ഫോസില്‍ ഇന്ധനങ്ങളുടെ വില

കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില

Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു

ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് … Continue reading മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു

എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

2018ല്‍ നടന്ന ഒരു പൊട്ടിത്തെറിയുടെ ശേഷം Ohio യിലെ Exxon Mobil Corp ന്റെ പ്രകൃതിവാതക കിണര്‍ വളരേധികം മീഥേന്‍ പുറത്തുവിട്ടു. അമേരിക്കക്കാരും ഡച്ചുകാരുമായ ഒരു കൂട്ടം ഗവേഷകര്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. Belmont ജില്ലയില്‍ ആ വര്‍ഷം ഫെബ്രുവരി 15 ന് നടന്ന പൊട്ടിത്തെറി കാരണം ശക്തിയുള്ള ഹരിതഗൃഹവാതകമായ മീഥേന്‍ 20 ദിവസം മണിക്കൂറില്‍ 80 ടണ്‍ എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് എത്തി. അത് വഴി ഒരു … Continue reading എക്സോണിന്റെ എണ്ണക്കിണറിലെ പൊട്ടിത്തെറി ഒഹായോയില്‍ വലിയ മീഥേന്‍ ചോര്‍ച്ചയുണ്ടാക്കി

കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

ലോകത്തെ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ചോര്‍ച്ച വഴിയുള്ള ഉദ്‌വമനം, കപ്പല്‍ വിമാന വ്യവസായങ്ങളില്‍ നിന്നും ഉള്ള അതേ തോതിലാണ് ആഗോള കാലാവസ്ഥാ പ്രശ്നത്തെ തീപിടിപ്പിക്കുന്നു. പുതിയതും ഉപേക്ഷിച്ചതുമായ കല്‍ക്കരി ഖനികളില്‍ നിന്നും ചോരുന്ന മീഥേന്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി ടണ്‍ എന്ന തോതിലെത്തിയിരിക്കുകയാണ് എന്ന് International Energy Agency (IEA)യുടെ കണക്കാക്കലില്‍ കണ്ടെത്തിയത്. ഹരിതഗൃഹവാതകമായ മീഥേന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് വ്യാകുലതയുണ്ടാക്കുന്ന ഒന്നാണ്. കാരണം അതിന്റെ ഫലം ആഗോള താപനിലയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ വളരേധികം … Continue reading കല്‍ക്കരി ഖനികളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം കാലാവസ്ഥാ പ്രശ്നത്തെ മോശമാക്കുന്നു

ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള "Climate Crisis / #ExxonKnew / Make … Continue reading ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി