ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത … Continue reading ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

Advertisements

അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്

പുതിയ പഠനമനുസരിച്ച് അമേരിക്കയില്‍ വില്‍ക്കുന്നമൂന്നിലൊന്ന് കടല്‍ ആഹാരങ്ങളുടെ സാമ്പിളുകളുടേയും ലേബലുകള്‍ തെറ്റാണ്. ചിലസ്ഥലങ്ങളിലെ പകുതി സാമ്പിളുകളിലും ലേബലില്‍ കൊടുത്തിരിക്കുന്ന മല്‍സ്യത്തിന് പകരം വേറെ മല്‍സ്യമായിരുന്നു പാക്കറ്റിനകത്തുണ്ടായിരുന്നത് എന്ന് Oceana എന്ന സംഘം പറയുന്നു. 1,200 കടല്‍ ആഹാര സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ചില മല്‍സ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് red snapper ന്റെ 120 സാമ്പിളുകളില്‍ വെറും 7 എണ്ണം മാത്രമായിരുന്നു തെറ്റായത്. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കാരണം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമായ ചില … Continue reading അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്

ലോകത്തെ മൂന്നിലൊന്ന് മല്‍സ്യബന്ധനവും ജീവശാസ്ത്രപരമായി സുസ്ഥിരമല്ലാത്ത നിലയിലാണ്

ലോകം മൊത്തം 320 കോടി ആളുകള്‍ അവരുടെ മൃഗ പ്രോട്ടീന്റെ 20% നേടുന്നത് മല്‍സ്യങ്ങളില്‍ നിന്നുമാണ്. അതായത് പ്രതിവര്‍ഷം 15 കോടി ടണ്‍ മീനുകളെ തിന്നുന്നു. അടുത്ത കുറച്ച് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ജനസംഖ്യ കുറച്ച് ശതകോടികൂടി വര്‍ദ്ധിക്കും. അപ്പോള്‍ ഈ സംഖ്യ തീര്‍ച്ചയായും വര്‍ദ്ധിക്കും. ഈ വളര്‍ച്ചയെ മുതലാക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനും മല്‍സ്യബന്ധന വ്യവസായം ശ്രമിക്കുന്നു. എന്നാല്‍ അമിത മല്‍സ്യബന്ധനം കാരണം ഇപ്പോള്‍ തന്നെ മല്‍സ്യ ലഭ്യതക്ക് ഇപ്പോള്‍ തന്നെ ഭീഷണിയായിരിക്കുന്നു. അതുകൊണ്ട് ഈ വളര്‍ച്ച സുസ്ഥിരമായി … Continue reading ലോകത്തെ മൂന്നിലൊന്ന് മല്‍സ്യബന്ധനവും ജീവശാസ്ത്രപരമായി സുസ്ഥിരമല്ലാത്ത നിലയിലാണ്

മത്സ്യബന്ധനത്തിന്റെ ആഗോള കാല്‍പ്പാട്

ലോകത്തെ മൊത്തം സമുദ്രങ്ങളുടെ 55% ത്തിലും ഇന്ന് മല്‍സ്യബന്ധനം നടക്കുന്നുണ്ട്. കൃഷി നടത്തുന്ന സ്ഥലത്തിന്റെ 4 മടങ്ങാണിത്. ഓരോ ബോട്ടുകളുടെ നിലയില്‍ അത് നിരീക്ഷിക്കാനുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 2016 ല്‍ ലോകത്തെ 70,000 മല്‍സ്യബന്ധനയാനങ്ങള്‍ 46 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 600 പ്രാവശ്യം ചന്ദ്രനില്‍ പോയ്‌വരുന്ന ദൂരമാണിത്. — സ്രോതസ്സ് news.ucsb.edu

വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു

1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം. ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്‍ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. … Continue reading വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു

മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

വ്യാവസായിക മല്‍സ്യബന്ധന കപ്പലുകള്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ കടലിലേക്ക് വലിച്ചെറിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. University of Western Australia യിലേയും University of British Columbia ലേയും Sea Around Us – Indian Ocean ആണ് പഠനം നടത്തിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ പിടിച്ച മീനുകളുടെ 10% മോശം മീന്‍പിടുത്ത രീതികളാലും ശരിയായ മാനേജ്മെന്റില്ലാത്തതിനാലും കടലിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 4,500 ഒളിമ്പിക് നീന്തല്‍കുളങ്ങള്‍ നിറക്കാനുള്ളത്ര മീനുകളാണിത്. — സ്രോതസ്സ് … Continue reading മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

സ്രാവിന്റെ ചിറകിലും ഇറച്ചിയിലും ഉയര്‍ന്ന തോതില്‍ തലച്ചോറിന് ദോഷമുണ്ടാക്കുന്ന വിഷവസ്തുക്കളുണ്ട്

ഉയര്‍ന്ന സാന്ദ്രതയില്‍ neurodegenerative രോഗങ്ങളുണ്ടാക്കുന്ന വിഷ വസ്തുക്കള്‍ സ്രാവുകളുടെ 10 തരം സ്പീഷീസുകളില്‍ University of Miami (UM) നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്രാവിന്റെ ഇറച്ചി കഴിക്കുന്നത് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സ്രാവിനും അത് നല്ലതാണ്. കാരണം അമിത മത്സ്യബന്ധനത്താല്‍ വംശനാശ ഭീഷണി നേരിടുകയാണ് അവ. അറ്റ്‌ലാന്റിക്കിലേയും പസഫിക്കിലേയും 10 തരം സ്രാവ് സ്പീഷീസുകളുടെ ചിറകുകളും പേശികളും രസം, β-N-methylamino-L-alanine (BMAA) എന്നീ രണ്ട് വിഷവസ്തുക്കളാണ് കണ്ടെത്തിയത്. — സ്രോതസ്സ് rsmas.miami.edu

ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച

അണ്ണാമലൈ സര്‍വ്വകലാശാലയുടെ Centre for Advanced Studies in Marine Biology കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയുടെ തീരത്ത് കാണപ്പെട്ട ദോഷകാരിയായ ആല്‍ഗാ അമിതവളര്‍ച്ചയെക്കുറിച്ച് പഠനങ്ങള്‍ തുടങ്ങി. Indian Economic Exclusive Zone ല്‍ algal blooms നെക്കുറിച്ച് നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വ്വകലാശാലകളിലൊന്നാണ് അണ്ണാമലൈ. ഗവേഷണ ഫലങ്ങള്‍ അടുത്ത വര്‍ഷം Ministry of Earth Sciences (MoES) ല്‍ സമര്‍പ്പിക്കും. തമിഴ്‌നാട് തീരത്ത് ഇവര്‍ നടത്തിയ പഠനങ്ങളില്‍ red and green algal … Continue reading ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച