നിങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിന് എന്ത് അറിയാം?

https://www.facebook.com/propublica/videos/10154653498319445/ Breaking the Black Box — സ്രോതസ്സ് propublica.org

Advertisements

ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

"ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത" നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. "whitelists" എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ "ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു". Royal Bank of Canada, Nissan Motor … Continue reading ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി

ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് Marlene Weise നെ ഫേസ്‌ബുക്കില്‍ നിന്ന് 30 ദിവസത്തേക്ക് സെന്‍സര്‍ ചെയ്തു. 1970കളിലെ t-shirts ഉം shorts ഉം ധരിച്ച സ്ത്രീകളുടെ ഇറാന്‍ വോളീബോള്‍ സംഘത്തിന്റെ ഒരു ചിത്രവും, ഹിജാബും കാലും കൈയ്യും മറക്കുന്ന വസ്ത്രവും ധരിച്ച ഇപ്പോഴത്തെ ഇറാന്‍ ടീമിന്റെ ചിത്രവും. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കോടതി താല്‍ക്കാലികമായ ഒരു നിയന്ത്രണ ഉത്തരവ് ഫേസ്‌ബുക്കിനെതിരെ ഇറക്കി. $3 ലക്ഷം ഡോളര്‍ പിഴയും ജയില്‍ വാസവും നല്‍കുന്ന ഉത്തരവിന്റെ ഭീഷണിയില്‍ ഉപയോക്താവിന്റെ … Continue reading ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫേസ്‌ബുക്കുമായി വാട്ട്സാപ്പ് ഡാറ്റ പങ്കുവെക്കാന്‍ പാടില്ല എന്ന് ഫ്രാന്‍സ് ഉത്തരവിട്ടു

ഉപയോക്താക്കളുടെ ഡാറ്റ അവരുടെ മാതൃസ്ഥാപനമായ ഫേസ്‌ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്ട്സാപ്പിന് ഉത്തരവ് കിട്ടി. ഫ്രാന്‍സിലെ നിയമം അനുസരിച്ച് “business intelligence” ലക്ഷ്യത്തിനായി ഉപയോക്താക്കളുടെ ഡാറ്റ പങ്കുവെക്കുന്നതിന് നിയമപരമാ സാധുതയില്ലെന്ന് ഫ്രാന്‍സിലെ ഡാറ്റാ സംരക്ഷ ഏജന്‍സിയായ Commission Nationale de l’Informatique et des Libertés (CNIL) തിങ്കളാഴ്ച പറഞ്ഞു. സന്ദേശ ആപ്പ് ഒരു മാസത്തിനകം ഡാറ്റ പങ്കുവെക്കുന്ന പരിപാടി നിര്‍ത്തണം, ഉപയോക്താക്കളുടെ സമ്മതം നേടിയ ശേഷം മാത്രമേ ഡാറ്റ പങ്കുവെക്കാവൂ. — സ്രോതസ്സ് theguardian.com

തെരഞ്ഞെടുപ്പുകള്‍ ലളിതമല്ല

Part three: The Trump campaign — സ്രോതസ്സ് channel4.com സാമൂഹ്യമാധ്യമങ്ങളുണ്ടാക്കിയത് ഈ ആവശ്യത്തിനാണ്.

പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു

ഒരു പ്രധാന പാലസ്തീന്‍ മാധ്യമ outlet ന്റെ താള് അടച്ചുപൂട്ടിയതിനെ “വെറുപ്പ് പ്രസംഗ”ത്തിന് എതിരായ പ്രവര്‍ത്തിയായി ഫേസ്‌ബുക്ക് തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നു. Safa Palestinian Press Agency യുടെ താള് വായനക്കാര്‍ക്ക് ഒരു മുന്നറീപ്പും നല്‍കാതെ സാമൂഹ്യമാധ്യമ ഭീമന്‍ അടച്ചുപൂട്ടുകയാണുണ്ടായത്. ആ താളിന് 13 ലക്ഷം വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. Safaയുടെ ഇന്‍സ്റ്റാഗ്രാമിലെ അകൌണ്ടും അടച്ചുപൂട്ടപ്പെട്ടു. പാലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫേസ്‌ബുക്കിന്റെ ഈ പ്രവര്‍ത്തിയെ Palestinian Media Association അപലപിച്ചു. “പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകരെ അവരുടെ രാഷ്ട്രീയ … Continue reading പാലസ്തീന്‍ മാധ്യമപ്രവര്‍ത്തനത്തെ “വെറുപ്പ് പ്രസംഗം” ആയി ഫേസ്‌ബുക്ക് മുദ്രകുത്തുന്നു

എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്. Channel 4 News നടത്തിയ രഹസ്യ അന്വേഷണത്തില്‍, ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. രഹസ്യാത്മകമായ നിഴല്‍ കമ്പനികളെ മുന്‍നിര്‍ത്തിയോ sub-contractors നെ ഉപയോഗിച്ചോ ആണ് ഇവര്‍ … Continue reading എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

ഭവന പരസ്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാട്ടി എന്നതിനാല്‍ ന്യായ ഭവന സംഘങ്ങള്‍ ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

ഫെബ്രുവരി 2017 ന് ProPublica നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വംശം, അംഗപരിമിതത്വം, ലിംഗം തുടങ്ങിയ മാനദണ്ഡത്താല്‍ വീട് പരസ്യങ്ങളില്‍ വിവേചനം കാട്ടുന്ന നയം ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ അമേരിക്കയിലെ National Fair Housing Alliance ജില്ലാ കോടതിയില്‍ കൊടുത്ത പുതിയ കേസ് പ്രകാരം സോഷ്യല്‍ മീഡിയ സംഘം, നിയമപരമായ സംരക്ഷണം കിട്ടുന്ന, അമ്മമാര്‍, അംഗപരിമിതര്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ കൂട്ടങ്ങളെ ഇപ്പോഴും പരസ്യക്കാര്‍ക്ക് വിവേചനം നടത്താന്‍ അനുവദിക്കുന്നു എന്ന് പറയുന്നു. — സ്രോതസ്സ് propublica.org

മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

ചോര്‍ന്ന മെമ്മോയില്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലായാലും കമ്പനിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചതിന്റെ പേരില്‍ Sen. Edward Markey (D-Mass.) ഫേസ്‌ബുക്കിനെ കണക്കിന് ശകാരിച്ചു. “ബിസിനസ് നടത്തുന്നതിന്റെ വില, ഉപദ്രവിക്കല്‍ കാരണം മരിക്കുന്നതാകാന്‍ പാടില്ല. ബിസിനസ് നടത്തുന്നതിന്റെ വില ഭീകരാക്രമണമാകാന്‍ പാടില്ല,” എന്ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് Markey അഭിപ്രായപ്പെട്ടു. “ഫേസ്‌ബുക്കിന് അവരുടെ പ്ലാറ്റ്ഫോമിന്റെ സ്വാഭാവദാര്‍ഢ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു