വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്‍മാരേയും മുമ്പത്തെ ഗവര്‍ണര്‍ ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ Fernando Restoy യേയും testify നല്‍കാന്‍ വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്‍സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

testify ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെങ്കിലും മുമ്പത്തെ ഏഴ് പൊതുജന “സേവകര്‍”ക്കെതിരായ തെളിവുകള്‍ ശക്തമാണ്. അവര്‍ക്കെതിരെ Testify ചെയ്യുന്നത് Banco de España യുടെ സ്വന്തം ഇന്‍സ്പെക്റ്റര്‍മാരാണ്. അവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി Bankiaയുടെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്നു.

— സ്രോതസ്സ് wolfstreet.com

തെറ്റായ കാര്യങ്ങള്‍ ചെയ്തതിന് മോര്‍ഗന്‍ സ്റ്റാന്‍ലി $80 ലക്ഷം ഡോളര്‍ നല്‍കി SEC ETF കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കും

Morgan Stanley Smith Barney $80 ലക്ഷം ഡോളര്‍ പിഴയടക്കും. ഉപഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള്‍ ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില്‍ Morgan Stanley അവരുടെ നയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില്‍ പറയുന്നു.

— സ്രോതസ്സ് corporatecrimereporter.com

സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു

Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു.

$1.3 trillion വരുന്ന Wells Fargo യുടെ വാര്‍ഷിക നിക്ഷേപ സഞ്ചയവുമായി തട്ടിച്ച് നോക്കുമ്പോള്‍ $300 കോടി ഡോളര്‍ എന്നത് ഒന്നുമല്ലെങ്കിലും നഗരസഭയുടെ തീരുമാനം ബാങ്കിന് ഒരു സന്ദേശം കൊടുക്കും.

— സ്രോതസ്സ് grist.org

പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു

Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്‍ക്ക് US$ 62.5 കോടി ഡോളര്‍ പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര്‍ അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്‍മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്‍ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 കോടി ഡോളറും ആണ് പണം വെളുപ്പിച്ചു എന്ന കേസില്‍ ഇപ്പോള്‍ പിഴ കൊടുക്കുന്നത്.

— സ്രോതസ്സ് occrp.org

എല്ലാ സ്വകാര്യ ബാങ്കുകാരും കുറ്റവാളികളാണ്.

HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്.

— സ്രോതസ്സ് news.mongabay.com

പാംഓയിലും, പാംഓയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും HSBCയും ബഹിഷ്കരിക്കുക.

സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 – 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല.

— സ്രോതസ്സ് democracynow.org

എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്

എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്

Banking 101 Part 2

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ രണ്ട് ആശയങ്ങള്‍ നാം കണ്ടു. രണ്ടും തെറ്റാണ്. അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. Positive Money സംഘം അല്ലാതെ മിക്ക ആളുകളും ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസിലാക്കാന്‍ സമയം ചിലവാക്കുന്നില്ല.

ബാങ്കിങ് സങ്കീര്‍ണമാണ്. അതായത് മിക്ക ആളുകളും അത് മനസിലാക്കാന്‍ ശ്രമിക്കുന്നത് പാതിവഴിക്ക് ഉപേക്ഷിക്കുന്നു.

എന്നാല്‍ എന്താണ് സാമ്പത്തിക ശാസ്ത്രജ്ഞരുടേയും സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും കാര്യം? ഈ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കിങ്ങിനെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ബോധമുണ്ട്. അവരെ ‘money multiplier’ എന്ന ഒരാശയമാണ് പഠിപ്പിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ അധികവും നിര്‍മ്മിക്കുന്നത് ബാങ്കാണെന്ന് ആ സിദ്ധാന്തം പറയുന്നു. ആ കഥ ഇങ്ങനെയാണ്:

ബാങ്കിലേക്ക് ഒരാള്‍ എത്തി അയാളുടെ ശമ്പളം ആയ 1000 രൂപ നിക്ഷേപിക്കുന്നു. ശരാശി ഒരു ഉപഭോക്താവിന് അത്രയും പണം ഒറ്റയടിക്ക്
എടുത്തുകൊണ്ട് പോകില്ല എന്ന് ബാങ്കിന് അറിയാം. അടുത്ത ഒരു മാസം തന്റെ ശമ്പളത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങളാവും ദിവസവും അയാള്‍ ഉപയോഗിക്കുക.

നിക്ഷേപിച്ച പണത്തിന്റെ ഒരു ഭാഗം ‘നിഷ്ക്രിയം’ ആയി ഇരിക്കുന്നു എന്ന് ബാങ്ക് ഊഹിക്കുന്നു. അല്ലെങ്കില്‍ ഒരു പ്രത്യേക ദിവസം അത് ആവശ്യമില്ലെന്ന് എന്ന് കരുതാം.

നിക്ഷേപിച്ച പണത്തിന്റെ ഒരു നിശ്ചിത ശതമാനം ഉദാഹരണത്തിന് 10% ‘reserve’ ആയി ബാങ്ക് മാറ്റിവെക്കുന്നു. ബാക്കിയുള്ള 900 രൂപ വേറെ ആര്‍ക്കെങ്കിലും വായ്പയായി കൊടുക്കുന്നു. വായ്പ എടുത്ത ആള്‍ കിട്ടിയ 900 രൂപ പ്രാദേശിക കാറ് കടയില്‍ ചിലവാക്കുന്നു. കാര്‍ കടക്കാരന്‍ ആ പണം ഓഫീസില്‍ സൂക്ഷിക്കാതെ പണം എടുത്ത് മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുന്നു.

ഇപ്പോള്‍ മറ്റൊരു വായ്പക്ക് ഈ പണം ഉപയോഗിക്കാമെന്ന് ആ ബാങ്ക് വീണ്ടും കരുതുന്നു. അവര്‍ 10% – 90 രൂപ — വെച്ചിട്ട് ബാക്കി 810 രൂപ മറ്റൊരു വായ്പയായി കൊടുക്കുന്നു. ആ 810 രൂപ വായ്പയെടുത്തയാള്‍ അത് ചിലവാക്കുന്നു. അത് വീണ്ടും മറ്റൊരു ബാങ്കില്‍ എത്തിച്ചേരുന്നു. ഏത് ബാങ്കിനാണോ അത് കിട്ടുന്നത് അവര്‍ അതിന്റെ 10%, അതായത് 81 രൂപ വെച്ചിട്ട് ബാക്കി 729 രൂപ വായ്പ കൊടുക്കുന്നു. അതേ പണം വീണ്ടും വീണ്ടും വായ്പ കൊടുത്തുകൊണ്ട് ഈ പ്രവര്‍ത്തനം തുടരുന്നു. ഓരോ സമയത്തും റിസര്‍വ്വായി 10% പണം സൂക്ഷിക്കുന്നു.

നിക്ഷേപം നടത്തിയ ഓരോ ഉപഭോക്താക്കളും കരുതുന്നത് അവരുടെ പണം ബാങ്കില്‍ സ്ഥിതിചെയ്യുന്നു എന്നാണ്. അവരുടെ ബാങ്ക് സ്റ്റേറ്റ്മന്റിലെ സംഖ്യ പണം അവിടെയുണ്ടെന്ന് ഉറപ്പ് പറയുകയും ചെയ്യുന്നു. എന്നാല്‍ 1000 രൂപയേ മൊത്തത്തില്‍ പണ ഒഴുക്കായിയുള്ളു. അതേ സമയം എല്ലാവരുടേയും ബാങ്ക് ബാലന്‍സ് വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുപോലെ മൊത്തം കടവും.

ഈ രീതി തുടര്‍ന്നാല്‍ അവസാനം 200 ആമത്തെ പ്രാവശ്യം എല്ലാ പണവും റിസര്‍വ്വ് ആയി മാറും. വീണ്ടും കടംകൊടുക്കാനാവുന്നത് ചെറിയ പൈസ മാത്രമാകും. ഈ സമയത്ത് എല്ലാവരുടേയും ബാങ്ക് അകൌണ്ടുകളുടെ മൊത്തം തുക 10,000 രൂപ ആയിട്ടുണ്ടാവും

ഈ ഇരട്ടിക്കല്‍ മോഡല്‍ ഇപ്പോഴും കോളേജുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഈ ആവര്‍ത്തിക്കുന്ന പ്രവര്‍ത്തി വഴി ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കുന്നു, കുറച്ച് റിവസര്‍വ്വായി സൂക്ഷിക്കുന്നു, ബാക്കി ശൂന്യതയില്‍ നിന്ന് നിര്‍മ്മിക്കുന്ന പണമാണ്. കാരണം ഓരോ പ്രാവശ്യവും കടം കൊടുകമ്പോള്‍ ഒരേ പണം രണ്ട് പ്രാവശ്യം കണക്കിലെഴുതുന്നു. ഇതിനെ റിസര്‍വ്വ് റേഷ്യോ എന്ന് ഈ മോഡല്‍ പറയുന്നു. റിസര്‍വ്വായി ബാങ്ക് സൂക്ഷിക്കുന്ന ഉപഭോക്താക്കളുടെ പണത്തിന്റെ അംശം അത് ഇവിടെ 10% ആണ്. അതുകൊണ്ട് മൊത്തം പണം സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ 10 മടങ്ങ് വരെ വളരാം.

ഒരു പിരമിഡ് പോലെ ഈ മോഡലിനെ കാണാം. പണത്തെ അടിത്തറയായി കണക്കാക്കാം. പിന്നീട് റിസര്‍വ്വ് റേഷ്യോ അടിസ്ഥാനത്തില്‍ ബാങ്ക് മൊത്തം പണത്തെ വീണ്ടും വീണ്ടും വായ്പകൊടുക്കുന്നതിന് അനുസരിച്ച് പെരുക്കുന്നു.

ഞങ്ങള്‍ ഇപ്പോള്‍ താങ്കളോട് പറഞ്ഞ ഈ കാര്യം പൂര്‍ണ്ണമായും തെറ്റാണ്. അത് കൃത്യതയില്ലാത്തതും ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഴഞ്ചന്‍ വിവരണമാണ്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടണിലെ ബാങ്കുകള്‍ ധാരാളം വര്‍ഷങ്ങളായി ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ അതിന് വ്യത്യസ്ഥമായി പണം എങ്ങനെ നിര്‍മ്മിക്കുന്നു എന്നതിനെക്കുറിച്ച് ഈ മോഡലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അത് സര്‍വ്വകലാശാലയായാലും ഇന്റര്‍നെറ്റിലെ വീഡിയോ ആയാലും അങ്ങനെയാണ്. ഈ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങള്‍ 5 മാസത്തെ ഗവേഷണം നടത്തുന്നതിന് മുമ്പ് ഞങ്ങളും ഇതായിരുന്നു വിശ്വസിച്ചിരുന്നത്.

ഇന്നും ഉപയോഗിക്കുന്ന ഈ പിരമിഡ് മോഡല്‍ മൂന്ന് പ്രധാന കാരണത്താല്‍ കുഴപ്പമാണ്:

ഒന്നാമതായി, വായ്പ കൊടുത്തു തുടങ്ങാനായി ആരെങ്കിലും നിക്ഷേപം നടത്തുന്നത് വരെ ബാങ്കുകാര്‍ കാത്തിരിക്കണം എന്നതാണ്. അതായത് ഉപഭോക്താക്കള്‍ ചെയ്യുന്ന പ്രവര്‍ത്തികളുനുസരിച്ച് passively പ്രതികരിക്കുക മാത്രമേ ബാങ്കുകള്‍ ചെയ്യുന്നുള്ളു. വായ്പ കൊടുത്തു തുടങ്ങാനായി നിക്ഷേമുള്ള ആളുകള്‍ വരാനായി അവര്‍ കാത്തിരിക്കുന്നു. ഇങ്ങനെയല്ല ശരിക്കും അത് പ്രവര്‍ത്തിക്കുന്നത്. നാം അത് പിന്നെ കാണും.

രണ്ടാമതായി, ഇത് പ്രകാരം സെന്ട്രല്‍ ബാങ്കിന് സമ്പദ‌വ്യവസ്ഥയിലെ മൊത്തം പണത്തിന്റെ അളവിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായി നിയന്ത്രണമുണ്ട്. reserve ratio യോ ‘base money’ ഓ മാറ്റം വരുത്തി അവര്‍ക്ക് പണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയും. ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ ബാങ്ക് സൂക്ഷിച്ച് വെക്കേണ്ട പണത്തിന്റെ ശതമാനമാണ് പിരമിഡിന്റെ അടിത്തറയായ reserve ratio.

ഉദാഹരണത്തിന്, റിസര്‍വ്വ് ബാങ്ക് നിയമപരമായ റിസര്‍വ്വ് റേഷ്യോ നിശ്ഛയിക്കുന്നു ആ റിസര്‍വ്വ് റേഷ്യോ 10% ആണ്. എങ്കില്‍ സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ 10 മടങ്ങ് വരെ മൊത്തം പണ ലഭ്യതക്ക് വര്‍ദ്ധിക്കാനാകും റിസര്‍വ്വ് റേഷ്യോ ഇനി 20% ആണെങ്കില്‍ പണ ലഭ്യതക്ക് സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ 5 മടങ്ങ് വരെ വലുതാകാന്‍ കഴിയും. ഇനി റിസര്‍വ്വ് റേഷ്യോ കുറച്ച് 5% ആക്കിയാല്‍ സമ്പദ്‌വ്യവസ്ഥയിലെ പണം 20 മടങ്ങ് വരെ വര്‍ദ്ധിക്കും. അതായത്, റിസര്‍വ്വ് ബാങ്കിന് സമ്പദ്‌വ്യവസ്ഥയില്‍ എത്ര പണം ഉണ്ടാകും എന്നതില്‍ മാറ്റം വരുത്താനാകുന്നു.

അവര്‍ 1000 രൂപ അച്ചടിച്ച് സമ്പദ‌വ്യവസ്ഥയിലിറക്കിയാല്‍, റിസര്‍വ്വ് റേഷ്യോ 10% ആയിരിക്കുമ്പോള്‍, സിദ്ധാന്ത പ്രകാരം ബാങ്കുകള്‍ പല പ്രാവശ്യം കടം കൊടുത്ത് കൊടുത്ത് പണ ലഭ്യത 10,000 രൂപയായി വര്‍ദ്ധിക്കും. സമ്പദ്‌വ്യവസ്ഥയിലെ ‘അടിസ്ഥാന പണത്തെ’ മാറ്റം വരുത്തിയാണ് ഈ പരിപാടി നടക്കുന്നത്.

എന്നാല്‍ ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലം എന്നത് ഇതില്‍ റിസര്‍വ്വ് ബാങ്കോ, ഫെഡറല്‍ റിസര്‍വ്വോ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കോ ആണ് സമ്പദ്‌വ്യവസ്ഥയില്‍ എത്രമാത്രം പണമുണ്ടെന്ന കാര്യം നിയന്ത്രിക്കുന്നത്. കൂടുതല്‍ ‘അടിത്തറ പണം’ വ്യവസ്ഥയിലേക്ക് കയറ്റി അടിത്തറയുടെ വലിപ്പം അവര്‍ മാറ്റിയാല്‍ മൊത്തം പണത്തിന്റെ അളവ് വര്‍ദ്ധിക്കും. അവര്‍ reserve ratio മാറ്റിയാല്‍ പിരമിഡിന്റെ ചരിവ് മാറും. എന്നാല്‍ വീണ്ടും പണ ലഭ്യത വളരുന്നതില്‍ നിന്ന് reserve ratio തടയുന്നു. അവസാനം ഒരു സമയത്ത് പിരമിഡിന് മുകളില്‍ നാം എത്തിച്ചേരുന്നു പണ ലഭ്യത വളരുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ ഒരിക്കലും പണ ലഭ്യത (money supply) നിയന്ത്രണാതീതമാകുന്ന പ്രശ്നമേയില്ല.

എന്നാല്‍ ചെറിയ ഒരു പ്രശ്നമുണ്ട്. ഇതുവരെ ബാങ്കിങ്ങിനെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും തെറ്റാണ്. London School of Economics ലെ പ്രൊഫസര്‍ ചാള്‍സ് ഗുഡ്ഹാര്‍ട്ട് 30 വര്‍ഷത്തിലധികം കാലം Bank of England ന്റെ ഉപദേശകനായിരുന്നു. അദ്ദേഹം പറയുന്നത് ഈ മോഡലിനെക്കുറിച്ച് പറഞ്ഞത്, “പണത്തിന്റെ അളവ് കണ്ടെത്താനുള്ള പ്രവര്‍ത്തനത്തെ കുറിച്ചുള്ള ഇത്രയേറെ അപൂര്‍ണ്ണമായ വിവരണം വേറെയില്ല” എന്നാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മാറ്റങ്ങളുണ്ടായതെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് മാപ്പ് കൊടുക്കാമായിരുന്നു. സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് നിയമങ്ങളിലും നിയന്ത്രണങ്ങളിലും ഒരുപാട്മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രൊഫസര്‍ ഗുഡ്ഹാര്‍ട്ട് യഥാര്‍ത്ഥത്തില്‍ അത് പറഞ്ഞത് 1984 ല്‍ ആണ്. 33 വര്‍ഷങ്ങള്‍ക്ക് ശേഷവും, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ബാങ്കിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങളാണ് പഠിക്കുന്നത്.

ഇതാണ് വലിയ പ്രശ്നം. ഈ വിദ്യാര്‍ത്ഥികള്‍ പിന്നീട് സാമ്പത്തിക ശാസ്ത്രജ്ഞരും സര്‍ക്കാരിന്റെ ഉപദേശകരും ആയാല്‍ പണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് പോലും ശരിക്കും അവര്‍ക്ക് അറിയില്ല. അപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ വലിയ പ്രശ്നങ്ങളിലെത്തപ്പെടും.

ഓ നില്‍ക്കൂ…ഇപ്പോള്‍ തന്നെ അത് അങ്ങെയാണ്!

ഈ വീഡിയോകള്‍ ബ്രിട്ടണിന് ബാധകമാണ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇത് എത്രത്തോളം ബാധകമാണെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയിട്ടില്ല. [നമ്മുടെ നാട്ടിലും ഇതൊക്കെ ബാധകമാണ്]

അമേരിക്കയില്‍ 1992 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു രേഖയില്‍ ചൂണ്ടിക്കാണുക്കുന്ന സര്‍വ്വകലാശാലയില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ഒരു പാഠപുസ്തകം പറയുന്നത്, “ഏറ്റവും തെറ്റിധാരണപരത്തുന്ന അപൂര്‍ണ്ണമായ മോഡലാണ് multiplier model ആണ്. ഏറ്റവും മോശമായ അവസ്ഥയില്‍ അത് പൂര്‍ണ്ണമായും തെറ്റായ മോഡലാണ്’. ‘money multiplier’ ന്റെ കാര്യത്തില്‍ ഇതാണ് അടിവരയിട്ടുകൊണ്ട് പറയുന്ന കാര്യം:

1. ബ്രിട്ടണില്‍ reserve ratio എന്നൊന്നില്ല. വളരെകാലമായി അങ്ങനെയാണ്.

2. Bank of England ന് പണത്തിന്റെ അളവില്‍ ഒരു നിയന്ത്രണവും ഇല്ല. എന്തിന് electronic ‘base money’ യുടെ കാര്യത്തില്‍ പോലും (ഇത് നാം പിന്നീട് സംസാരിക്കും).

3. സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം എത്രമാത്രം പണമുണ്ടെന്ന കാര്യത്തില്‍ പോലും Bank of England ന് ഒരു നിയന്ത്രണവുമില്ല.

സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ മാത്രമല്ല തെറ്റായ വിവരം സ്വീകരിച്ചിരിക്കുന്നത്. ട്രഷറിയില്‍ ജോലിചെയ്യുന്നവര്‍ പോലും എല്ലാം പഠപുസ്തകങ്ങളില്‍ പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. ട്രഷറിയില്‍ നിന്ന് കിട്ടിയ കത്തുകള്‍ ഞങ്ങളുടെ പക്കലുണ്ട്, അതില്‍ പറയുന്നു:

പണത്തിന്റെ നിയന്ത്രണത്തെക്കുറിച്ചുള്ള കാര്യത്തില്‍, അത് Bank of England മാത്രമാണ് സാമ്പത്തിക അടിത്തറയെ നിയന്ത്രിക്കുന്നത്. അതില്‍ കറന്‍സി(ബാങ്ക് നോട്ടുകള്‍ നാണങ്ങള്‍), Bank of England ല്‍ വാണിജ്യബാങ്കുകള്‍ വെച്ചിരിക്കുന്ന reserves എന്നിവയാണ്. വാണിജ്യബാങ്കുകള്‍ ആണ് വ്യക്തികള്‍ക്കും ബിസിനസിനും വായ്പ കൊടുക്കുന്നത്. അവര്‍ക്ക് പണം നിര്‍മ്മിക്കാനോ അച്ചടിക്കാനോ അധികാരമില്ല. ഡിജിറ്റലായാലും അല്ലെങ്കിലും.

ജനങ്ങള്‍ക്ക് നമ്മുടെ സമ്പദ്‌വ്യസ്ഥയെ പരിപാലിക്കുന്നതില്‍ പണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുന്നത് വളരെ അപകടകരമാണ്. ഭൂഗുരുത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാത്ത എഞ്ജിനീറിങ് വിദ്യാര്‍ത്ഥകളെ കൊണ്ട് അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെയാണത്.

— സ്രോതസ്സ് positivemoney.org

വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു

Mossack Fonseca & Co. ക്ക് ലാസ് വെഗാസില്‍ പ്രശ്നങ്ങളുണ്ട്.

സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് അര്‍ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ സൂക്ഷിക്കാന്‍ പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില്‍ 123 കമ്പനികള്‍ നിര്‍മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല്‍ കൊടുത്ത നിയമ കടലാസുകള്‍ അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള്‍ കാണിക്കാന്‍ subpoena ആവശ്യപ്പെടുന്നു.

Mossack Fonesca ഈ വിവരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം ഉപഭോക്താക്കള്‍ക്ക് വേണ്ടി കണ്ടെത്താനാവാത്ത കമ്പനികള്‍ നിര്‍മ്മിക്കുന്നതില്‍ കേമന്‍മാരായ ഈ സ്ഥാപനത്തിന് രഹസ്യാത്മകത എന്നത് ഒരു അവശ്യ കാര്യമാണല്ലോ.

അവരുടെ ലാസ് വെഗാസിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ M.F. Corporate Services (Nevada) Limited എന്ന സ്ഥാപനത്തിന് Mossack Fonseca groupമായി ബന്ധമില്ല എന്ന് പറഞ്ഞുകൊണ്ട് subpoena യെ തടയാനാണ് അവര്‍ ശ്രമിച്ചത്.

എന്നാല്‍ International Consortium of Investigative Journalists (ICIJ) നും ജര്‍മ്മന്‍ പത്രമായ Süddeutsche Zeitung നും മറ്റ് നൂറിലധികം വരുന്ന മാധ്യമ സംഘത്തിനും കിട്ടിയ രഹസ്യ രേഖകള്‍ അവരുടെ testimony ല്‍ ഗൌരവകരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്.

നെവാഡയിലെ ശാഖ പൂര്‍ണ്ണമായും Mossack Fonseca യുടെ ഉടമസ്ഥതിയാണെന്ന് മാത്രമല്ല, പിറകില്‍ നിന്ന് അവര്‍ അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ നിന്ന് തങ്ങളുടെ ഉപഭോക്താക്കളുടെ ദോഷകരമായേക്കുമെന്ന് തോന്നിയ ഫോണ്‍നമ്പരുകളും മറ്റ് രേഖകളും കമ്പ്യൂട്ടറുകളില്‍ നിന്ന് തുടച്ചു നീക്കിയിരുന്നു.

— സ്രോതസ്സ് publicintegrity.org

നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് “ധാരാളം പ്രാവശ്യം” Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് reuters.com

തട്ടിപ്പ് നടത്തുക, പിന്നെ കിട്ടിയ ലാഭത്തിലൊരംശം പിഴ അടച്ച് രക്ഷപെടുക. നമ്മുടെ സാമ്പത്തികരംഗത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം ഇത്തരം വാര്‍ത്തകള്‍ നമുക്കും കേള്‍ക്കാനാകും.