ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി

Jeanine Añez നയിക്കുന്ന അട്ടിമറി അടിസ്ഥാനമായ സര്‍ക്കാരിന്റെ The Resistance എന്ന ആഘാത സംഘം ഇവോ മൊറാലസിന്റെ മുമ്പത്തെ ആഭ്യന്തര മന്ത്രി Carlos Romero നെ തട്ടിക്കൊണ്ട് പോയി അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ചു. "അവര്‍ എന്നെ എന്റെ സ്വന്തം വീട്ടില്‍ തട്ടിക്കൊണ്ട് പോയി പാര്‍പ്പിച്ചു. അവര്‍ വെള്ളം തടഞ്ഞു. എനിക്ക് വെള്ളമോ ആഹാരമോ ഇല്ലാതെ കഴിയേണ്ടി വന്നു," Romero ആശുപത്രിയില്‍ വെച്ച് പത്രക്കാരോട് പറഞ്ഞു. ഒക്റ്റോബര്‍ 20, 2019 ന്റെ തെരഞ്ഞെടുപ്പിന് ശേഷം … Continue reading ഇവോയുടെ മുമ്പത്തെ മന്ത്രിയെ ഇപ്പോഴത്തെ അധികാരികളുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി

ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് "മാപ്പ്" തന്നില്ല. "രാജ്യമെന്ന് നിലയില്‍ … Continue reading ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്

സാധാരണ പോലെ ജനാധിപത്യപരമായ രീതിയില്‍ അധികാരം തിരിച്ച് പിടിക്കും

മെക്സിക്കോ സിറ്റിയില്‍ വെച്ച് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ബൊളീവിയയുടെ മുമ്പത്തെ പ്രസിഡന്റും നാടുകടത്തപ്പെട്ടവനുമായ ഇവോ മൊറാലസ് അട്ടിമറിയുടെ പുതിയ ഫലങ്ങളെക്കുറിച്ച് വിശദീകരിച്ചു. അവിടെ പ്രതിപക്ഷ നേതാവ് Jeanine Añez സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസും സൈന്യവും നടത്തുന്ന അടിച്ചമര്‍ത്തല്‍ കഴിഞ്ഞ ആഴ്ച വര്‍ദ്ധിച്ചു എന്ന് Movement to Socialism (MAS) നേതാവ് വിശദമാക്കി. "അട്ടിമറിക്ക് ശേഷം അവര്‍ 30 പേരെ കൊന്നു. ബൊളീവിയയിലെ വംശഹത്യകളുടെ ഭാഗമായാണ് ഈ കൂട്ടക്കൊലയും. എന്റെ സഹോദരീ സഹോദരന്‍മാരെ അവര്‍ കൊല്ലുകയാണ്," മൊറാലസ് … Continue reading സാധാരണ പോലെ ജനാധിപത്യപരമായ രീതിയില്‍ അധികാരം തിരിച്ച് പിടിക്കും

ഇവോ മൊറാലസ് രാജിവെച്ചതല്ല; അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതാണ്

ഇന്ന് ബൊളീവിയയിലെ ആദിവാസി പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് (Alvaro Garcia Linera) ഉം രാജിവെച്ചു. സെനറ്റ് പ്രസിഡന്റ് Adrianna Salvatierra ഉം രാജിവെച്ചു. മൊറാലസിന്റെ അസാന്നിദ്ധ്യത്തില്‍ പ്രസിഡന്റാകേണ്ട ആളായിരുന്നു അദ്ദേഹം. ഇതെഴുതുന്ന സമയത്ത് പ്രതിഷേധമായി Wiphala ആദിവസാ കൊടി രാജ്യം മൊത്തം താഴ്ത്തിക്കെട്ടി. തദ്ദേശീയ സോഷ്യലിസ്റ്റുകളുടെ തലമുറയില്‍ പെട്ട മൊറാലസ് രാജ്യത്തെ ആദ്യത്തെ ആദിവാസി പ്രസിഡന്റാണ്. അദ്ദേഹത്തെ നീക്കം ചെയ്യുന്നത് വഴി പഴയ പ്രഭുവാഴ്ചയാണ് … Continue reading ഇവോ മൊറാലസ് രാജിവെച്ചതല്ല; അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതാണ്

HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു

നവംബര്‍ 10 ന് അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പ്രസിഡന്റ് ഇവോ മൊറാലസിനെ പുറത്താക്കലിന് ശേഷം ബൊളീവിയ കലുഷിതമാണ്. അട്ടിമറി സര്‍ക്കാര്‍ മൊറാലസിനെ പുറത്താക്കുകയും ഇടതുപക്ഷ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യം ചെയ്യുന്ന പട്ടാളക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. Cochabambaലേയും ചെറു നഗരമായ Senkata യിലേയും ആദിവാസികളുടെ പ്രതിഷേധത്തില്‍ കൂട്ടക്കൊല നടത്തി. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന് പകരം Human Rights Watch (HRW) ഈ സംഭവങ്ങളെ പിന്‍തുണക്കുകയാണ് ചെയ്തത്. ഔദ്യോഗിക പത്രപ്രസ്ഥാവനയില്‍ … Continue reading HRW ബൊളീവിയയിലെ അമേരിക്കയുടെ പിന്‍തുണയോടുള്ള തീവൃവലതുപക്ഷ അട്ടിമറിയെ പിന്‍തുണക്കുന്നു

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് … Continue reading ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

അമേരിക്കയിടെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് ആണ് ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് വ്യാകുലതകള്‍ പ്രകടിപ്പിച്ച ആദ്യത്തെ 2020 ലെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജനാധിപത്യപരമായി വോട്ടെടുപ്പോടെ അധികാരത്തെലത്തിയ ഇവോ മൊറാലസിനെ നിര്‍ബന്ധിതമായാണ് രാജിവെപ്പിച്ചത് "ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് എനിക്ക് വളരെ വ്യാകുലതയുണ്ട്. അവിടെ ആഴ്ചകളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം സൈന്യം ഇടപെട്ട് പ്രസിഡന്റ് ഇവോ മൊറാലസിനെ നീക്കം ചെയ്യുകയായിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളെ പിന്‍തുണക്കുകയും വേണം", എന്ന് അദ്ദേഹം പറഞ്ഞു. തെക്കെ അമേരിക്കന്‍ രാജ്യത്തെ സമീപകാല … Continue reading ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്