ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷ​ണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

ആന്റി സയണിസം ആന്റി സെമിറ്റിസമല്ല

ആന്റി സയണിസത്തെ ആന്റി സെമിറ്റിസമായി കാണുന്ന ഫ്രാന്‍സിലെ നിയമത്തിനെതിരെ 127 യഹൂദ പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. സയണിസത്തെ എതിര്‍ക്കുന്നത് മനുഷ്യരുടെ സ്വാഭാവികമായ അവകാശമാണ്. ഇസ്രായേലിന്റെ പ്രവര്‍ത്തികളെ എതിര്‍ക്കുന്നത് ആരേയും യഹൂദവിരുദ്ധരാക്കില്ല. https://twitter.com/saulbenkish/status/1202134263627427841

കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു

പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019

മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു

വലത് പക്ഷ, ഇസ്രായേല്‍ അനുകൂലി സംഘത്തിന്റെ കൂടെ ചേര്‍ന്ന് ഫ്രാന്‍സ്, പാലസ്തീന്റെ നീതിക്കായുള്ള സമാധാന സമരത്തിനെതിരെ ഒരു SLAPP കേസ് കൊടുത്തു. പ്രത്യേകിച്ച് Europalestine എന്ന സംഘടനയുടെ Olivia Zemor ക്ക് എതിരെ. ഇപ്പോള്‍ അവരുടെ സംഘം പാലസ്തീന് നീതി എന്ന ആഹ്വാനം ഉപേക്ഷിക്കുന്നത് വരെ നിയമ പ്രതിരോധത്തിന്റെ ചിലവ് കാട്ടി Zemor നെ സെന്‍സര്‍ ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും, നിശബ്ദയാക്കുകയും ചെയ്യുകയാണ് വലത് പക്ഷ ലോബി. Zemor വെറുപ്പ് പ്രസംഗവും വംശീയതയും നടത്തിയെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. Zemor … Continue reading മാനവികതാവാദി ജൂതരെ ഫ്രാന്‍സ് നിശബ്ദരാക്കുന്നു

ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം അറിയാതെ ജിഹാദിക്ക് സന്ദേശമയച്ച് ചാരപ്പണി നടത്തുന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കി

ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്‍ക്ക് മുന്നറീപ്പ് നല്‍കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്. — സ്രോതസ്സ് telegraph.co.uk 2017-10-16 മിക്കപ്പോഴും ഭീകരവാദത്തിന് പിറകില്‍ സര്‍ക്കാര്‍ തന്നെയാണ്.

പാരീസ് ഒരു ദിവസം നഗരത്തില്‍ നിന്ന് കാറുകള്‍ നിരോധിച്ചു

കഴിഞ്ഞ ഞായറാഴ്ച പാരീസുകാരും വിനോദസഞ്ചാരികളും നഗരത്തിലൂടെ യഥേഷ്‌ട സഞ്ചാരം ചെയ്തു. അന്നേ ദിവസം അധികൃതര്‍ കാര്‍ നിരോധിച്ചതാണ് കാരണം. മുമ്പും പാരീസില്‍ കാറില്ലാ ദിനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ഞായറാഴ്ച ആദ്യമായി മൊത്തം നഗരത്തിലേക്കും ഈ നിയമം വ്യാപിപ്പിക്കുകയുണ്ടായി. അത്യാഹിത വാഹനങ്ങള്‍, ബസ്, ടാക്സി എന്നിവ മാത്രമേ 11 a.m. മുതല്‍ 6 p.m. വരെ നഗരത്തിലോടിയുള്ളു. — സ്രോതസ്സ് nbcnews.com 2017-10-03

കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു

തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org

തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി