ലോകത്തിലെ ഏറ്റുവും വലിയ ഭൌമതാപനിലയം കെനിയയില്‍ തുടങ്ങി

Olkaria IV എന്ന വൈദ്യുതി നിലയം കെനിയയിലെ പ്രസി‍ഡന്റ് Uhuru Kenyatta ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഭൌമതാപനിലയം ആണിത്. ദേശീയ ഗ്രിഡ്ഡിലേക്ക് 140 മെഗാവാട്ട് ഇത് സംഭാവന ചെയ്യും. ഈ മാസം അവസാനം ആകുമ്പോഴേക്കും വൈദ്യുതിയുടെ വില 30% ഉം അടുത്ത വര്‍ഷമാകുമ്പോഴേക്കും 50% ഉം കുറയും. — സ്രോതസ്സ് venturesafrica.com

അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച. ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും … Continue reading അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം

ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായ വിപുലമാക്കിയ ഭൌമതാപോര്‍ജ്ജ Enhanced geothermal system(EGS)നിലയത്തിന് US Department of Energy (DOE) അംഗീകാരം കൊടുത്തു. നെവാഡയിലെ Churchill Countyയില്‍ പ്രവര്‍ത്തിക്കുന്ന Ormat Technologies ന്റെ Desert Peak 2 EGS പ്രൊജക്റ്റ് 1.7 മെഗാവാട്ട് വൈദ്യുതിയാവും ഗ്രിഡ്ഡിലേക്ക് നല്‍കുക. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള സാധാരണയുള്ള ഭൌമതാപോര്‍ജ്ജ നിലയങ്ങളിലുള്ളതുപോലെ permeability ഓ fluid saturation ഓ ഇല്ലാത്തതരം ചൂട് പാറകളില്‍ നിന്ന് ഊര്‍ജ്ജം Enhanced … Continue reading ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം

കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

Ormat Technologies, Inc ഉം Banco Centroamericano de Integración Económica ("BCIE") ഉം മായി ചേര്‍ന്ന് Las Pailas Field ല്‍ ഭൗമ താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പ് വെയ്യു. Ormat ന് ICE ല്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ കരാറാണിത്. 2004 മുതല്‍ Miravalles V ല്‍ 18 MW ന്റെ ഭൗമ താപോര്‍ജ്ജ നിലയം ICE പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 1999 മുതല്‍ Ormat ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. Ormat … Continue reading കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

വാര്‍ത്തകള്‍

അമേരിക്കയുടെ ഭൗമതാപോര്‍ജ്ജ മാപ്പിങ് റിപ്പോര്‍ട്ട് Google.org ധനസഹായം ചെയ്ത SMU ന്റെ Geothermal Laboratory നടത്തിയ ഭൗമതാപോര്‍ജ്ജ മാപ്പിങ് പൂര്‍ത്തിയായി. അമേരിക്കയിലെ ഭൗമതാപോര്‍ജ്ജത്തിന്റെ സാധ്യത അത് വ്യക്തമാക്കുന്നു. അത് പ്രകാരം അമേരിക്കക്ക് 30 ലക്ഷം മെഗാവാട്ട് ഭൗമതാപോര്‍ജ്ജ ശേഷിയാണ് ഉള്ളത്. ഇത് അവിടെ ഇപ്പോളുള്ള മൊത്തം താപനിലയങ്ങളേക്കാള്‍ 10 ഇരട്ടി ശക്തിയാണ്. തായ്‌ലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ തായ്‍ ലാന്റ് വലിയ വെള്ളപ്പൊക്കം നേരിട്ടു. 283 പേര്‍ കൊല്ലപ്പെട്ട ആ പ്രകൃതി … Continue reading വാര്‍ത്തകള്‍

ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ആദ്യത്തെ ഹൈബ്രിഡ് ഭൗമതാപോര്‍ജ്ജ-സൗരോര്‍ജ്ജ വൈദ്യുത നിലയം Sen. Harry Reid അമേരിക്കയില്‍ ഉദ്ഘാടനം ചെയ്തു. Reno യില്‍ നിന്ന് 75 മൈല്‍ അകലെ ഇപ്പോഴ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Stillwater Geothermal Plant ല്‍ ആണ് പുതിയ സംരംഭം. ഇത് 24 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കുകയും 150 നിര്‍മ്മാണ തൊഴിലവസം ഉണ്ടാക്കുകയും ചെയ്തു എന്ന് Enel Green Power North America യുടെ പ്രസിഡന്റ് Francesco Venturini പറഞ്ഞു. നെവാഡയിലെ Bombard Renewable Energy യാണ് ഈ പ്രൊജക്റ്റ് … Continue reading ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

വീട്ടിലൊരു ഭൗമതാപോര്‍ജ്ജ ശീതീകരണി

തണുപ്പ് കാലത്ത് 500% ദക്ഷത നല്‍കുന്നു.[തണുപ്പ് രാജ്യങ്ങളിലാവാം ഇത്. നമ്മുടെ നാട്ടില്‍ എത്ര ഫലപ്രദമാകുമെന്ന് പരീക്ഷിക്കേണ്ടതാണ്.] $1 ഡോളര്‍ വൈദ്യുതി ഇന്‍പുട്ടിന്, $5 ഡോളറിന്റെ താപോര്‍ജ്ജ ഔട്പുട്. ശാന്തം,ശബ്ദമില്ല. AC യേക്കാള്‍ സുഖകരം. Reliable. warranty 55+ വര്‍ഷത്തിലധികം. പരിസ്ഥിതി സൗഹൃദം. - from Geo Smart Energy

അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും

ശക്തമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജരംഗത്തുണ്ടാകുക എന്നാണ് Geothermal Energy Association (GEA) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ല്‍ 144 പുതിയ ഭൌമതാപോര്‍ജ്ജ പദ്ധതികളുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 7,100 MW ന്റെ baseload ഊര്‍ജ്ജ ശേഷി ഇത് നല്‍കും. ഇപ്പോഴുള്ള 3,100 MW ഭൌമതാപോര്‍ജ്ജവും കൂട്ടി മൊത്തം 10 ഗിഗാ വാട്ട് ഊര്‍ജ്ജം സാദ്ധ്യം. കാലിഫോര്‍ണിയയുടെ 20% ഊര്‍ജ്ജാവശ്യം ഇതു വഴി നേടാനാവും. 72 ആളുകള്‍ക്ക് വേണ്ട ഊര്‍ജ്ജമാണിത്. പുതിയ പല സംസ്ഥാനങ്ങളും ഭൌമതാപോര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും … Continue reading അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും

ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം

Raser Technologies Inc അവരുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഭൗമതാപോര്‍ജ്ജ നിലയം ഉട്ടയാല്‍ (utah) പണിതത്. അമേരിക്കയിലെ ഏറ്റവും വലിയ ഭൗമതാപോര്‍ജ്ജ കേന്ദ്രത്തിന്റെ സൈറ്റ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് Raser പ്രസിദ്ധപ്പെടുത്തിയത്. Raser ന്റെ പുതിയ modular power plant design ഉപയോഗിച്ച ഈ താപനിലയത്തിന്റെ നിര്‍മ്മാണം വെറും ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണത്തിന് 5 - 7 വര്‍ഷം വരെ … Continue reading ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം

പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ

ന്യൂ മെക്സികോയുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പദ്ധതി Raser Technologies ഉം ഗവര്‍ണര്‍ Bill Richardson നും ചേര്‍ന്ന് തയ്യാറാക്കുന്നു. Animas ന് സമീപമുള്ള Lightning Dock ല്‍ സ്ഥാപിക്കുന്ന ഈ നിലയം binary liquid technology എന്ന പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥലത്തിന്റെ കുറഞ്ഞ ഭൗമതാപോര്‍ജ്ജത്തിന്റെ ഉപയോഗം സാദ്ധ്യമാക്കുന്നു. ഇത്തരത്തിലുള്ള ധാരാളം modular plants നിര്‍മ്മിച്ചാല്‍ അമേരിക്കയില്‍ 120,000 മെഗാവാട്ട് ഊര്‍ജ്ജം കുറഞ്ഞ താപനിലയുള്ള ഭൗമതാപോര്‍ജ്ജ പ്രദേശങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. താഴ്ന്ന താപനിലാ സാങ്കേതിക … Continue reading പുതിയ ഭൗമതാപോര്‍ജ്ജ സാങ്കേതിക വിദ്യ