണ്ടെത്തിയ ആണവവികിരണം … Continue reading ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം

ഫുകുഷിമ നിലയത്തിന് അടുത്തുള്ള കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികം

2011 ല്‍ ഉരുകിയൊലിച്ച ഫുകുഷിമ ആണവ നിലയത്തിന് അടുത്ത് താമസിക്കുന്ന കുട്ടികളില്‍ തൈറോയിഡ് ക്യാന്‍സറുണ്ടാകുന്ന സാദ്ധ്യത 20-50 മടങ്ങ് അധികമാണെന്ന് പുതിയ പഠനം കണ്ടെത്തി. Epidemiology മാസികയുടെ നവംബര്‍ ലക്കത്തിലാണ് ആ റിപ്പോര്‍ട്ട് വന്നത്. കുട്ടികളില്‍ കാണപ്പെടുന്ന തൈറോയിഡിലെ ക്യാന്‍സര്‍ ആണവവികിരണമേല്‍ക്കുന്നതിനാലാണെന്ന് 1986 ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.

ഫുകുഷിമയിലെ ഭൂഗര്‍ഭജലം TEPCO പസഫിക് സമുദ്രത്തിലേക്ക് തട്ടി

പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും മുക്കുവരുടേയും എതിര്‍പ്പിനെ മറികടന്ന് 850 ടണ്‍ ഭൂഗര്‍ഭജലം Tokyo Electric Power Co. (TEPCO) പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി. തകര്‍ന്ന ആണവനിയത്തിന് അടിയില്‍ നിന്നുള്ളതാണ് ഈ ജലം. എന്നാല്‍ നിലയം ഉരുകിയപ്പോള്‍ തണുപ്പിക്കാനുപയോഗിച്ച 6.8 ലക്ഷം ടണ്‍ ഉയര്‍ന്ന ആണവവികിരണമുള്ള ജലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. അത് ഇപ്പോഴും അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO

തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.

ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു … Continue reading ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍