പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

ബ്രസീലിലെ പരിസ്ഥിതി വകുപ്പിനെ (MMA) ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജെയര്‍ ബോള്‍സനാരോ പ്രതി‍ജ്ഞയെടുത്തിരുന്നു. പകരം അവരുടെ ജോലി കാര്‍ഷിക വകുപ്പിനെ(MAPA) ഏല്‍പ്പിക്കും. ഒരു വിവാദപരമായ നയമായിരുന്നു അത്. വിജയിച്ച് കഴിഞ്ഞ വെറും രണ്ട് ദിവസത്തില്‍ മുമ്പത്തെ സൈനിക ക്യാപ്റ്റന്‍ കൂടിയായ അയാള്‍ രണ്ട് വകുപ്പുകളേയും ഒന്നിപ്പിച്ചു. ബ്രസീലിലെ 29 പേരുടെ ക്യാബിനെറ്റ് സ്ഥാനങ്ങള്‍ പകുതിയാക്കാനാണ് അയാളുടെ ലക്ഷ്യം. — സ്രോതസ്സ് news.mongabay.com | 12 Nov 2018 പരിസ്ഥിതി വേണ്ട കൃഷി മതി. കുറുക്കനെ കൂട് നിര്‍മ്മിക്കാന്‍ … Continue reading പരിസ്ഥിതി വകുപ്പിനേയും കൃഷിവകുപ്പിനേയും ബ്രസീലിലെ ബോള്‍സനാരോ ഒന്നിപ്പിച്ചു

Advertisements

ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ ബ്രസീലില്‍ പുനഃസ്ഥാപന സാദ്ധ്യതകള്‍ക്ക് പരിശ്രമിക്കുന്നു

Maria Mendonca is director of Brazil's Network for Social Justice and Human Rights. She is also professor in the international relations department at the University of Rio De Janeiro.

എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

അടുത്ത 20 വര്‍ഷത്തേക്ക് ബ്രസീല്‍ സര്‍ക്കാര്‍ സാമൂഹ്യ പരിപാടികള്‍ക്കായ ചിലവാക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതി ബ്രസീല്‍ സെനറ്റ് പാസാക്കി. പണപ്പെരുപ്പ തോതിനനുസരിച്ചേ അതിന് ഇനി മാറ്റം വരുത്തു. പൊതു കടത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി Workers Party വലിയ പ്രാധാന്യത്തോടെ നടപ്പാക്കിയ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ PEC 55 എന്ന ഭേദഗതി കാരണം സര്‍ക്കാര്‍ ചിലവ് കുറക്കും. — സ്രോതസ്സ് washingtonpost.com … Continue reading എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി

17 ദിവസത്തെ ദേശീയ സമരത്തിന് ശേഷം Michel Temer ന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാരും സമരം നടത്തി. അത് രാജ്യത്തെ സാമ്പത്തിക സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നതിന് കാരണമായി. Sao Paulo, Osasco, Região എന്നിവിടങ്ങളിലെ Union of Bank Workers പ്രസ്ഥാവന പ്രകാരം ഈ ആഴ്ച 796 ബ്രാഞ്ചുകള്‍ അടച്ചിടും. 60,000 ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്ന് Brasil de Fato പറയുന്നു. National Confederation of Financial … Continue reading ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി

ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു

ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net