വാര്‍ത്തകള്‍

സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു 19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും 1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ … Continue reading വാര്‍ത്തകള്‍

ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാര്‍ താങ്കള്‍ക്ക് വേണൊ

എണ്ണയുടെ വില കൂടി കൂടിയതോടെ മൈലേജിന് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. എന്നാല്‍ നിങ്ങളുടെ കാറിന്റെ മൈലേജ് കൂട്ടാന്‍ ഒരു എളുപ്പ വഴിയുണ്ട്. വേഗത 55 കിലോമീറ്റര്‍ പ്രതി മണിക്കൂറില്‍ അധികമാകാതെ സൂക്ഷിക്കുക. ഈ വിവരങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഇതാ. http://www.maxattainablespeed.blogspot.com/ ഒരു അമേരിക്കക്കാരനാണ് ഇത് എഴുതുന്നത്. "ഛേയ്, ഇങ്ങനെയും അമേരിക്കക്കാരുണ്ടോ? മോശം ആരോടും പറയേണ്ട ,"എന്ന് BOT റോഡുകാര്‍ പറയും.

blogspot ഉം ജ്യോതിഷവും

ബ്ലോഗ് സ്പോട്ടിന്റെ profile ല്‍ എല്ലാവര്‍ക്കുമ കാണാവുന്ന ഒന്നാണ് Astrological Sign ഉം Zodiac Year. ഒരാള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ബ്ലോഗ് സ്പോട്ട് നിര്‍ബന്ധപൂര്‍വ്വം ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. ബ്ലോഗ് സ്പോട്ട്ന് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. Astrological Sign ഉം Zodiac Year ഉം എടുത്തുമാറ്റാന്‍ ബ്ലോഗ് സ്പോട്ട് കാരോട് ആവശ്യപ്പെടുക. അവര്‍ക്കത് കഴിയുന്നില്ലെങ്കില്‍ താങ്കളുടെ ബ്ലോഗ് wordpress.com ലേക്ക് മാറ്റുുക.