തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു

വിവാദപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചചില്‍ പാരീസിലും ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏകാധിപത്യത്തിലേക്കുള്ള നീക്കമാണിത് എന്ന് ഒരു സംഘാടനകന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പേരില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കാലാവധി ഫെബ്രുവരി 26 ന് തീരും. പ്രകടനത്തില്‍ 5,000 ആളുകള്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞെങ്കിലും സംഘാടകരുടെ അഭിപ്രായത്തില്‍ 20,000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഡസന്‍ കണക്കിന് ഇത്തരം പ്രകടനങ്ങള്‍ ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും നടന്നു. — സ്രോതസ്സ് commondreams.org

ശീതീകരണത്തിന്റെ കുറവ് കാരണം ഫ്രാന്‍സില്‍ ആണവനിലയം അടച്ചിട്ടു

Cruas ആണവനിലയത്തിലെ നാല് റിയാക്റ്ററുകളില്‍ ഒന്ന് ശീതീകരണത്തിന്റെ കുറവ് കാരണം അടച്ചിട്ടു എന്ന് ഫ്രാന്‍സിന്റെ ആണവ സുരക്ഷാ സംഘം അറിയിച്ചു. അത്യാഹിത procedures അനുസരിച്ച് റിയാക്റ്റര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയാ EDF കൂട്ടിച്ചേര്‍ത്തൂ. അവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. Rhone നദിയിലെ വെള്ളമാണ് റിയാക്റ്റര്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ വെള്ളമെടുക്കുന്ന പൈപ്പിനെ മൂടി ഒഴുക്ക് തടഞ്ഞതാണ് ഈ സംഭവത്തിന് കാരണം. — സ്രോതസ്സ് newsinfo.inquirer.net

Tricastin 2 ല്‍ ഇന്ധനം നിറക്കുന്നത് EDF നിര്‍ത്തിവെച്ചു

തെക്കെ ഫ്രാന്‍സിലുള്ള EDF ന്റെ Tricastin 2 നിലയത്തില്‍ നടന്ന ഒരു സംഭവം കാരണം റിയാക്റ്റര്‍-2 ല്‍ ഇന്ധനം നിറക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചു. ഒക്റ്റോബര്‍ 31 ന് തുടങ്ങിയതായിരുന്നു ഇന്ധനം നിറക്കല്‍ പരിപാടി. റിയാക്റ്ററില്‍ ഇന്ധനം നിറക്കുന്നതിനിടെ pressure vessel ല്‍ fuel assembly കുടുങ്ങിപ്പോയി എന്ന് EDF പ്രസ്ഥാവനയില്‍ പറഞ്ഞു. 2008 സെപ്റ്റംബറിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. രണ്ടുമാസം എടുത്താണ് ആ പ്രശ്നം അന്ന് പരിഹരിച്ചത്. "2215 GMTക്കാണ് അത് സംഭവിച്ചത്. ഒരു വര്‍ഷം മുമ്പ് ഇത്തരം … Continue reading Tricastin 2 ല്‍ ഇന്ധനം നിറക്കുന്നത് EDF നിര്‍ത്തിവെച്ചു

ചൂട് ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി

വേനല്‍ കാലത്തെ താപ തരംഗത്താല്‍ ഫ്രാന്‍സ് മൂന്നാമത്തെ ആണവനിലയവും നിര്‍ത്തിവെച്ച് ബ്രിട്ടണില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാനാ‍ തുടങ്ങി. 30C ല്‍ അധികമാണ് ഫ്രാന്‍സിലെ താപനില. EDF ന്റെ റിയാക്റ്ററുകളെല്ലാം ആറ് വര്‍ഷത്തില്‍ ഏറ്റവും കുറവ് ഉത്പാദന നിലയയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അധികമുള്ള വൈദ്യുതി ആവശ്യകത നിറവേറ്റാനായി ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി. ഫ്രാന്‍സിലെ 19 ആണവനിലയങ്ങളില്‍ 14 എണ്ണം ഉള്‍പ്രദേശത്തെ നദിക്കരകളിലാണ്. അവ സമുദ്ര ജലത്തിന് പകരം നദീ ജലമാണ് തണുപ്പിക്കാനുപയോഗിക്കുന്നത്. ജലത്തിന്റെ … Continue reading ചൂട് ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് കാരണമായി

ഫ്രഞ്ച് ആണവ വ്യവസായത്തിലെ പ്രശ്നങ്ങള്‍

ഫ്രഞ്ച് ആണവ വ്യവസായത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ? ഈ വര്‍ഷം അവര്‍ക്ക് ഒരു പ്രശ്നമേറിയ വര്‍ഷമായിരുന്നു. ഈ വേനല്‍ കാലത്തെ ചോര്‍ച്ചയും അപകടവുമൊക്കെ ഫ്രഞ്ച് ആണവ വ്യവസായത്തെ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പരിപാലിക്കാത്തവര്‍ എന്ന് മുദ്രകുത്തി. Flamanville ലെ ‘state-of-the-art’ അണുറിയാക്റ്റര്‍ നിര്‍മ്മാണ സ്ഥലത്തുനിന്ന് മോശമായ വാര്‍ത്തകള്‍ ചോര്‍ന്നു. 9 മാസത്തെ നിര്‍മ്മാണത്തിനുള്ളില്‍ 9 മാസം behind schedule ആയി. മോശമായ കോണ്‍ക്രീറ്റും തെറ്റായ വെല്‍ഡിങ്ങ് രീതികളും ഒക്കെ ഈ പുതിയ റിയാക്റ്ററിനെ നിര്‍മ്മാതാക്കളയായ അറീവ (Areva) … Continue reading ഫ്രഞ്ച് ആണവ വ്യവസായത്തിലെ പ്രശ്നങ്ങള്‍