ഇടക്കിടക്കുള്ള സഖ്യകക്ഷികള്‍

Vijay Prashad

Advertisements

അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ … Continue reading അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ

ബുധനാഴ്ച ടെക്സസിലെ ഓസ്റ്റിനില്‍ രണ്ട് പേരുടെ മരണത്തിനും 5 പേരെ പരിക്കേല്‍പ്പിക്കുന്നതിനും കാരണമായ ബോംബ് സ്പോടനം നടത്തിയ വ്യക്തി പോലീസ് വാഹനങ്ങള്‍ അടുത്തേക്ക് വരുന്നത് കണ്ട് സ്വയം ബോംബ് പൊട്ടിച്ച് മരിച്ചു. 24 വയസുള്ള വെള്ളക്കാരനായ Mark Anthony Conditt എന്ന പേരുകാരനാണ് പ്രതി. മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കയിലെ രാഷ്ട്രീയക്കാരും "ഭീകരവാദി" എന്ന് മുദ്രകുത്തുന്നത് ആരെയാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ് ഇയാളുടെ പ്രവര്‍ത്തി. — സ്രോതസ്സ് commondreams.org സ്വന്തക്കാരെന്തെങ്കിലും കുരുത്തക്കേട്കാണിച്ചാല്‍ അത് അയാള്‍ക്ക് മാനസികമായ അസ്വസ്ഥതയുണ്ടായിരുന്നു, അങ്ങനെ ഇങ്ങനെ … Continue reading ആരേയാണ് “ഭീകരവാദി” എന്ന് വിളിക്കേണ്ടത് എന്നതിന്റെ സാധാരണ കഥ

അള്‍ജീരിയ ഇസ്ലാമിക ജിഹാദികളെ സ്പോണ്‍സര്‍ ചെയ്യുന്നു

Nafeez Ahmed SHARMINI PERIES, TRNN: It’s the Real News Network. I’m Sharmini Peries coming to you from Baltimore. Intelligence agencies are running Al Qaeda camps in North Africa. You heard it right. That is the title of a new article published by award winning investigative journalist Nafeez Ahmed and published by INSURGE intelligence. Insurge Intelligence … Continue reading അള്‍ജീരിയ ഇസ്ലാമിക ജിഹാദികളെ സ്പോണ്‍സര്‍ ചെയ്യുന്നു

‘ഭീകരവാദത്തിന്റെ’ അവസ്ഥാന്തരങ്ങൾ

തിമിംഗല വേട്ട നടത്തുന്ന കപ്പലിന് അടുത്ത് മറ്റുള്ളവവർ വരുന്നവരുന്നതിനെ "ഭീകരവാദമായി" ജപ്പാൻ പ്രഖ്യാപിച്ചു. ഫാമുകളിൽ നിന്ന് മൃഗങ്ങളെ തുറന്ന് വിടുന്നത് ഒരു തരത്തിലുള്ള "ഭീകരവാദമാണെന്ന്" ബ്രിട്ടണും അമേരിക്കയും പ്രഖ്യാപിച്ചു പ്രതിഷേധങ്ങൾ "താഴ്ന നിലയിലുള്ള ഭീകരവാദമായി" അമേരിക്ക കണക്കാക്കുന്നു. പ്രതിഷേധക്കാരേയും, സ്നോഡൻ ചോർച്ചകളെ പ്രസിദ്ധപ്പെടുത്തുന്നവരേയും "ഭീകരവാദികളായി" ബ്രിട്ടൺ മുദ്രകുത്തുന്നു. ഇത്തരത്തിലുള്ള കള്ള നിയമങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ അവസ്ഥയാണ്. അത് ആത്മാര്‍ത്ഥതയില്ലാത്തതും യഥാർത്ഥ ഭീകരവാദത്തിനെതിരായ ശ്രമങ്ങളെ തകർക്കുന്നതുമാണ്. — സ്രോതസ്സ് stallman.org

സിറിയയിലെ ജിഹാദികള്‍ക്ക് ധനസഹായം ചെയ്യുന്നു എന്ന ആരോപണത്താല്‍ ബ്രിട്ടീഷ് സഹായ പദ്ധതികള്‍ നിര്‍ത്തലാക്കി

സിറിയയിലെ കരാറുകാരന് നല്‍കുന്ന പണം ജിഹാദി കൂട്ടങ്ങളിലെത്തിച്ചേരുന്നു എന്ന ആരോപണം കാരണം കോടിക്കണക്കിന് പൌണ്ട് വിദേശ സഹായ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2014 മുതല്‍ തുടങ്ങിയ നീതിക്കും സാമൂഹ്യസുരക്ഷക്കുമുള്ള പദ്ധതി (Ajacs) കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് കരാറുകാരായ Adam Smith International വലിയ തെറ്റുകള്‍ ചെയ്തു എന്ന വ്യാകുലതയാല്‍ പദ്ധതി നിര്‍ത്താലാക്കിക്കൊണ്ട് എടുത്ത തീരുമാനം വിദേശകാര്യ ഓഫീസ് ഉറപ്പാക്കി. — സ്രോതസ്സ് theguardian.com 2017-12-06

ISIS തകർന്നിട്ടും എന്തേ അമേരിക്കക്കാർ അത് ആഘോഷിക്കാത്തത്?

ഡയേഷ് (ISIS, ISIL) ന്റെ യുദ്ധ ഭൂമിയിലെ തോൽവിയും അതിന്റെ ഭരണപ്രദേശത്തിന്റെ തകർച്ചയും മറ്റുള്ളയാളുകൾ ആഘോഷിക്കുകയാണ്. സിറിയയിൽ നിന്ന് ISIL നെ തുടച്ച് നീക്കി എന്ന് കഴിഞ്ഞ ആഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇറാഖിനെ തീവൃവാദികളിൽ നിന്ന് മുക്തമാക്കി എന്ന് ഇറാഖിന്റെ പ്രധാനമന്ത്രി Haydar al-Abadi യും പ്രഖ്യാപിച്ചു. അമേരിക്കയിൽ ഒരു വിജയ പരേഡും ഉണ്ടായില്ല, ഒരു ഔദ്യോഗിക പ്രഖ്യാപനവും വന്നില്ല, ഒന്നും സംഭവിച്ചില്ല. കാരണം അതാണ് ഭീകരരൂപി. — സ്രോതസ്സ് juancole.com 2017-12-11