മുമ്പത്തെ BBC യുടെ നേതൃത്വത്തിലെ Rona Fairhead ന് മന്ത്രി സ്ഥാനം കൊടുത്തു

BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-10-10 BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

Advertisements

ലണ്ടന്‍കാര്‍ അപകടകരമായ നിലയില്‍ വിഷ വായൂ കണികകള്‍ ശ്വസിക്കുന്നു

പുതിയ പഠനം London Atmospheric Emissions Inventory യെ പുതിക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ ഓരോ സ്ഥലവും ലോകാരോഗ്യസംഘടന(WHO) നല്‍കിയിരിക്കുന്ന പരിധിയില്‍ അധികം PM2.5 എന്ന് വിളിക്കുന്ന കണികകള്‍ കാണപ്പെടുന്നു. 79 ലക്ഷം ലണ്ടന്‍കാരും, ജനസംഖ്യയുടെ 95%, താമസിക്കുന്നത് ഈ കണികയുടെ 50% ല്‍ അധികം സാന്ദ്രതയുള്ള സ്ഥലത്താണ്. WHO അനുവദിക്കുന്ന 10 µg/m3 നെക്കാള്‍ ഇരട്ടിയാണ് കേന്ദ്ര ലണ്ടനിലെ PM2.5 ന്റെ ശരാശരി വാര്‍ഷിക നില. — സ്രോതസ്സ് theguardian.com 2017-10-06

ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതിയില്‍ പാലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തി

സമാധാനപരമായ Boycott, Divestment and Sanctions പ്രസ്ഥാനത്തിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ Palestine Solidarity Campaign പ്രധാനപ്പെട്ട ഒരു വിജയം നേടി. Local Government Pension Schemes (LGPS) ന് സര്‍ക്കാര്‍ കൊടുത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചിലത് നിയമവിരുദ്ധമാണ് എന്നാണ് കോടതി പറയുന്നത്. Department for Communities and Local Government സെപ്റ്റംബര്‍ 2016 ന് കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇസ്രായേലിനും ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമ ലംഘനങ്ങളില്‍ implicated ആയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും എതിരായ നിക്ഷേപ വിരുദ്ധ സമരത്തെ ഇല്ലാതാക്കാനും [...]

NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു

മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29

ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്

ഖസാഖിസ്ഥാനിലെ നിയമ പ്രവര്‍ത്തിക്കായി കുറച്ച് മാസത്തേക്ക് Cherie Blair ന് ലക്ഷക്കണക്കിന് പൌണ്ട് പ്രതിഫലം നേടി. അവരുടെ ഭര്‍ത്താവിനെയാണ് അവിടുത്തെ ഏകാധിപതിയായ പ്രസിഡന്റ് ഔദ്യോഗിക ഉപദേശകനായി നിയോഗിച്ചിരിക്കുന്നത്. Mrs Blair ന്റെ നിയമ സ്ഥാപനമായ Omnia Strategy ഖസാഖിസ്ഥാനിലെ നിയമ വകുപ്പുമായി രാജ്യത്തിന്റെ “bilateral investment treaties” പരിശോധിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്ന് മാസം എടുത്ത ആദ്യത്തെ അവലോകനത്തിന് £120,000 വില ആയി എന്ന് The Sunday Telegraph നോട് ഒരു സ്രോതസ് പറഞ്ഞു. അടുത്ത മൂന്ന് [...]

ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു

വെള്ളിയാഴ്ച മെയ് 26 ന് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു. അന്ന് ബ്രിട്ടണിലെ സോളാര്‍ പാനലുകള്‍ റിക്കോഡ് അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുണ്ടായി. അത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 24% ആയിരുന്നു. National Grid Plc ഉം Sheffield University ഉം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുമ്പത്തെ റിക്കോഡ് ആയ 8.49 GW ഭേദിച്ചുകൊണ്ട് ഉച്ചക്ക് 8.75 GW ഊര്‍ജ്ജമാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചു. രാജ്യത്തെ ആണവോര്‍ജ്ജത്തേയും അത് കവച്ച് വെച്ചു. STAയുടെ കണക്ക് [...]

സോളാര്‍ പാനലുകള്‍ കല്‍ക്കരി വൈദ്യുതിയെ മറികടന്നു

ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് independent.co.uk